കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും ബന്ദികളാക്കിയിട്ടില്ല, കാവലുമില്ല; അശോക് ഗെലോട്ടിന്റെ ആരോപണം തള്ളി വിമത എംൽഎമാർ

Google Oneindia Malayalam News

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആരോപണം തള്ളി സച്ചിൻ പൈലറ്റ് ക്യാമ്പിലെ എംഎൽഎമാർ. കോൺഗ്രസിൽ നിന്ന് വിട്ടുനിൽക്കാൻ ബിജെപിയാണ് എംഎൽഎമാരെ നിർബന്ധിച്ചതെന്നായിരുന്നു ഗെലോട്ടിന്റെ ആരോപണങ്ങളിലൊന്ന്. ഹോട്ടലിലുള്ള എംഎൽഎമാർ തങ്ങളെ മോചിപ്പിക്കുന്നതിന് സഹായം തേടിയെന്നും അശോക് ഗെലോട്ട് ഇന്ന് ആരോപിച്ചിരുന്നു. വിമത എംഎൽഎമാർ ഞങ്ങളെ സഹായത്തിനായി വിളിച്ചു. അവർ മോചനം ആഗ്രഹിക്കുന്നു. എംഎൽഎമാർക്ക് ബൌൺസർമാരും പോലീസുകാരും കാവൽ നിൽക്കുന്നുവെന്നും അവരുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഗെലോട്ട് ആരോപിച്ചിരുന്നു.

പ്രതിഷേധം അവസാനിപ്പിച്ച് എംഎൽഎമാർ മടങ്ങി;അടിയന്തര മന്ത്രിസഭ വിളിച്ച് ചേർത്ത് ഗെഹ്ലോട്ട്പ്രതിഷേധം അവസാനിപ്പിച്ച് എംഎൽഎമാർ മടങ്ങി;അടിയന്തര മന്ത്രിസഭ വിളിച്ച് ചേർത്ത് ഗെഹ്ലോട്ട്

ഞങ്ങൾ അസ്വസ്തരാണ്

ഞങ്ങൾ അസ്വസ്തരാണ്


ദില്ലിയിലുള്ള മൂന്ന് കോൺഗ്രസ് എംഎൽഎമാരാണ് തങ്ങളെ നിർബന്ധിച്ചാണ് ഹോട്ടലിൽ താമസിപ്പിച്ചതാണെന്നുള്ള വാദം തള്ളി രംഗത്തെത്തിയിട്ടുള്ളത്. പുൽത്തകിടിയിലിരിക്കുന്ന എംഎൽഎമാർ ഓരോരുത്തരായി ക്യാമറയ്ക്ക് മുമ്പിലെത്തി പ്രസ്താവന പുറപ്പെടുവിക്കുകയായിരുന്നു."അശോക് ഗെലോട്ട് ജീ, നിങ്ങൾ മുതിർന്ന രാഷ്ട്രീയ നേതാവാണ്. ഞങ്ങൾക്കെതിരെ നിങ്ങൾ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ ഞങ്ങളെ വേദനിപ്പിക്കുന്നു. ഞങ്ങൾ കോൺഗ്രസ് വിടുകയോ ബിജെപിയ്ക്കൊപ്പം ചേരുകയോ ചെയ്തിട്ടില്ല. ഞങ്ങൾ ഇവിടെ വന്നത് സംസ്ഥാനത്തുള്ള നേതാക്കൾ അത്തരത്തിൽ പെരുമാറിയതിൽ അസ്വസ്ഥരായാണ്. ഞങ്ങൾ ദില്ലിയിലേക്ക് വന്നത് ഞങ്ങളുടെ കാഴ്ചപ്പാടുകൾ പാർട്ടി ഹൈക്കമാൻഡിനെ അറിയിക്കുന്നതിന് വേണ്ടിയാണ്. അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത് ബിജെപി ഞങ്ങളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് എന്നാണ്. സത്യത്തിൽ ഞങ്ങൾക്ക് ബിജെപിയുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല" രാജസ്ഥാനിലെ നീംകാന്തനയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായ സുരേഷ് മോദി പറയുന്നു.

കോൺഗ്രസിനൊപ്പം

കോൺഗ്രസിനൊപ്പം


സച്ചിൻ പൈലറ്റിനെ പിന്തുണയ്ക്കുന്ന മറ്റൊരു എംഎൽഎയായ വേദ്പ്രകാശ് സോളങ്കിയും അശോക് ഗെലോട്ടിന്റെ ആരോപണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എംഎൽഎമാരും സച്ചിൻ പൈലറ്റും ഇപ്പോഴും കോൺഗ്രസിനൊപ്പമാണെന്നും ആരും തങ്ങളെ ഭീഷണിപ്പെടുത്തുകയോ തടങ്കലിൽ പാർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ചക്സു എംഎൽഎയായ വേദ് പ്രകാശ് കൂട്ടിച്ചേർത്തു.

എത്തിയത് പൈലറ്റിന് വേണ്ടി

എത്തിയത് പൈലറ്റിന് വേണ്ടി


സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് കേന്ദ്രനേതൃത്വത്തോട് സംസാരിക്കാനാണ് ഞങ്ങൾ ഇവിടെ വന്നത്. ഇപ്പോഴും ഞങ്ങൾക്ക് അക്കാര്യത്തിൽ പ്രതീക്ഷയുണ്ട്. ആരും ഞങ്ങളെ ഇവിടെ നിർബന്ധപൂർവ്വം താമസിപ്പിച്ചതല്ല. കൊറോണ വൈറസ് ലോക്ക്ഡൌണിനിടെ ദില്ലിയിലേക്ക് വരുമ്പോൾ അന്തർ സംസ്ഥാന യാത്രക്ക് വേണ്ടി മജിസ്ട്രേറ്റിൽ നിന്ന് അനുമതി തേടിയിരുന്നുവെന്നുമാണ് എംഎൽഎ സോളങ്കി ചൂണ്ടിക്കാണിക്കുന്നു. ഞാൻ വന്നത് പരസ്യമായാണ്, അതുകൊണ്ട് തന്നെ അതെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ടതില്ല. ഞാൻ സച്ചിൻ പൈലറ്റിനെ കാണാൻ പോകുകയാണെന്ന് അവരോട് പറഞ്ഞിരുന്നു. ഞങ്ങൾ സച്ചിൻ പൈലറ്റിനും പാർട്ടിയ്ക്കും ഒപ്പമാണെന്നും സോളങ്കി പറയുന്നു.

ഗെലോട്ടിന്റെ വാദം തള്ളി

ഗെലോട്ടിന്റെ വാദം തള്ളി

തങ്ങളെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ഗെലോട്ടിന്റെ വാദം മുരാരിലാൽ മീനയും രംഗത്തെത്തിയിട്ടുണ്ട്. ദൌസയിൽ നിന്നുള്ള എംഎൽഎയാണ് മുരാരിലാൽ. അശോക് ഗെലോട്ട് "എംഎൽമാർക്കെതിരെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെങ്കിലും പാർട്ടിയെ മാത്രമാണ് വേദനിപ്പിക്കുന്നതെന്നും മുരാരിലാൽ പറയുന്നു. ആരും ഞങ്ങളെ ബന്ദികളാക്കിയിട്ടില്ല. പക്ഷേ രാജസ്ഥാനിലേക്ക് മടങ്ങിപ്പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. രാജസ്ഥാനിലെ പാർട്ടിയിൽ ഞങ്ങൾ പറയുന്നത് ആരും കേൾക്കുന്നില്ല.

 പ്രതിസന്ധിക്ക് പരിഹാരമില്ല

പ്രതിസന്ധിക്ക് പരിഹാരമില്ല

എന്റെ മണ്ഡലത്തിൽ കുടിവെള്ള പദ്ധതിയ്ക്കായി കഴിഞ്ഞ ഒരു വർഷത്തിലേറെയായി കുടിവെള്ള പദ്ധതിക്കായി ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും കുടിവെള്ള പ്രതിസന്ധി ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ അവർ ഞങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. അത് ശരിയല്ല. മുഖ്യമന്ത്രിയോട് എനിക്കുള്ള അപേക്ഷ അദ്ദേഹത്തിന്റെല പദവി സുരക്ഷിതമാക്കി വെക്കാനാണ്. അതിന് ആരോപണങ്ങൾ ഉന്നയിക്കുകയോ ജനങ്ങളെ അകറ്റുകയോ അല്ല അദ്ദേഹം ശരിയായ രീതിയിൽ പ്രവർത്തിക്കുകയാണ് വേണ്ടത്" മീണ പറയുന്നു.

 നടപടി വേണ്ടെന്ന് ഹൈക്കോടതി

നടപടി വേണ്ടെന്ന് ഹൈക്കോടതി

സച്ചിൻ പൈലറ്റും മറ്റ് കോൺഗ്രസ് വിമതരും അദ്ദേഹത്തിന്റെ സർക്കാരിനെ ഭീഷണിപ്പെടുത്തുവെന്ന് ആരോപിച്ച് കരുത്ത് തെളിയിക്കാനാണ് 69കാരനായ അശോക് ഗെലോട്ടിന്റെ നീക്കം. വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതിനെതിരെ ഹൈക്കോടതിയിൽ സച്ചിൻ പൈലറ്റ് സമർപ്പിച്ച ഹർജിയിൽ സച്ചിൻ പൈലറ്റിന് അനുകൂല വിധി ഉണ്ടായതോടെയാണിത്. കഴിഞ്ഞ ആഴ്ച വിമത എംഎൽഎമാർക്ക് അയോഗ്യരാക്കിക്കൊണ്ടുള്ള നോട്ടീസ് നൽകിയെങ്കിലും എംഎൽഎമാർക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് രാജസ്ഥാൻ ഹൈക്കോടതി വ്യക്തമാക്കിയത്. അതിനർത്ഥം നിയമസഭാ സ്പീക്കർക്ക് വിമത എംഎൽഎമാർക്കെതിരെ ഒരു തരത്തിലുമുള്ള നടപടികളും സ്വീകരിക്കാൻ കഴിയില്ല എന്ന് തന്നെയാണ്. തിങ്കളാഴ്ച ഇത് സംബന്ധിച്ച ഹർജി പരിഗണിക്കുന്ന സുപ്രീംകോടതിയാണ് ഈ വിഷയത്തിൽ കുടുതൽ നടപടികൾ കൈക്കൊള്ളുക.

 ഗെലോട്ടിന്റെ ആവശ്യം തള്ളി

ഗെലോട്ടിന്റെ ആവശ്യം തള്ളി

തനിക്ക് 106 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അനുവദിക്കണമെന്നുമുള്ള ഗെലോട്ടിന്റെ ആവശ്യം നിയമസഭാ സ്പീക്കർ കൽരാജ് മിശ്ര നിരസിച്ചിരുന്നു. സുപ്രീം കോടതിയിൽ കേസിന്റെ വാദം അവസാനിക്കുന്നത് വരെ വേണ്ടെന്നാണ് സ്പീക്കർ വ്യക്തമാക്കിയത്. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാവാത്ത ഗെലോട്ട് എംഎൽഎമാർക്കൊപ്പം കുത്തിരിയിരുന്ന് പ്രതിഷേധം ആരംഭിച്ചിരുന്നു.

English summary
Rebel Congress MLAs denies Ashok Gehlot's allegation over held as hostages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X