കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടക മുതല്‍ ഗുജറാത്ത് വരെ; കോണ്‍ഗ്രസ് പതനത്തിന് ഒറ്റ കാരണം; വീഴ്ച്ച എണ്ണി ദേശിയവക്താവ്

Google Oneindia Malayalam News

ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസില്‍ നിന്നുള്ള എംഎല്‍എമാരുടെ രാജി പാര്‍ട്ടിയില്‍ വീണ്ടും അസ്വസ്ഥതകള്‍ക്കിടയാക്കിയിരിക്കുകയാണ്. വ്യക്തമായ നേതൃത്വം ഇല്ലാത്തതാണ് ഈ പ്രതിസന്ധിക്കെല്ലാം കാരണമെന്ന് നേതാക്കള്‍ തന്നെ ആണയിട്ട് ആവര്‍ത്തിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന് പിന്നാലെ അധ്യക്ഷ സ്ഥാനം രാജി വെച്ച രാഹല്‍ഗാന്ധി ഇനി പദവിയിലേക്ക് ഇല്ലായെന്ന് പലതവണയായി വ്യക്തമാക്കിയിട്ടുള്ളതാണ്. പിന്നാലെ ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തിയെങ്കിലും പ്രശ്‌നങ്ങള്‍ ഇവിടംകൊണ്ട് തീരുന്നതായിരുന്നില്ല.

രാജ്യസഭ തെരഞ്ഞെടുപ്പ്

രാജ്യസഭ തെരഞ്ഞെടുപ്പ്

രാജ്യസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ മാരുടെ രാജി പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു. എംഎല്‍എമാര്‍ രാജി വെച്ചതോടെ നിയമസഭയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുകയാണ്. ജൂണ്‍ 19 നാണ ഗുജറാത്തില്‍ നാല് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ രാജിയില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വക്താവ് സജ്ഞയ് ജാ.

 ആവര്‍ത്തനം

ആവര്‍ത്തനം

കര്‍ണ്ണാടകയിലേയും മധ്യപ്രദേശിലേയും രാഷ്ട്രീയ അട്ടിമറിക്ക് ശേഷം ഗുജറാത്തിലും ഇത് ആവര്‍ത്തിക്കാന്‍ പോവുകയാണെന്ന് സജഞയ് പറയുന്നു. ഒരു നേതൃത്വം ഇല്ലാത്ത പാര്‍ട്ടിയില്‍ തുടരാനുള്ള എംഎല്‍എമാരുടെ അരക്ഷിതാവസ്ഥയാണ് ഇത് വെളിവാക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

 നേതൃത്വത്തെ കുറിച്ചുള്ള ചര്‍ച്ച

നേതൃത്വത്തെ കുറിച്ചുള്ള ചര്‍ച്ച

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും പാര്‍ട്ടി നേതൃത്വം ഒരു ഇടക്കാല പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുകയും പിന്നീട് ഗാരവമായി പാര്‍ട്ടിയുടെ നേതൃത്വത്തെ കുറിച്ച് ആലോചനകള്‍ നടക്കാത്തതിലുമാണ് സജ്ഞയ് വിയോജിപ്പ് അറിയിച്ചിരിക്കുന്നത്.

ഭാവി സുരക്ഷിതമല്ല

ഭാവി സുരക്ഷിതമല്ല

ആദ്യം കര്‍ണ്ണാടകയിലേയും പിന്നീട് മധ്യപ്രദേശിലേയും ഇപ്പോള്‍ ഗുജറാത്തിലേയും നേതാക്കള്‍ പാര്‍ട്ടി ഉപേക്ഷിക്കുകയാണ്. പാര്‍ട്ടിയുടെ ഭാവി സുരക്ഷിതമല്ലായെന്ന തോന്നലിലാണ് അവരെല്ലാം കോണ്‍ഗ്രസ് ഉപേക്ഷിക്കുന്നതെന്ന് സജ്ഞയ് ചൂണ്ടികാട്ടുന്നു. ഇത് വാജിപേയിയുടെ ബിജെപിയല്ലെന്നും യഥാര്‍ത്ഥ പ്രതിപക്ഷമാണെന്നും പോരാടണമെന്നും അദ്ദേഹം പറഞ്ഞു.

അവലോകനം

അവലോകനം

2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതലുള്ള പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫലങ്ങളേയും പ്രവര്‍ത്തനങ്ങളേയും വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സജ്ഞയ് പറയുന്ന് പ്രകാരം കോണ്‍ഗ്രസ് തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം പോലും ഇതുവരേയും വിളിച്ച് ചേര്‍ത്തിട്ടില്ല. 2014 ലെ എ കെ ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരിക്കല്‍ പോലും ഗൗരവമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ്.

ചര്‍ച്ച ചെയ്യണം

ചര്‍ച്ച ചെയ്യണം

അത് തന്നെയാണ് 2019 ലെ തെരഞ്ഞെടുപ്പിലും സംഭവിച്ചത്. അതിനാല്‍ തന്നെ വളരെ ഗൗരവമായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചും സഖ്യത്തെ കുറിച്ചും ഫണ്ട് തേടുന്നതിനെകുറിച്ചും അടക്കമുള്ള കാര്യങ്ങള്‍ എഐസിസി ചര്‍ച്ച ചെയ്യണം.

 കോണ്‍ഗ്രസിനൊപ്പം

കോണ്‍ഗ്രസിനൊപ്പം

സജ്ഞയ് പാര്‍ട്ടി വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. പാര്‍ട്ടിക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതോടെ ആ ചര്‍ച്ചയുടെ ആക്കം കൂട്ടി. എന്നാല്‍ ഇതിലും ദേശിയ വക്താവ് തന്റെ നിലപാട് വ്യക്തമാക്കി. താന്‍ ജിവിതാവസാനം വരെ കോണ്‍ഗ്രസിനൊപ്പമാണെന്ന് സജ്ഞയ് പറഞ്ഞു.

വിമര്‍ശനം

വിമര്‍ശനം

എന്നാല്‍ സജ്ഞയ്യുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി അജയ് മാക്കന്‍ രംഗത്തെത്തി ഇത്തരം പരസ്യ പ്രസ്താവനകള്‍ക്ക് പകരം പാര്‍ട്ടിയില്‍ ആഭ്യന്തര ചര്‍ച്ചകള്‍ക്ക് മതിയായ ഇടമുണ്ടെന്നായിരുന്നു അജയ് മാക്കന്റെ പ്രതികരണം.അദ്ദേഹത്തിന് ഇതിനെകുറിച്ചെല്ലാം ആകുലതകള്‍ ഉണ്ടായിരിക്കാം. എന്നാല്‍ അത് ഉന്നയിക്കേണ്ട സമയമിതല്ല. ഈ സമയത്ത് എല്ലാവരും ഒറ്റകെട്ടായി നില്‍ക്കുകയാണ് വേണ്ടതെന്ന് മനോജി തിവാരിയും പറഞ്ഞു.

English summary
Reason Behind the Congress Loss in Karnataka, Madhya Pradesh And Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X