കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവണ്ടികളിൽ‌ ജിപിഎസ് ; ആദ്യഘട്ടം 700 ട്രെയിനുകളിൽ, തത്സമയ നിരീക്ഷണം ആരംഭിച്ചു!

Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ ബഹിരാകാശ സംഘടനായ ഐഎസ്ആർഒ രൂപ കൽപ്പന ചെയ്ത കൺട്രോൾ ഓഫീസ് സിസ്റ്റം ഘടിപ്പിച്ച 700 തീവണ്ടികളുടെ പരീക്ഷ ഓട്ടം തുടങ്ങി. രണ്ട് സ്റ്റേഷനുകൾക്കിടയിൽ തീവണ്ടിയുടെ ചലനം ട്രാക്ക് ചെയ്യാൻ ഈ സിസ്റ്റം വഴി സാധിക്കും. പാസഞ്ചർ, ചരക്ക് തീവണ്ടികളുടെ നിരീക്ഷണത്തിനായി ഐഎസ്ആർഒയുമായി സഹകരിച്ചതിന് ശേഷമാണ് കൺട്രോൾ ഓഫീസ് സിസ്റ്റം (സിഒഎ) സംവിധാനം രൂപ കൽപ്പന ചെയ്തത്.

<strong>സിസ്റ്റർ ലൂസിക്ക് വേണ്ടി ശബ്ദിക്കുന്നവരെല്ലാം തീവ്രവാദികൾ; ഭീഷണിയുമായി സീറോ മലബാർ സഭയുടെ കുറിപ്പ്!</strong>സിസ്റ്റർ ലൂസിക്ക് വേണ്ടി ശബ്ദിക്കുന്നവരെല്ലാം തീവ്രവാദികൾ; ഭീഷണിയുമായി സീറോ മലബാർ സഭയുടെ കുറിപ്പ്!

ഇത് മൂലം തീവണ്ടികളുടെ ചലനം കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കാൻ സാധിക്കും. പാസഞ്ചർ ട്രെയിനുകളുടെ തത്സമയ നിരീക്ഷണത്തിന് മാത്രമല്ല സിഒഎ ഉപകാരപ്പെടുന്നത്. ചരക്ക് ട്രെയിനുകളിൽ എത്തിക്കുന്ന കൽക്കരി, എണ്ണ, മറ്റ് വസ്തുക്കൾ എന്നിവ മോഷ്ടിക്കുന്നത് തടയാനും ഈ സംവിധാനം റെയിൽവെയെ സഹായിക്കും.

Train

ഇന്ത്യൻ റെയിൽവെയുടെ വരുമാനത്തിന്റെ ഏറിയ പങ്കും ചരക്ക് സേവനത്തിലൂടെയാണ് ലഭിക്കുന്നത്. തുടർച്ചയായി സംഭവിക്കുന്ന മോഷണങ്ങൾ ആശങ്കയുണ്ടാക്കുന്നുണ്ട്. പുതിയ സംവിധാനം കൺട്രോൾ റൂമിനെ ആധുനീകരിക്കാൻ സാധിക്കും. തീവണ്ടികളുിടെ ചലനം കൃത്യമായി മനസിലാക്കാനും പുതിയ സംവിധാനം ഉപകരിക്കുമെന്ന് ആർപിഎഫ് ഡയറക്ടർ ജനറൽ അരുൺ കുമാർ പറഞ്ഞു.

റെയില്‍ മേഖലയില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയും സാമൂഹ്യ വിരുദ്ധരുടെ അതിക്രമങ്ങള്‍ക്കെതിരെയും ഈ സംവിധാനം ഉപകരിക്കും. . ഏകദേശം 2.7 കോടി ജനങ്ങളാണ് ദിനംപ്രതി ട്രെയിനില്‍ യാത്ര ചെയ്യുന്നത്. ഇവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാൻ ഇത് സാധിക്കും.

English summary
Real-time monitoring of over 700 trains begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X