കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളിത്തിരയിലെ 'ധോണി'യും കാമുകിയും വേര്‍പിരിഞ്ഞു?

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വെള്ളിത്തിരയില്‍ ധോണിയായി വേഷമിടുന്ന ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതും കാമുകി അങ്കിത ലോഖന്‍ഡെയും വേര്‍പിരിഞ്ഞെന്ന് റിപ്പോര്‍ട്ട്. ആറുവര്‍ഷം നീണ്ട ഇവരുടെ പ്രണയം ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ടെലിവിഷന്‍ രംഗത്തുനിന്നും ബോളിവുഡിലെത്തിയ താരമാണ് സുശാന്ത്. ടെലിവിഷനില്‍ തനിക്കൊപ്പം അഭിനയിച്ച കാലത്തുമുതലായിരുന്നു സുശാന്തും അങ്കിതയും പ്രണത്തിലായത്.

അടുത്തിടെ ഇരുവരും പല പരിപാടികളിലും വേര്‍പിരിഞ്ഞെത്തിയതാണ് പ്രണയബന്ധം തകര്‍ന്ന റിപ്പോര്‍ട്ടിന് അടിസ്ഥാനം. രണ്‍ബീര്‍ കപൂര്‍ കത്രീന കൈഫ് ജോഡികള്‍ വേര്‍പിരിഞ്ഞത് പിന്നാലെയാണ് ബോളിവുഡില്‍ നിന്നും മറ്റൊരു പ്രണയത്തകര്‍ച്ചകൂടി പുറത്തുവരുന്നത്.

alia-sakshi

രണ്‍ബീര്‍ കപൂര്‍ കത്രീന കൈഫ് ജോഡികളെപോലെ സുശാന്തും കാമുകിയും അടുത്തുതന്നെ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെ വേര്‍പിരിയല്‍ ബോളിവുഡിനെ ഞെട്ടിച്ചിരിക്കയാണ്. ഇരുവരുടെയും പ്രണയത്തകര്‍ച്ചയ്ക്ക് പല കാരണങ്ങളും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

നടി പരനീതി ചോപ്രയുമായുള്ള സുശാന്തിന്റെ അടുപ്പമാണ് വേര്‍പിരിയലിന് ഒരു കാരണമായി പറഞ്ഞു കേള്‍ക്കുന്നത്. അങ്കിതയുടെ മദ്യപാന ആസക്തിയാണ് മറ്റൊരു കാരണമായി ബോളിവുഡ് കോളങ്ങള്‍ കണ്ടുപിടിച്ചിരിക്കുന്നത്. ധോണിയുടെ ജീവിതകഥ പറയുന്ന 'എം എസ് ധോണി ദി അണ്‍ ടോള്‍ഡ് സ്‌റ്റോറി' എന്ന സിനിമ തീയേറ്ററിലെത്താനിരിക്കെയാണ് ഇവരുടെ പിരിയലെന്നത് ശ്രദ്ധേയമാണ്. സുശാന്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ധോണിയിലേത്.

English summary
reason behind Sushant Singh Rajput, Sushant Singh Rajput Ankita Lokhande's breakup
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X