കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതര്‍ മുംബൈയില്‍ നിന്ന് മടങ്ങുന്നു; വൈകീട്ടോടെ ബെംഗളൂരുവില്‍ എത്തിയേക്കും! നിര്‍ണായകം

Google Oneindia Malayalam News

ബെംഗളൂരു: മുംബൈയില്‍ തുടരുന്ന വിമത എംഎല്‍എമാര്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ ബെംഗളൂരുലിലേക്ക് തിരിക്കും. 10 എംഎല്‍എമാരും വ്യാഴാഴ്ച വൈകീട്ടോടെ സ്പീക്കര്‍ രമേശ് കുമാറിന് മുന്നില്‍ എത്തി രാജി സമര്‍പ്പിക്കാനാണ് താത്പര്യമെങ്കില്‍ നേരിട്ട് രാജി സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതോടെയാണ് എംഎല്‍എമാര്‍ മുംബൈയില്‍ നിന്ന് മടങ്ങാന്‍ തിരുമാനിച്ചത്.

rebel-1562835315

രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറാവുന്നില്ലെന്ന് വ്യക്തമാക്കി വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പത്ത് പേരാണ് കോടതിയില്‍ ഹരജി നല്‍കിയത്. ഇന്ന് ഹരജി പരിഗണിച്ച കോടതി പത്ത് എംഎല്‍എമാരോടും വൈകീട്ട് ആറ് മണിയോടെ സ്പീക്കര്‍ക്ക് മുന്നില്‍ എത്തി രാജി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. രാജി വിഷയത്തില്‍ സ്പീക്കര്‍ സ്വീകരിച്ച തിരുമാനം വെള്ളിയാഴ്ച അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

<strong>നെഞ്ചിടിപ്പോടെ സഖ്യസര്‍ക്കാര്‍! സുപ്രീം കോടതി തിരുമാനം ഇന്ന്.. സാധ്യതകള്‍ ഇങ്ങനെ</strong>നെഞ്ചിടിപ്പോടെ സഖ്യസര്‍ക്കാര്‍! സുപ്രീം കോടതി തിരുമാനം ഇന്ന്.. സാധ്യതകള്‍ ഇങ്ങനെ

അതേസമയം കോടതി തിരുമാനത്തിനെതിരെ സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചു. രാജി സ്വീകരിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ സമയം അനുവദിക്കണമെന്ന് സ്പീക്കര്‍ രമേശ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ന് ഹരജി പരിഗണിക്കാന്‍ കോടതി തയ്യാറായില്ല. വിഷയം വെള്ളിയാഴെ പരിഗണിക്കാമെന്ന് രാവിലെ നിലപാട് വ്യക്തമാക്കിയതാണെന്നായിരുന്നു കോടതിയുടെ പ്രതികരണം.

<strong>കര്‍ണാടക മോഡല്‍ മധ്യപ്രദേശിലും ബിജെപി പയറ്റുമെന്ന് ആശങ്ക;ഒരുങ്ങിയിരിക്കണമെന്ന് കമല്‍നാഥ്</strong>കര്‍ണാടക മോഡല്‍ മധ്യപ്രദേശിലും ബിജെപി പയറ്റുമെന്ന് ആശങ്ക;ഒരുങ്ങിയിരിക്കണമെന്ന് കമല്‍നാഥ്

അതിനിടെ എംഎല്‍എമാര്‍ക്ക് മനംമാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് ഡികെ ശിവകുമാര്‍ പ്രതികരിച്ചു. മുഴുവന്‍ എംഎല്‍എമാര്‍ക്കും മന്ത്രി സ്ഥാനം നല്‍കാന്‍ തയ്യാറാണ്. വൈകീട്ടോടെ പ്രതിസന്ധികള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡികെ പറഞ്ഞു.

<strong>എന്തുകൊണ്ട് രാഹുൽ ഗാന്ധി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ല? വിശദീകരണവുമായി അശോക് ഗെലോട്ട്</strong>എന്തുകൊണ്ട് രാഹുൽ ഗാന്ധി സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ല? വിശദീകരണവുമായി അശോക് ഗെലോട്ട്

English summary
Rebel MLAs in Mumbai may fly back to Bengaluru soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X