കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ചിരി; ഭീഷണി, അച്ചടക്ക നടപടി.. വിധിക്ക് പിന്നാലെ 'വിമത' ശല്യത്തില്‍ പൊറുതിമുട്ടി ബിജെപി

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: അയോഗ്യരാക്കപ്പെട്ട 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ക്കും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. അയോഗ്യത തുടരുമെന്ന് വ്യക്തമാക്കിയ കോടതി മത്സരിക്കുന്നതില്‍ തടസമില്ലെന്നും വിധിച്ചു. ഇതോടെ വിമതര്‍ തന്നെ ബിജെപി ടിക്കറ്റില്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വ്യാഴാഴ്ച തന്നെ വിമതര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരും.

വിധിയെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു ബിജെപിയുടെ ആദ്യ പ്രതികരണം. എന്നാല്‍ വിധി ബിജെപിക്ക് ആശ്വാസം ആയേക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിമതരെ മത്സരിക്കാന്‍ ബിജെപി ഒരുങ്ങുന്നതോടെ സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാക്കള്‍ കൂട്ടത്തോടെ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

 അയോഗ്യത നടപടി

അയോഗ്യത നടപടി

മന്ത്രിസ്ഥാനവും പദവികളും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര ബിജെപി മറുകണ്ടം ചാടിച്ചത്. ഇവരുടെ കൂടി പിന്തുണയോടെ അധികാരത്തില്‍ ഏറാമെന്ന ബിജെപിയുടെ മോഹത്തിന് പക്ഷേ അയോഗ്യത നടപടിയിലൂടെ മുന്‍ സ്പീക്കര്‍ രമേശ് കുമാര്‍ തടയിട്ടു. ഇതാണ് ഇപ്പോഴുള്ള നിയമ പോരാട്ടങ്ങളിലേക്കും വിധിയിലേക്കും നയിച്ചത്.

 ബിജെപിക്ക് തലവേദന

ബിജെപിക്ക് തലവേദന

വിധി വന്നതോടെ വിമതരെ തന്നെ സ്ഥാനാര്‍ത്ഥികളാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. സ്വന്തം മണ്ഡലങ്ങളില്‍ നിന്ന് ഇവര്‍ക്ക് അനായാസം വിജയിച്ച് കയറാമെന്നും ബിജെപി പ്രതീക്ഷ വെയ്ക്കുന്നുണ്ട്. എന്നാല്‍ വിമതരെ ചൊല്ലിയുള്ള പാര്‍ട്ടിയിലെ ഭിന്നത ബിജെപിക്ക് തലവേദനായായിരിക്കുകയാണ്.

 അതൃപ്തിയില്‍ നേതാക്കള്‍

അതൃപ്തിയില്‍ നേതാക്കള്‍

സ്ഥാനമോഹികളായ നിരവധി പേര്‍ ബിജെപിയില്‍ തന്നെ ഉണ്ടെന്നിരിക്കെ വിമതരെ മത്സരിക്കുന്നതില്‍ പലര്‍ക്കും അതൃപ്തിയിട്ടുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ടവര്‍ കോണ്‍ഗ്രസ് ക്യാമ്പിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 മത്സരിപ്പിച്ചേക്കും

മത്സരിപ്പിച്ചേക്കും

സീറ്റ് നിഷേധിക്കപ്പെട്ട രാജു ഗാഗേ, അശോക് പൂജാരി എന്നിവര്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇരുവരേയും ബെല്‍ഗാവിയിലെ കാഗ്വാദ്, ഗോകക് മണ്ഡലങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇരുവരുമായും ബിജെപി അനുനയ ചര്‍ച്ചകള്‍ തുടങ്ങി.

 ചര്‍ച്ച നടത്തി ബിജെപി

ചര്‍ച്ച നടത്തി ബിജെപി

ബിജെപി എംഎല്‍എ ഉമേഷ് കട്ടി രാജു ഗാഗേയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഗാഗെയെ അനുനയിപ്പിക്കാന്‍ ആയില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സുപ്രീം കോടതി വിധിക്ക് പിന്നാലെയും താന്‍ ഗാഗെയുമായി ചര്‍ച്ച നടത്തിയിരുന്നു. ബിജെപി വിടരുതെന്ന് താന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി 15 സീറ്റുകളിലും വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഉമേഷ് കട്ടീല്‍ പറഞ്ഞു.

 അച്ചടക്ക നടപടി

അച്ചടക്ക നടപടി

അതേസമയം അനുനയത്തിന് തയ്യാറാകാത്തതോടെ ഗാഗെയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു ബെംഗളൂരുവില്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് ഗാഗെ പ്രതികരിച്ചു.

 രമേശ് ജാര്‍ഖിഹോളിക്കെതിരെ

രമേശ് ജാര്‍ഖിഹോളിക്കെതിരെ

അതിനിടെ ഗോഗക്കില്‍ താനായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുകയെന്ന് സ്വയം പ്രഖ്യാപിച്ച് രമേശ് ജാര്‍ഖിഹോളിയുടെ സഹോദരനും സിദ്ധരാമയ്യയുടെ അനുയായിയുമായ ലങ്കന്‍ ജാര്‍ഖിഹോളി രംഗത്തെത്തി. വെള്ളിയാഴ്ച താന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും ലങ്കന്‍ പറഞ്ഞു. വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രമേശ് ജാര്‍ഖിഹോളിയുടെ മണ്ഡലമാണ് ഗോഗക്. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്ന അശോക് പൂജാരിയും ഇവിടെ നിന്ന് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 അതാനിയില്‍

അതാനിയില്‍

അതിനിടെ അതാനിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത് പ്രവര്‍ത്തകരേയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് വിമത നേതാവ് മഹേഷ് കുമത്തല്ലിയുടെ മണ്ഡലമാണ് അതാനി. സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇവിടെ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് മഹേഷ്. എന്നാല്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ലക്ഷ്മണ്‍ സവാദിയും അതാനിയില്‍ നിന്ന് തന്നെ മത്സരിക്കാനാണ് കരുക്കള്‍ നീക്കുന്നത്.

 പ്രതിസന്ധി

പ്രതിസന്ധി

2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതാനി മണ്ഡലത്തില്‍ മഹേഷ് കുമത്തല്ലിയോട് സവാദി പരാജപ്പെട്ടിരുന്നു.
ഉപതിരഞ്ഞെടുപ്പില്‍ അതാനിയില്‍ നിന്ന് കുമ്മത്തല്ലിയെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിക്കാമെന്ന് യെഡിയൂരപ്പ വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സവാദിക്കും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കേണ്ടതുണ്ട്. അതാനിക്ക് വേണ്ടി സവാദ് ആവശ്യം ശക്തമാക്കിയാല്‍ ഇവിടേയും കാര്യങ്ങള്‍ പ്രതിസന്ധിയിലാകും.

ശബരിമലയിലും മുസ്ലിം പള്ളികളിലും സ്ത്രീകള്‍ പ്രവേശിക്കണോ: എല്ലാ ഹര്‍ജികളും ഇനി ഒരുമിച്ച് പരിഗണിക്കും</a><a class=" title="ശബരിമലയിലും മുസ്ലിം പള്ളികളിലും സ്ത്രീകള്‍ പ്രവേശിക്കണോ: എല്ലാ ഹര്‍ജികളും ഇനി ഒരുമിച്ച് പരിഗണിക്കും" />ശബരിമലയിലും മുസ്ലിം പള്ളികളിലും സ്ത്രീകള്‍ പ്രവേശിക്കണോ: എല്ലാ ഹര്‍ജികളും ഇനി ഒരുമിച്ച് പരിഗണിക്കും

ശബരിമല വിധി: മതം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം,സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയിൽ പറയുന്നത്!

English summary
Rebel threat for BJP in Belgavi area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X