കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍'നാടകം' നിയമ പോരാട്ടത്തിലേക്ക് .. സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍

Google Oneindia Malayalam News

ബെംഗളൂരു: രാജിവെച്ച വിമത എംഎല്‍എമാര്‍ സ്പീക്കര്‍ രമേഷ് കുമാറിനെതിരെ സുപ്രീം കോടതിയിലേക്ക്. സ്പീക്കര്‍ മനപ്പൂര്‍വ്വം രാജി സ്വീകരിക്കുന്നത് വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

scdk-1

10 കോണ്‍ഗ്രസ് എംഎല്‍എമാരും 3 ജെഡിഎസ് എംഎല്‍എമാരുമാണ് സ്പീക്കര്‍ക്കെതിരെ ഹരജി നല്‍കിയത്. രാജി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പാലിക്കാന്‍ സ്പീക്കര്‍ തയ്യാറാകുന്നില്ലെന്നും രാജി സ്വീകരിക്കാതെ സഖ്യ സര്‍ക്കാരിന്‍റെ ആയുസ് നീട്ടിക്കൊണ്ടുപോകുകയാണെന്ന് സ്പീക്കര്‍ എന്നും ഹരജിയില്‍ ആരോപിക്കുന്നു.

മുന്‍ അഡ്വക്കേറ്റ് ജനറല്‍ മുകുള്‍ റോത്തഗിയാണ് വിമതര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. രാജിവെച്ച 14 പേരില്‍ എട്ട് പേരുടെ രാജി ചട്ടപ്രകാരമല്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ രംഗത്തെത്തിയിരുന്നു. രാജി നല്‍കിയ മുഴുവന്‍ പേരും തന്നെ നേരിട്ട് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ രാജി സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. നേരില്‍ വന്ന് രാജി സമര്‍പ്പിക്കാന്‍ എംഎല്‍എമാര്‍ക്ക് സമയം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ നടപടി സര്‍ക്കാരിനെ സഹായിക്കാനാണെന്ന് വിമതരും ബിജെപിയും കുറ്റപ്പെടുത്തിയിരുന്നു.

അതിനിടെ വിമതരെ അനുനയിപ്പിക്കാനുള്ള ഡികെ ശിവകുമാറിന്‍റെ നീക്കങ്ങള്‍ ലക്ഷ്യം കണ്ടില്ല. മുംബൈ ഹോട്ടലില്‍ എംഎല്‍എമാരെ കാണാന്‍ ശിവകുമാര്‍ എത്തിയെങ്കിലും മുംബൈ പോലീസ് ഡികെയെ തടയുകയായിരുന്നു. എംഎല്‍എയുമായുടെ അനുയായികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പോലീസ് ഇടപെട്ട് ഡികെയും സംഘത്തേയും തടയുകയായിരുന്നു.

Recommended Video

cmsvideo
എന്റെ കയ്യിൽ ആയുധങ്ങളില്ല ഹൃദയമാണുള്ളത് | Oneindia Malayalam

കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ എന്നിവര്‍ തങ്ങളെ അപായപ്പെടുത്തുമെന്നും സംരക്ഷണം വേണമെന്നും കാണിച്ച് എംഎല്‍എമാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
10 എംഎല്‍എമാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഇതില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമുണ്ട്.

English summary
rebel MLA's to move SC against speaker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X