കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ധൈര്യമായി വീടും ഫ്ളാറ്റും വാങ്ങാം.. തട്ടിപ്പു തടയുന്നതിനുള്ള നിയമങ്ങള്‍ നിലവില്‍ വന്നു

  • By Neethu
Google Oneindia Malayalam News

കെട്ടിട നിര്‍മ്മാണ രംഗത്തെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകള്‍ തടയുന്നതിന് നിയമം പ്രാബല്യത്തില്‍. ഇനി ധൈര്യമായി വീടുകളും ഫ്ളാറ്റുകളും നിങ്ങള്‍ക്ക് സ്വന്തമാകാം. റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള കുത്തകകളുടെ തട്ടിപ്പുകള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത് ഉപഭോക്താകള്‍ക്കും ബിസിനസ്സുകാര്‍ക്കും വിശ്വസ്ഥത ഉറപ്പിക്കുന്നതിന് സാധിക്കും.

റിയല്‍ എസ്റ്റേറ്റ് മേഖലയെ കൂടുതല്‍ നിക്ഷേപ സൗഹാര്‍ദമാക്കുന്നതിന് പാര്‍ലമെന്റ് പുറത്തിറക്കിയ ബില്‍ ഞായറാഴ്ച നിലവില്‍ വന്നു. ഉപഭോക്താകള്‍ക്ക് കൂടുതല്‍ ഗുണം നല്‍കുന്നതാണ് ബില്ലിലെ നിയമങ്ങള്‍.

റിയല്‍ എസ്‌റ്റേറ്റ് ബില്‍

റിയല്‍ എസ്‌റ്റേറ്റ് ബില്‍


റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ തട്ടിപ്പുകള്‍ പരിഹരിച്ച് കൂടുതല്‍ നിക്ഷേപസൗഹാര്‍ദമാക്കുന്നതാണ് റിയല്‍ എസ്റ്റേറ്റ് ബില്‍.

താല്പര്യം

താല്പര്യം


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക താല്പര്യ പ്രകാരം ആറ് മാസത്തിനുള്ളിലാണ് നിയമം നടപ്പില്‍ വരുത്തിയത്.

 അതോറിറ്റി

അതോറിറ്റി


കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അതോറിറ്റികള്‍ രൂപീകരിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിയന്ത്രണം കൊണ്ടു വരാനാണ് തീരുമാനം.

 രജിസ്‌ട്രേഷന്‍

രജിസ്‌ട്രേഷന്‍


വാണിജ്യ-താമസ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളെല്ലാം അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം.

കോടതി

കോടതി


റിയല്‍ എസ്‌റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരാതികള്‍ക്കും ഉപഭോക്തൃ കോടതിയെ സമീപിക്കാം.

 കെട്ടിടത്തിന്റെ കേടുപാടുകള്‍

കെട്ടിടത്തിന്റെ കേടുപാടുകള്‍


നിര്‍മ്മാണം കഴിഞ്ഞ കെട്ടിടത്തിന് 5 വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അതിനുത്തരവാദിത്വം റിയല്‍ എസ്റ്റേറ്റ് കമ്പനിക്കായിരിക്കും.

പ്ലാന്‍ മാറ്റാന്‍ പാടില്ല

പ്ലാന്‍ മാറ്റാന്‍ പാടില്ല

ഉപഭോക്താവിന്റെ അനുവാദമില്ലാതെ നേരത്തെ നിശ്ചയിച്ച പ്ലാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കില്ല.
നിക്ഷേപം

നിക്ഷേപം


പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള പണം മുന്‍കൂട്ടി ബാങ്കില്‍ നിക്ഷേപിക്കണം.

തട്ടിപ്പുകള്‍

തട്ടിപ്പുകള്‍


നിലവില്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുക്കാര്‍ വര്‍ധിച്ചു വരുകയാണ്. അനിയന്ത്രിതമായ രീതിയില്‍ കെട്ടിടങ്ങള്‍ പണിത് വില്‍ക്കപ്പെടുന്നത് കൂടിവരുകയാണ്. ഇതിനെല്ലാം ആശ്വാസമാണ് പുതിയ നിയമം.

English summary
The Real Estate (Regulation and Development) Act, 2016 will come into effect from Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X