ഗോപിനാഥ് മുണ്ടെയുടെ പിന്‍ഗാമിയായി മകള്‍?
പുനെ : അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ രാഷ്ട്രീയ പിന്‍ഗാമിയാകാന്‍ ഒരുക്കമെന്ന് മകള്‍ പങ്കജ. മഹാരാഷ്ട്രയിലെ ബി ജെ പി നേതാക്കളില്‍ പ്രമുഖനായിരുന്നു ബീഡില്‍ നിന്നുള്ള എം പിയായ ഗോപിനാഥ് മുണ്ടെ. ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കാന്‍ ബീഡിലേക്ക് വരുന്നതിനിടെ ദില്ലിയിലുണ്ടായ കാറപകടത്തിലാണ് മുണ്ടെ മരിച്ചത്. പതിനാല് ദിവസം മുമ്പായിരുന്നു അപകടം.
ഗോപിനാഥ് മുണ്ടെയെ കേന്ദ്രമന്ത്രിയായി കാണാന്‍ താന്‍ ഏറെ ആഗ്രഹിച്ചിരുന്നു എന്ന് പങ്കജ പറഞ്ഞു. മഹാരാഷ്ട്ര അസംബ്ലിയിലെ അംഗമാണ് പങ്കജ ഇപ്പോള്‍. അച്ഛന് കേന്ദ്രമന്ത്രിയായി കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. വിജയം ബീഡില്‍ ആഘോഷിക്കാന്‍ കാത്തിരിക്കുകയായിരുന്നു എല്ലാവരും - ഗോപിനാഥ് മുണ്ടെയുടെ ഓര്‍മയില്‍ വിതുമ്പി പങ്കജ പറഞ്ഞു. പങ്കജയാണ് മുണ്ടെയുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്.

അച്ഛന് മരിച്ചതോടെ രാഷ്ട്രീയം വിടാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. ഒന്നും ബാക്കിയില്ല. ലോകം അവസാനിച്ചത് പോലെ എനിക്ക് തോന്നി. എന്നാല്‍ അച്ഛന് തുടങ്ങിവെച്ച് പോയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് വീട്ടുകാരും പാര്‍ട്ടിയിലെ മുതിര്‍ന്നവരും പറഞ്ഞു. അച്ഛനെ പിന്തുണച്ചിരുന്ന ഒരു വലിയ വിഭാഗം ജനങ്ങളുണ്ട്. അവരിപ്പോള്‍ നിസഹായവസ്ഥയിലാണ്. അദ്ദേഹത്തിന്റെ മകളെന്ന നിലയ്ക്ക് ഇത് എന്റെ ഉത്തരവാദിത്തമാണ്.
ജൂണ്‍ മൂന്നാം തീയതിയാണ് മുണ്ടെ ദില്ലിയില്‍ നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റയുടന്‍ ഉണ്ടായ ഈ അപകടം പാര്‍ട്ടി നേതാക്കളെയും അണികളെയും ഞെട്ടിച്ചു. മഹാരാഷ്ട്രയിലെ ബീഡില്‍ നിന്നും ബി ജെ പി നേതാവായി ഉയര്‍ന്നുവന്ന മുണ്ടെ മഹാരാഷ്ട്ര അസംബ്ലി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനിരിക്കുകയായിരുന്നു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications