കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല പക്ഷം പിളര്‍പ്പിലേക്ക് !! ദിനകരനെ പുറത്താക്കാന്‍ നീക്കം!! പിന്നില്‍....

വിജയഭാസ്കറിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ തര്‍ക്കം

  • By Manu
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എഐഡിഎംകെയില്‍ പൊട്ടിത്തെറി. നിലവില്‍ വി കെ ശശികല, ഒ പനീര്‍ശെല്‍വം വിഭാഗങ്ങളിലായി രണ്ടു തട്ടുകളിലാണ് എഐഡിഎംകെ. ഇപ്പോള്‍ ശശികല പക്ഷത്തിലാണ് ഭിന്നിപ്പുണ്ടായിരിക്കുന്നത്. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ടിടിവി ദിനകരനെ പുറത്താക്കിയേക്കുമെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

പ്രശ്‌നങ്ങളുടെ തുടക്കം

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്കു പണം നല്‍കിയെന്ന ആരോപണവും തുടര്‍ന്നുണ്ടായ റെയ്ഡുമെല്ലാമാണ് ശശികല വിഭാഗത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്.

റെയ്ഡ് നടത്തി

തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കറിന്റെ വീട്ടിലും ഓഫീസിലുമായി ആദായനികുതി വകുപ്പ് വിഭാഗം നടത്തിയ റെയ്ഡില്‍ വോട്ടിനായി പണം നല്‍കിയതിന്റെ രേഖകള്‍ പിടിച്ചെടുത്തിരുന്നു.

മന്ത്രിയെ പുറത്താക്കണമെന്ന്

ആരോപണ വിധേയനായ മന്ത്രി വിജയഭാസ്‌കറിനെ പുറത്താക്കണമെന്ന് പ്രതിപക്ഷമായ ഡിഎംകെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതോടെ എഐഡിഎംകെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ടിടിവി ദിനകരനും സമ്മര്‍ദ്ദത്തിലാണ്. മന്ത്രിയെ നീക്കണമെന്നതു തന്നെയാണ് ദിനകരനെ പ്രതിസന്ധിയിലാക്കുന്നത്.

സാമുദായിക പോര്

എഐഡിഎംകെയില്‍ ഇപ്പോള്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് മന്ത്രിമാര്‍ നിലാപട് എടുക്കുന്നതാണ് ശശികല പക്ഷത്തിനു തലവേദനയാവുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈ എന്നിവര്‍ ഗൗണ്ടര്‍ സമുദായത്തില്‍ പെട്ടവരാണെങ്കില്‍ ദിനകരനും വിജയഭാസ്‌കറുമെല്ലാം തേവര്‍ സമുദായത്തില്‍ പെട്ടവരാണ്.

ചര്‍ച്ച നടത്തി

വിജയഭാസ്‌കറിനെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റി പകരം മറ്റൊരാളെ കൊണ്ടുവരികയെന്നതിനെ കുറിച്ച് ചെന്നൈയിലെ ദിനകരന്റെ വീട്ടില്‍ വച്ച് മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ വിജയഭാസ്‌കര്‍ പങ്കെടുത്തിരുന്നില്ല.

തിരഞ്ഞെടുപ്പ്, ഭാവി

വിജയഭാസ്‌കറിനെ ഇനിയും മന്ത്രിസഭയില്‍ നിര്‍ത്തരുതെന്ന നിലപാടില്‍ ഒരു വിഭാഗം ഉറച്ചുനില്‍ക്കുമ്പോള്‍ എന്നു ചെയ്യുമെന്ന ആശങ്കയിലാണ് ദിനകരന്‍. കാരണം ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി കൂടിയാണ് ദിനകരന്‍. അതുകൊണ്ടു തന്നെ വിജയഭാസ്‌കറിനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കിയാല്‍ അതു വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തനിക്കു തിരിച്ചടിയാവുമെന്ന ബോധ്യം ദിനകരനുണ്ട്.

ദിനകരന്റെ പ്രതികരണം

ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതു ശരിയല്ലെന്നാണ് ദിനകരന്റെ പ്രതികരണം. അവയെല്ലാം വെറും അഭ്യൂങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Trouble is brewing within the AIADMK (Sasikala) camp. A week after the Income Tax department raided properties belonging to Health Minister C Vijayabaskar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X