കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പ്രക്ഷോഭത്തില്‍ നിതീഷിന് നന്ദി പറഞ്ഞ് കനയ്യകുമാര്‍, ബിജെപിക്ക് അമ്പരപ്പ്, കാരണം ഇതാണ്

Google Oneindia Malayalam News

പട്‌ന: ബീഹാറിലെ പൗരത്വ നിയമ പ്രക്ഷോഭത്തില്‍ നാടകീയ സംഭവങ്ങള്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന് നന്ദി പറഞ്ഞിരിക്കുകയാണ് കനയ്യകുമാര്‍. പശ്ചിമ ചമ്പരണ്‍ ഭരണകൂടം കഴിഞ്ഞ ദിവസം കോണ്‍ഗ്രസും ഇടതുനേതാവ് കനയ്യകുമാറും ചേര്‍ന്ന് നടത്തിയ സിഎഎ പ്രക്ഷോഭത്തെ തടഞ്ഞിരുന്നു. ബിജെപിയുടെ ഇടപെടലും ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ നിതീഷ് അപ്രതീക്ഷിതമായി ഈ വിഷയത്തില്‍ ഇടപെട്ടു. ഇവര്‍ക്ക് പ്രക്ഷോഭം നടത്താന്‍ അനുമതി നല്‍കാന്‍ കര്‍ശനമായി നിര്‍ദേശിക്കുകയായിരുന്നു നിതീഷ്.

1

ബിജെപിയെ പോലും ഞെട്ടിച്ച നീക്കമായിരുന്നു ഇത്. എന്‍ഡിഎ കനയ്യകുമാര്‍ അടക്കം നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരാണ്. എന്നിട്ടും നിതീഷ് ഈ പ്രക്ഷോഭത്തിന് എതിരാണ്. നേരത്തെ തന്നെ മോദി സര്‍ക്കാരിന്റെ എന്‍പിആര്‍, എന്‍ആര്‍സി എന്നിവയോട് യോജിപ്പില്ലെന്ന് നിതീഷ് വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസ് എംഎല്‍എ ഷക്കീല്‍ അഹമ്മദും കനയ്യകുമാറിനൊപ്പം മാര്‍ച്ചിലുണ്ടായിരുന്നു. തുടങ്ങിയതിന് പിന്നാലെ ജില്ലാ ഭരണകൂടം ഇത് തടയുകയായിരുന്നു. ഇവര്‍ക്ക് നല്‍കിയിരുന്ന അനുമതി റദ്ദാക്കിയെന്നും അധികൃതര്‍ പറഞ്ഞു.

ബിജെപിയുടെ എംപിയും സംസ്ഥാന അധ്യക്ഷനുമായി സഞ്ജയ് ജെസ്വാളിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് നടപടിയെന്ന് കനയ്യകുമാര്‍ ആരോപിച്ചു. ഇതിന് പിന്നാലെ കനയ്യകുമാറിനെും ഷക്കീല്‍ അഹമ്മദിനെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഈ പ്രശ്‌നങ്ങള്‍ നിതീഷ് ടിവിയില്‍ കണ്ടതിന് പിന്നാലെയാണ് അധികൃതരെ വിൡച്ച് മുന്നറിയിപ്പ് നല്‍കിയത്. എല്ലാ പൗരന്‍മാര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും, അവര്‍ക്ക സംരക്ഷണം നല്‍കേണ്ടത് ഭരണാധികാരികളുടെ കടമയാണെന്നും നിതീഷ് ഇവരെ അറിയിച്ചു.

അതേസമയം നിതീഷിന്റെ ഇടപെടലിന് പിന്നാലെ അധികൃതര്‍ ഇവര്‍ക്ക് മാര്‍ച്ചിനുള്ള അനുമതി നല്‍കുകയും ഒപ്പം സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. നിതീഷ് കുമാറിന്റെ ഇടപെടലിന് കനയ്യകുമാര്‍ നന്ദി പറയുകയും ചെയ്തു. ബിജെപി എംപിയുടെ മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് നടക്കുന്ന സ്ഥലത്ത് നേരത്തെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും, അതുകൊണ്ടാണ് അനുമതി നല്‍കാതിരുന്നതെന്നുമാണ് അധികൃതരുടെ വാദം.

ദില്ലിയില്‍ പോരാട്ടം നേര്‍ക്കുനേര്‍... കളി നിയന്ത്രിക്കാന്‍ അമിത് ഷാ, ചിത്രത്തിലുള്ളത് ഇവര്‍ മാത്രംദില്ലിയില്‍ പോരാട്ടം നേര്‍ക്കുനേര്‍... കളി നിയന്ത്രിക്കാന്‍ അമിത് ഷാ, ചിത്രത്തിലുള്ളത് ഇവര്‍ മാത്രം

English summary
reason behind kanhaiya kumar thanks to nitish kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X