കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതര്‍ക്ക് സീറ്റ് നല്‍കാം... പക്ഷേ ഇക്കാര്യം അനുസരിക്കണം, നിബന്ധനയുമായി യെഡിയൂരപ്പ

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ വിമതര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ തടസ്സമില്ലെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ . ഉപതിരഞ്ഞെടുപ്പില്‍ അവര്‍ ആവശ്യപ്പെട്ടാല്‍ സീറ്റ് നല്‍കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി. അതേസമയം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന എതിര്‍പ്പുകളെ മറികടന്നാണ് യെഡിയൂരപ്പ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തം മണ്ഡലങ്ങള്‍ മറ്റ് നേതാക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിനോട് പല നേതാക്കള്‍ക്കും താല്‍പര്യമില്ല. അതുകൊണ്ട് എല്ലാ വിമതര്‍ക്കും സീറ്റ് ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

1

അതേസമയം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് ഞങ്ങളുടെ ഉത്തരവാദിത്തമാണ് വിമതര്‍ക്ക് സീറ്റ് നല്‍കുക എന്നതാണ്. അത് പാലിക്കപ്പെടേണ്ടതുണ്ടെന്നും യെഡിയൂരപ്പ വ്യക്തമാക്കി. നേരത്തെ കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത് രണ്ട് പാര്‍ട്ടികളിലെയും വിമതരായിരുന്നു. ഡിസംബറിലാണ് കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയില്‍ സ്ഥാനാര്‍ത്ഥി മോഹമുള്ളവരും, നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റവരുമാണ് മത്സരിക്കാനായി രംഗത്തുള്ളത്.

പാര്‍ട്ടിക്കുള്ളില്‍ സീറ്റ് ആഗ്രഹിക്കുന്നവര്‍ക്ക് ബോര്‍ഡുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കും സീറ്റുകള്‍ നല്‍കുമെന്ന് യെഡിയൂരപ്പ പറഞ്ഞു. അതേസമയം ബിജെപിയുടെ ചിഹ്നത്തില്‍ മത്സരിക്കാന്‍ ആഗ്രഹമുള്ള വിമതര്‍ക്കെല്ലാം സീറ്റ് നല്‍കും. അവരെ പിന്തുണയ്ക്കുകയും ചെയ്യും. കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുന്ന എല്ലാ നേതാക്കള്‍ക്കും സീറ്റ് നല്‍കാനാണ് അമിത് ഷാ പറഞ്ഞിരിക്കുന്നതെന്നും യെഡിയൂരപ്പ പറഞ്ഞു.

പാര്‍ട്ടിക്കുള്ളില്‍ ആര്‍ക്കൊക്കെ സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവും ഇല്ല. നിങ്ങള്‍ക്ക് ബിജെപിയില്‍ നിന്നാണ് മത്സരിക്കാന്‍ ആഗ്രഹമെങ്കില്‍, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്‍തൂക്കം നിങ്ങള്‍ക്കായിരിക്കും. നിങ്ങളുടെ വിജയത്തിന്റെ ഉത്തരവാദിത്തം ബിജെപി ഏറ്റെടുക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി. നേരത്തെ മുതിര്‍ന്ന ബിജെപി എംഎല്‍എ ഉമേഷ് കാത്തി വിമത എംഎല്‍എമാര്‍ സ്വന്തം വഴി നോക്കണമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യെഡിയൂരപ്പയുടെ മറുപടി വന്നത്.

കശ്മീരില്‍ തിരിഞ്ഞുകൊത്തി മലേഷ്യ.... ആ മനോഭാവം വിടണം, പൊങ്കാലയിട്ട സോഷ്യല്‍ മീഡിയകശ്മീരില്‍ തിരിഞ്ഞുകൊത്തി മലേഷ്യ.... ആ മനോഭാവം വിടണം, പൊങ്കാലയിട്ട സോഷ്യല്‍ മീഡിയ

English summary
rebel mlas will give ticket says yediyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X