വിമതര്‍ മുംബൈയില്‍ നിന്ന് മടങ്ങുന്നു; വൈകീട്ടോടെ ബെംഗളൂരുവില്‍ എത്തിയേക്കും! നിര്‍ണായകം
ബെംഗളൂരു: മുംബൈയില്‍ തുടരുന്ന വിമത എംഎല്‍എമാര്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ ബെംഗളൂരുലിലേക്ക് തിരിക്കും. 10 എംഎല്‍എമാരും വ്യാഴാഴ്ച വൈകീട്ടോടെ സ്പീക്കര്‍ രമേശ് കുമാറിന് മുന്നില്‍ എത്തി രാജി സമര്‍പ്പിക്കാനാണ് താത്പര്യമെങ്കില്‍ നേരിട്ട് രാജി സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് എംഎല്‍എമാര്‍ മുംബൈയില്‍ നിന്ന് മടങ്ങാന്‍ തിരുമാനിച്ചത്.

രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറാവുന്നില്ലെന്ന് വ്യക്തമാക്കി വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പത്ത് പേരാണ് കോടതിയില്‍ ഹരജി നല്‍കിയത്. ഇന്ന് ഹരജി പരിഗണിച്ച കോടതി പത്ത് എംഎല്‍എമാരോടും വൈകീട്ട് ആറ് മണിയോടെ സ്പീക്കര്‍ക്ക് മുന്നില്‍ എത്തി രാജി നല്കാന് ആവശ്യപ്പെടുകയായിരുന്നു. രാജി വിഷയത്തില്‍ സ്പീക്കര്‍ സ്വീകരിച്ച തിരുമാനം വെള്ളിയാഴ്ച അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കോടതി തിരുമാനത്തിനെതിരെ സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചു. രാജി സ്വീകരിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ സമയം അനുവദിക്കണമെന്ന് സ്പീക്കര്‍ രമേശ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ന് ഹരജി പരിഗണിക്കാന്‍ കോടതി തയ്യാറായില്ല. വിഷയം വെള്ളിയാഴെ പരിഗണിക്കാമെന്ന് രാവിലെ നിലപാട് വ്യക്തമാക്കിയതാണെന്നായിരുന്നു കോടതിയുടെ പ്രതികരണം.
അതിനിടെ എംഎല്‍എമാര്‍ക്ക് മനംമാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് ഡികെ ശിവകുമാര്‍ പ്രതികരിച്ചു. മുഴുവന്‍ എംഎല്‍എമാര്‍ക്കും മന്ത്രി സ്ഥാനം നല്കാന് തയ്യാറാണ്. വൈകീട്ടോടെ പ്രതിസന്ധികള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡികെ പറഞ്ഞു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications