കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിലെ വിമത എംഎൽഎമാർ മുംബൈയിലെത്തി; താമസം സോഫിറ്റൽ ഹോട്ടലിൽ, കുമാരസ്വാമി രാജിവെക്കും?

Google Oneindia Malayalam News

മുംബൈ: കർണാടകയിലെ വിമത എംഎൽഎമാർ മുംബൈയിലെത്തി. മുംബൈയിലെ സോഫിറ്റൽ ഹോട്ടലിലാണ് താമസം. പത്ത് എംഎൽഎമാരാണ് മുംബൈയിലെത്തിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 14 പേർ രാജിവെച്ചിട്ടുണ്ടെന്നാണ് ജെഡിഎസ് നേതാവ് എച്ച് വിശ്വനാഥ് നേരത്തെ പറഞ്ഞത്. പിന്നീട് 13 പേരാണ് രാജിവെച്ചതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

<strong>ജോലി തേടി എറണാകുളത്തെത്തിയ കാസര്‍കോട് സ്വദേശി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; അപകടം തൃപ്പൂണിത്തുറയില്‍</strong>ജോലി തേടി എറണാകുളത്തെത്തിയ കാസര്‍കോട് സ്വദേശി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; അപകടം തൃപ്പൂണിത്തുറയില്‍

എട്ടുമണിയോടെയാണ് പത്ത് എംഎല്‍എമാര്‍ മുംബൈയില്‍ വിമാനമിറങ്ങിയത്. വിമാനത്താവളത്തില്‍നിന്ന് കുറച്ച് സമയങ്ങള്‍ക്കകം തന്നെ എല്ലാവരും പുറത്തേക്കുപോയി. ബിജെപിയുടെ രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് പത്ത് എംഎല്‍എമാരും മുംബൈയിലെത്തിയതെന്നാണ് റിപ്പോർട്ട്. കര്‍ണാടകയിലെ നിലവിലെ സംഭവവികാസങ്ങളില്‍ തനിക്കോ ബിജെപിക്കോ പങ്കില്ലെന്നായിരുന്നു ബിഎസ് യെദ്യൂരപ്പ നേരത്തെ പ്രതികരിച്ചിരുന്നെങ്കിലും ഓപ്പറേഷൻ താമര തന്നെയാണ് നടക്കുന്നതെന്നാണ് സൂചന.

HD Kumaraswami

ഡികെശിവകുമാറിന്റേയും കെസി വേണുഗോപാലിന്റേയും കോണ്‍ഗ്രസ് നേതാക്കള്‍ സമവായ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് എംഎല്‍എമാര്‍ കര്‍ണാടകം വിട്ടത്. കർണാടകത്തിൽ എംഎൽഎമാരുടെ രാജിക്ക് പിന്നാലെ ദില്ലിയിൽ കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു. കര്‍ണാടകയിലെ നീക്കങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന് യോഗത്തിലെ വിലയിരുത്തൽ.

എംഎൽഎമാരുടെ രാജി രാജി കർണാടക കോൺഗ്രസിനെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എച്ച്ഡി കുമാരസ്വാമി സർക്കാരിന്റെ പ്രവർത്തനത്തിനെതിരെയാണ് എംഎൽഎമാരുട‌െ രാജി. അതേസമയം രണ്ട് പാർട്ടിയിലെയും നേതാക്കൾ വിദേശത്ത് എന്നത് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നു. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി യുഎസിലും കർണാടക കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു യുകെയിലും പര്യടനം നടത്തുകയാണ്.

ഇരുപേരും ഞായറാഴ്ച കർണാടകയിലെത്തും. മുൻപ് പലവട്ടം സഖ്യസർക്കാരിനെ താഴെയിറക്കാൻ ഓപ്പറേഷൻ താമര എന്ന പേരിൽ ബിജെപി നീക്കം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ എത്തിയാൽ കർണാടകയിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് ലോക്സഭാ തിരഞ്ഞെടെപ്പിന് മുമ്പ് കർണാടക ബിജെപി വ്യക്തമാക്കിയരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങൾ നട‌ക്കുന്നത്.

24 അംഗ സഭയിൽ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കോൺഗ്രസ് – ദൾ സഖ്യത്തിന് 119 സീറ്റാണുള്ളത്. 105 സീറ്റ് ബിജെപിക്കുണ്ട്. എട്ടു സീറ്റു കൂടി ലഭിച്ചാൽ ബിജെപിക്കു സർക്കാരുണ്ടാക്കാം. രാജിവെച്ച ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വം സമവായ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് എംഎല്‍എമാര്‍ ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്.

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍ എസ് സഖ്യ സര്‍ക്കാര്‍ താഴെ വീഴാതിരിക്കാന്‍ കഠിന പരിശ്രമങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ നടത്തുന്നത്. ജലസേചന മന്ത്രി ഡികെ ശിവകുമാര്‍ ആണ് ഇക്കുറിയും പ്രശ്‌നപരിഹാരത്തിനായി മുന്നില്‍ നിന്ന് പരിശ്രമിക്കുന്നത്. കെസി വേണുഗോപാലും കർണാടകയിൽ എത്തിയിട്ടുണ്ട്. സാഹചര്യം ആവശ്യപ്പെട്ടാല്‍ മല്ലികാര്‍ജുന ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കുമെന്ന് ഡി.കെ ശിവകുമാര്‍ സൂചിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

English summary
Rebel MLAs land in Mumbai after submitting resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X