കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയെ തോല്‍പ്പിച്ചത് ബിജെപി വിമതന്‍; ആരാണ് സരയു റായ്?

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബര്‍ദാസ് തോറ്റു. ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ ഇദ്ദേഹത്തിനെതിരെ ജനവിധി തേടിയ ബിജെപി വിമതന്‍ സരയു റായ് മികച്ച വിജയം നേടി. ജംഷഡ്പൂര്‍ വെസ്റ്റ് മണ്ഡലത്തിലാണ് സരയു റായ് നേരത്തെ മല്‍സരിച്ചിരുന്നത്. രണ്ടു തവണ വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച ബിജെപി നേതാവ് കൂടിയാണ് ഇദ്ദേഹം.

Sar

എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് ബിജെപി സീറ്റ് നല്‍കിയില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരെ ഈസ്റ്റില്‍ മല്‍സരിക്കാന്‍ സരയു റായ് തീരുമാനിച്ചത്. സ്വതന്ത്രനായി മല്‍സരിക്കുമെന്ന് സരയു റായ് പ്രഖ്യാപിച്ചതോടെ മറ്റു പാര്‍ട്ടികളെല്ലാം പിന്‍മാറി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു.

രഘുബര്‍ ദാസിന്റെ സ്വാധീന മണ്ഡലമാണ് ജംഷഡ്പൂര്‍ ഈസ്റ്റ്. 1995 മുതല്‍ അദ്ദേഹം തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലമാണിത്. എന്നാല്‍ മറ്റു കക്ഷികളെല്ലാം സരയു റായിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രധാന മല്‍സരം ബിജെപി മുഖ്യമന്ത്രിയും വിമതനും തമ്മിലായി.

അസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കുംഅസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കും

രഘുബര്‍ദാസ് മന്ത്രിസഭയില്‍ ഭക്ഷ്യ മന്ത്രിയായിരുന്നു സരയു റായ്. ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കും മുമ്പ് തന്നെ ബിജെപിക്കൊപ്പം നിലയുറപ്പിച്ച നേതാവാണ് ഇദ്ദേഹം. മുന്‍ മുഖ്യമന്ത്രിമാരായ ജഗന്നാഥ മിശ്ര, മധു കോഡ, ലാലു പ്രസാദ് യാദവ് എന്നിവരെ ജയിലിലാക്കിയ അഴിമതി കേസുകള്‍ പുറത്തുകൊണ്ടുവന്ന നേതാവ് കൂടിയാണ് സരയു റായ്. രഘുബര്‍ദാസ് മുഖ്യമന്ത്രിയായിട്ടും അഴിമതിക്ക് കുറവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ആദ്യം വിമത ശബ്ദം ഉയര്‍ത്തിയത്. തുടര്‍ന്നാണ് ബിജെപി സീറ്റ് നിഷേധിച്ചതും. അന്തിമ ഫലം പ്രഖ്യാപിക്കും മുമ്പ് തന്നെ രഘുബര്‍ദാസ് തോല്‍വി സമ്മതിച്ചു.

English summary
Rebel BJP leader Saryu Rai win against Chief Minister Raghubar Das
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X