കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃഗസ്‌നേഹിയാവണം; പഠിപ്പുണ്ടായാല്‍ പോര!! തെരുവ് നായകളെ ആക്രമിച്ച ജീവനക്കാരെ പുറത്താക്കി

മൃഗസ്‌നേഹിയാവണം; പഠിപ്പുണ്ടായാല്‍ പോര!! തെരുവ് നായകളെ ആക്രമിച്ച ജീവനക്കാരെ പുറത്താക്കി

  • By Ashif
Google Oneindia Malayalam News

മുംബൈ: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനിയാണ് ജോണസ് ലാങ് ലാസല്ലെ (ജെഎല്‍എല്‍). ഈ കമ്പനി അടുത്തിടെ രണ്ട് ജീവനക്കാരെ പുറത്താക്കി. കാരണമാണ് രസകരം.

ഇവര്‍ തെരുവ് നായകളെ അടിച്ചോടിച്ചുവെന്ന് മൃഗസ്‌നേഹികള്‍ പരാതിപ്പെട്ടു. പീപ്പിള്‍സ് ഫോര്‍ അനിമല്‍സ് എന്ന സംഘടനയാണ് കമ്പനി ജീവനക്കാര്‍ക്കെതിരേ പോലീസിലും കമ്പനിയിലും പരാതിപ്പെട്ടത്. സംഘടനയുടെ നേതാവ് നിരാലി കൊറാഡിയയാണ് പരാതിക്കാരന്‍. അന്ധേരിയിലെ തെരുവ് നായകളെ ജീവനക്കാര്‍ മര്‍ദ്ദിക്കുകയും നാടുകടത്തുകയും ചെയ്തുവെന്നാണ് പരാതി.

dog

അന്ധേരി പോലീസിലാണ് സംഘടന പരാതിപ്പെട്ടത്. ജൂലിയസ്, ജഗ്തബ്, ക്രുണാള്‍ എന്നിവര്‍ക്കെതിരേയാണ് പരാതി. ജൂലിയസിനെയും ജഗ്തബിനെയും കമ്പനി പുറത്താക്കി. ക്രുണാലിന് സംഭവത്തില്‍ നേരിട്ട് ബന്ധമില്ലാത്തതിനാല്‍ ഇദ്ദേഹത്തെ താക്കീത് ചെയ്തുവിട്ടു.

ജീവനക്കാരുടെ മോശം സ്വഭാവങ്ങള്‍ കമ്പനി വച്ചുപൊറുപ്പിക്കില്ലെന്ന് ജെഎല്‍എല്‍ മാധ്യമ വക്താവ് റീജ്യണല്‍ മേധാവിക്ക് അയച്ച ഇമെയിലില്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വേളയില്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാവുന്ന മോശം രീതികള്‍ വിപരീതഫലമുണ്ടാക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഇമെയിലില്‍ പറയുന്നു.

English summary
Jones Lang Lasalle (JLL), a top realty corporate firm, has taken stringent action against two employees after animal rights activists complained to police about a case of extreme animal cruelty in Andheri (E).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X