കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫും മുസ്ലിം വിരുദ്ധതയുമൊന്നുമല്ല പ്രശ്‌നം..യോഗി ആദിത്യനാഥ് വെറുക്കപ്പെടാന്‍ കാരണമിതാണ്..!!

  • By അനാമിക
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് തന്നെ മതവിദ്വേഷവും വര്‍ഗീയതയും മുറ്റുന്ന പ്രസ്താവനകളും പ്രസംഗങ്ങളും നടത്തി കുപ്രസിദ്ധനായിരുന്നു യോഗി ആദിത്യനാഥ്. തീവ്രഹിന്ദുവായ ആദിത്യനാഥിനെ ഉത്തര്‍പ്രദേശിന്റെ ഭരണചക്രം തിരിക്കാന്‍ മോദി നിയോഗിച്ചപ്പോള്‍ തന്നെ സംസ്ഥാനത്ത് തീവ്രഹിന്ദുത്വം നടപ്പാക്കുമെന്ന ഭയം ഉടലെടുത്തിരുന്നു. ഇതിന് ആക്കം കൂട്ടിയാണ് ബീഫ് നിരോധനം ഉള്‍പ്പെടെ സംസ്ഥാനത്ത് യോഗി നടപ്പാക്കിയത്. എന്നാല്‍ തനിക്ക് മോശം ഇമേജ് ഉള്ളതിന് ഇതൊന്നുമല്ല കാരണമെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്.

yogi

തന്നെക്കുറിച്ച് ആളുകള്‍ക്ക് തെറ്റിദ്ധാരണയുള്ളതിന് പ്രധാന കാരണം തന്റെ കാവിവേഷമാണ് എന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. എല്ലാ വിഭാഗങ്ങളുടേയും ഹൃദയം താന്‍ കീഴടക്കുമെന്നും .യോഗി പറയുന്നു. ഉത്തര്‍പ്രദേശില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും. മതേതരത്വത്തിന്റെ പേരില്‍ ഇന്ത്യയുടെ സംസ്‌ക്കാരത്തെ അപമാനിക്കുന്നവര്‍ക്കാണ് താന്‍ മുഖ്യമന്ത്രിയായതില്‍ ഭയമുള്ളതെന്നും യോഗി പറയുന്നു.

bjp

ആര്‍എസ്എസ് മുഖപത്രമായ ഒര്‍ഗനസറിന് നല്‍കിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത. കാവിയെ ഇഷ്ടപ്പെടാത്ത നിരവധി പേര്‍ നാട്ടിലുണ്ട്. അവര്‍ക്കാണ് തന്റെ കാവി വ്യക്തിത്വത്തിന്റെ പേരില്‍ തെറ്റിദ്ധാരണകളുള്ളത്. രാജ്യത്തിന്റെ സുരക്ഷയായിരിക്കും തന്റെ സര്‍ക്കാരിന്റെ പ്രാഥമിക പരിഗണനയെന്നും യോഗി വ്യക്തമാക്കി. അഴിമതിയും ഗുണ്ടാവിളയാട്ടവും അവസാനിപ്പിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
The main reason for misconceptions about CM of Uttar Pradesh, Yogi Adityanath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X