കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുണ്ടെയുടെ അപ്രതീക്ഷിത മരണത്തിന് പിന്നില്‍?

Google Oneindia Malayalam News

ദില്ലി: ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാരണമായ വാഹനാപകടത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് ദില്ലി പോലീസ് അന്വേഷിക്കും. മഹാരാഷ്ട്രയിലെ ബി ജെ പി നേതൃത്വവും ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇന്റലിജന്റ്‌സും സ്‌പെഷ്യല്‍ സെല്ലുമാണ് ഇക്കാര്യം അന്വേഷിക്കുക എന്ന് ദില്ലി പോലീസ് അറിയിച്ചു.

വാഹനാപകടത്തില്‍ ഉണ്ടായ പരിക്കല്ല മുണ്ടെയുടെ മരണത്തിന് കാരണമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. മൂക്കിന് ചെറിയൊര് പരിക്ക് മാത്രമാണ് ഇടിയുടെ ആഘാതത്തില്‍ ഉണ്ടായത്. കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന മുണ്ടെ സീറ്റ് ബെല്‍ട്ട് ഇട്ടിരുന്നില്ല. ഇടിയേറ്റ് സീറ്റില്‍ നിന്നും മുണ്ടെ താഴേക്ക് വീഴുകയായിരുന്നു. വെള്ളം വേണമെന്ന് ആവശ്യപ്പെട്ട മുണ്ടെ തന്നെയാണ് ഡ്രൈവറോട് തന്നെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടതും.

gopinathmunde

ഇടിയുടെ ആഘാതത്തില്‍ ഗോപിനാഥ് മുണ്ടെയുടെ ആന്തരിക അവയവങ്ങളെയാണ് സാരമായി ബാധിച്ചത്. മൂന്നിടത്ത് കരള്‍ പൊട്ടിയത് ശക്തമായ ആന്തരിക രക്തസ്രാവത്തിന് കാരണമായി. ഒന്നര ലിറ്ററോളം രക്തം മുണ്ടെയുടെ വയറ്റിലുണ്ടായിരുന്നു എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നട്ടെല്ലിലെ കശേരുക്കള്‍ തകര്‍ന്ന് തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തി.

ഇതേ തുടര്‍ന്നുണ്ടായ ഹൃയാഘാതത്തിലാണ് ഗോപിനാഥ് മുണ്ടെ മരണപ്പെട്ടത്. അപകടമുണ്ടായ ഉടന്‍തന്നെ മുണ്ടെയെ എയിംസില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് നിലച്ചിരുന്നു എന്ന് എയിംസ് അധികൃതര്‍ പറഞ്ഞു. 7.20 നാണ് മരണം സ്ഥിരീകരിച്ചത്.

English summary
Know the real cause of Gopinath Munde’s death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X