കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മ്യൂണിസ്റ്റുകൾ അങ്ങിനെ ചെയ്യില്ല; മൂഡിയെ പൊങ്കാലയിട്ടത് അവരല്ല, പിന്നിൽ സംഘപ്രവർത്തകരെന്ന് ...

Google Oneindia Malayalam News

ദില്ലി: സിപിഎം പ്രവർത്തകർക്കെതിരെയുള്ള ആക്രമണം സംഘപരിവാർ പ്രവർത്തകരെ തിരിഞ്ഞു കൊത്തുന്നു. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയ വാര്‍ത്തയ്ക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫെയ്‌സ്ബുക്കില്‍ പൊങ്കാലയിട്ടത് സിപിഎം പ്രവർത്തകരല്ലെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ. മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയ വാർത്തകൾക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ടോം മൂഡിയുടെ ഫെയ്‌സ്ബുക്കില്‍ മലയാളികൾ പൊങ്കാലയിട്ടിരുന്നു. ഇതിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നായിരുന്നു നേരത്തെ വന്ന വാർത്ത എന്നാൽ ഇതിനു പിന്നിൽ കേരളത്തിലെ സംഘ് പരിവാര്‍ സൈബര്‍ പ്രവര്‍ത്തകരും ജനം ടിവിയും ചേര്‍ന്നൊരുക്കിയ തിരക്കഥയായിരുന്നു ഇതെന്ന് തെളിവു സഹിതം നിരത്തി ആള്‍ട്ട് ന്യൂസ് രംഗത്ത് വന്നിരിക്കുകയാണ്.

പദ്മാവതിക്കെതിരെയുലള്ള പ്രതിഷേധം ചോരക്കളിയാകുന്നു; ജയ്പൂരിൽ തൂങ്ങി കിടന്നനിലയിൽ മൃതദേഹം....പദ്മാവതിക്കെതിരെയുലള്ള പ്രതിഷേധം ചോരക്കളിയാകുന്നു; ജയ്പൂരിൽ തൂങ്ങി കിടന്നനിലയിൽ മൃതദേഹം....

മൂഡിയുടെ ഫേസ്ബുക്കിൽ കമന്റിട്ട പ്രൊഫൈലുകളിൽ മിക്കതും ആർഎസ്എസിനും മോദിക്കും അനുകൂല കാര്യങ്ങൾ ഷെയർ ചെയ്യാൻ ഉപയോഗിച്ചവയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. മൂഡീസ് റേറ്റിങ് ഇന്ത്യയ്ക്ക് അനുകൂലമായതോടെ ടോം മൂഡിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സിപിഎം സൈബര്‍ പോരാളികള്‍ പൊങ്കാലയിട്ടെന്ന് രാജ്യത്തെ മുന്‍ നിര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയ്ക്ക് രാജ്യത്ത് വന്‍ പ്രചാരം ലഭിച്ചതോടെ കേരളത്തെയും സിപിഐഎമ്മിനെയും ഇകഴ്ത്തിയുള്ള വാര്‍ത്തകളും മറ്റുമായി സോഷ്യല്‍ മീഡിയയില്‍ കുത്തൊഴുക്കായിരുന്നു. എന്നാല്‍, ഇതിന്റെ വാസ്തവമന്വേഷിച്ച ആള്‍ട്ട് ന്യൂസിനാണ് മൂഡീസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ തെറിയഭിഷേകത്തിന് പിന്നില്‍ ജനം ടിവിയും ബിജെപി ദേശീയ ഐടി ഇന്‍ചാര്‍ജ് അമിത് മാല്‍വിയയും ആണെന്ന് വ്യക്തമായത്.

ആദ്യം വാർത്ത വന്നത് ജനം ടിവിയിൽ

ആദ്യം വാർത്ത വന്നത് ജനം ടിവിയിൽ

മൂഡീയുടെ പേജില്‍ സിപിഎം സൈബര്‍ പോരാളികളുടെ പൊങ്കാലയെന്ന രീതിയിലുള്ള വാര്‍ത്ത ആദ്യം വന്നത് ജനം ടിവിയിലാണ്. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയും ഇക്കാര്യം ഏറ്റുപിടിച്ചതോടെ സംഭവം ചര്‍ച്ചയായി. ബിജെപി സൈബര്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഈ വാര്‍ത്ത വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. മൂഡീയുടെ ഫെയ്‌സ്ബുക്കില്‍ പേജില്‍ കമന്റിട്ട പ്രൊഫൈലുകളില്‍ മിക്കതും ആര്‍എസ്എസ്സിനും മോഡിക്കും അനുകൂലമായ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഉപയോഗിച്ചവയായിരുന്നു. ചിലതാകട്ടെ, മണിക്കൂറുകള്‍ മുമ്പു മാത്രം സൃഷ്ടിച്ചവയും. വാര്‍ത്ത വ്യാജമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ കമന്റുകള്‍ ഡിലീറ്റ് ചെയ്ത് തടിയൂരാനുള്ള ശ്രമമാണ് ബിജെപി സൈബര്‍ ഫെയ്ക്കുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

നന്ദി അർപ്പിച്ച് ടോം മൂഡി

നന്ദി അർപ്പിച്ച് ടോം മൂഡി

തന്റെ ജോലി സാമ്പത്തിക മേഖലയിലല്ലെന്ന് മനസിലായവര്‍ക്ക് നന്ദിയര്‍പ്പിച്ച് ഇതിനിടയില്‍ ടോം മൂഡി സോഷ്യല്‍ മീഡിയയില്‍ കയ്യടിവാങ്ങിക്കുകയും ചെയ്തിരുന്നു. മോദിക്ക് കൊടുത്ത റേറ്റിങിന്റെ ഇരട്ടി പിണറായി പ്രധാനമന്ത്രിയാകുമ്പോൾ കൊടുക്കണം എന്നൊക്കെയാണ് സഖാക്കൾ മൂഡിയോട് പറയുന്നത്. ചിലരാകട്ടെ മോദിയുടെ കയ്യിൽ നിന്നും പണം വാങ്ങി കള്ള റേറ്റിങ് ഇട്ടു എന്ന് ടോം മൂഡിയെ കുറ്റപ്പെടുത്തുന്നു.. ആരോപണ പ്രത്യാരോപണങ്ങൾ നിറഞ്ഞ ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇതിനെല്ലാം പിന്നിൽ സംഘ പ്രവർത്തകരം ജനം ടിവിയുമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ബിജെപിയുടെ സൈബർ കള്ളി

ബിജെപിയുടെ സൈബർ കള്ളി

പൊങ്കാലയ്ക്കു പിന്നിലെ വാസ്തവം അന്വേഷിച്ച ആള്‍ട്ട് ന്യൂസിനാണ് മൂഡീസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ തെറിയഭിഷേകത്തിന് പിന്നില്‍ ജനം ടിവിയും ബിജെപി ദേശീയ ഐടി ഇന്‍ചാര്‍ജ് അമിത് മാല്‍വിയയും ആണെന്ന് വ്യക്തമായത്. ഇടതു ചായ്‌വുള്ളത് എന്ന് തോന്നിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് മൂഡിയുടെ അക്കൗണ്ടില്‍ തെറിവിളികള്‍ നടന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയും ന്യൂസ് മിനുട്ടുമടമക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ടോം മൂഡിയുടെ പേജില്‍ കമന്റിട്ടവരുടെ പ്രൊഫൈലുകള്‍ പരിശോധിച്ച ആള്‍ട്ട് ന്യൂസ് അത് സംഘ് പ്രവര്‍ത്തകരുടെ തന്നെ കളിയായിരുന്നുവെന്നും വന്നത് വ്യാജ വാര്‍ത്തയാണെന്നും തെളിവു സഹിതം നിരത്തിയതോടെയാണ് ബിജെപിയുടെ സൈബര്‍ കള്ളി ഇപ്പോൾ വെളിച്ചത്തായത്.

2000ൽ അധികം കമന്റുകൾ

2000ൽ അധികം കമന്റുകൾ

ഒക്ടോബർ നാലിന് ശേഷം മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ടോം മോഡി ഫേസ്ബുക്ക് പേജിൽ ഒരു എഴുതിയത് നവംമ്പർ പത്തൊൻപതിനായിരുന്നു. കള്ളപ്പോരുകളിൽ ആർഎസ്എസ്, ബിജെപി അനുഭാവികളാണ് ടോം മൂഡിയുടെ പേജിൽ കമൻര് ചെയതതെന്ന് ഇടത് അനുകൂലികൾ നേരത്തെ പറ‍ഞ്ഞിരുന്നു. 2000ൽ അധികം കമന്റുകളാണ് ടോം മൂ‍ഡിയുടെ ജന്മദിന ആശംസകൾക്ക് താഴെ ഉള്ളത്. എന്നാൽ ഇതിൽ അധികവും ഈ അക്കിടിക്ക് ശേഷമുള്ള കമന്റുകളാണ്. സംഘപരിവാരുകാർ മനപൂർവ്വം തങ്ങളെ കരിവാരി തേക്കാൻ നടത്തുന്ന പ്രവർത്തനമാണിതെന്ന് പോസ്റ്റിനു താഴെയുള്ള കമന്റുകളിൽ ഉണ്ട്.

English summary
Australian cricketer Tom Moody was trending on twitter this Sunday. Reason was articles by Times of India and The News Minute saying that CPM comrades started bombarding former Australian cricketer’s Facebook page with obscenities, confusing him with Moody’s, the international credit rating agency. According to these publications, the “comrades” were upset over the India’s rating upgrade by Moody’s. “The cyber warriors of the CPM in Kerala turned out to be laughing stocks,” mocked Times of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X