വിമാനങ്ങളില്‍ ഫാഷന്‍ ഷോവരെ നടത്തുന്നു, അധികൃതരുടെ നടപടി അസഹിഷ്ണുതയെന്ന് സോനു നിഗം
മുംബൈ: പറന്നുയരുന്ന വിമാനത്തില്‍ ഫാഷന്‍ ഷോ വരെ നടത്താറുണ്ട്. ഒരു പാട്ടുപാടിയതാണോ കുഴപ്പം? ഇതു ചോദിക്കുന്നത് മറ്റാരുമല്ല, പ്രശസ്ത ഗായകന്‍ സോനു നിഗമാണ്. പറന്നുയരുന്ന വിമാനത്തില്‍വെച്ച് സോനു നിഗത്തിനെ പാട്ടു പാടാന്‍ അനുവദിച്ചതിന് അഞ്ച് എയര്‍ഹോസ്റ്റ്‌സുമാരെ അധികൃതര്‍ പുറത്താക്കിയിരുന്നു. ഇതിനെതിരെയാണ് സോനു നിഗം പ്രതികരിച്ചത്.
ജെറ്റ് എയര്‍വെയ്‌സിന്റെ നടപടി ഒട്ടും ശരിയായില്ലെന്നും ഇത് അസഹിഷ്ണുതയാണെന്നും സോനു നിഗം കുറ്റപ്പെടുത്തി. യുക്തിക്ക് നിരക്കാത്ത നടപടിയാണ് അധികൃതര്‍ എടുത്തത്. പറന്നുയരുന്ന വിമാനങ്ങളില്‍ ഫാഷന്‍ ഷോ വരെ നടക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. യാത്രക്കാര്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത്തരം എന്റര്‍ടെയ്ന്‍മെന്റുകള്‍ വിദേശരാജ്യങ്ങളില്‍ പോലും നടക്കുന്നുണ്ട്. എയര്‍ഹോസ്റ്റസുമാരെ ശിക്ഷിച്ചത് ശരിയായില്ലെന്നും സോനു പറയുന്നു.

ഫാഷന്‍ ഷോ വരെ
പറന്നുയരുന്ന വിമാനങ്ങളില്‍ ഫാഷന്‍ ഷോ വരെ നടക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. യാത്രക്കാര്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത്തരം രസകരമായ കാര്യങ്ങള്‍ വിദേശരാജ്യങ്ങളില്‍ പോലും നടക്കുന്നുണ്ട്. ഇതില്‍ എന്താണ് തെറ്റെന്ന് സോനു നിഗം ചോദിക്കുന്നു.

അസഹിഷ്ണുത
ജെറ്റ് എയര്‍വെയ്‌സിന്റെ നടപടി ഒട്ടും ശരിയായില്ലെന്നും ഇത് അസഹിഷ്ണുതയാണെന്നും സോനു നിഗം കുറ്റപ്പെടുത്തി.

ഒരു അനൗണ്‍സ്‌മെന്റും നടന്നില്ല
യാത്രക്കാര്‍ പാട്ടുപാടാന്‍ ആവശ്യപ്പെട്ടപ്പോള്‍ സീറ്റ് ബെല്‍റ്റിന്റെ സൈന്‍ ഓഫ് ആയിരുന്നുവെന്നും സോനു പറയുന്നു. അപ്പോള്‍ ഒരു അനൗണ്‍സ്‌മെന്റും നടക്കാത്ത സമയമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിമാനത്തില്‍ ഗാനമേള
മുംബൈയില്‍ നിന്നും ജോദ്പൂരിലേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സോനുവിന്റെ ഗാനാലാപനം.
ദുരുപയോഗം
അനൗണ്‍സ്‌മെന്റ് സിസ്റ്റം ദുരുപയോഗം ചെയ്‌തെന്നും സോനു നിഗത്തെ പാട്ടു പാടന്‍ എയര്‍ഹോസ്റ്റസുമാര്‍ അനുവദിച്ചെന്നും ആരോപിച്ചാണ് നടപടിയെടുത്തത്. ഇനിയും ഇത്തരം ദുരുപയോഗം ഉണ്ടാകാമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications