കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ ബിജെപിയുടെ ആഭ്യന്തര മന്ത്രി തോല്‍വിയുടെ വക്കില്‍.... ജെയ്ന്‍ വിഭാഗം കൈവിട്ടു!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് നാളെ നടക്കാനൊരുങ്ങുകയാണ്. കൊട്ടിക്കലാശം ശക്തമായി തന്നെ നടന്ന് കഴിഞ്ഞു. എന്നാല്‍ ബിജെപി ഇപ്പോഴും ജയിക്കുമെന്ന ഉറപ്പില്ലാത്ത അവസ്ഥയിലാണ്. അതിലേറെ അവരെ ഭയപ്പെടുത്തുന്നത് ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്താരിയയുടെ കാര്യത്തിലാണ്. അദ്ദേഹം ഇത്തവണ ജയിക്കുമോ എന്ന ഉറപ്പില്ലാത്ത അവസ്ഥയിലാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ വസുന്ധര രാജയേക്കാള്‍ വലിയ നേതാവാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ കാറ്റ് വീശികൊണ്ടിരിക്കുകയാണ്. നിരവധി കാരണങ്ങളും ഇതിന് പിന്നിലുണ്ട്. ഒന്നാമത്തെ കാര്യം വസുന്ധര രാജയുമായി അദ്ദേഹത്തിന് വലിയ അടുപ്പമില്ല എന്നതാണ്. ആര്‍എസ്എസിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അടുപ്പക്കാരനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ വിമത ഭീഷണിയും ശക്തമാണ്. ഇതെല്ലാം അതിജീവിച്ച് വിജയിക്കുക എന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഉദയ്പൂരില്‍ പോരാട്ടം കടുപ്പം

ഉദയ്പൂരില്‍ പോരാട്ടം കടുപ്പം

സംസ്ഥാന ആഭ്യന്തര മന്ത്രിയായ ഗുലാബ് ചന്ദ് കത്താരിയ കഴിഞ്ഞ അഞ്ച് വര്‍ഷം ഉദയ്പൂരില്‍ നിന്ന് എളുപ്പത്തില്‍ വിജയിക്കുന്ന നേതാവാണ്. ഇത്തവണ അദ്ദേഹം ചരിത്രത്തിലെ ഏറ്റവും കഠിനമായ പോരാട്ടത്തെയാണ് നേരിടുന്നത്. ഭരണവിരുദ്ധ വികാരത്തിന് പുറമേ വിമത ഭീഷണിയാണ് അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇവിടെ സീറ്റ് നിഷേധിച്ച നേതാക്കളാണ് കത്താരിയക്കെതിരെ മത്സരിക്കാനിറങ്ങുന്നത്. അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ തന്നെയാണ് വിമതരായി രംഗത്തുള്ളത്.

ആര്‍എസ്എസ് പിന്തുണ

ആര്‍എസ്എസ് പിന്തുണ

കത്താരിയ ആര്‍എസ്എസ് പിന്തുണയോടെയാണ് സംസ്ഥാനത്ത് വലിയ നേതാവായത്. 74കാരനായ അദ്ദേഹത്തിന് സീറ്റ് വീണ്ടും ലഭിക്കുന്നതും ആര്‍എസ്എസിന്റെപിന്തുണ കൊണ്ടാണ്. ഉദയ്പൂരില്‍ ഒരു യുവനേതാവിനെ നിര്‍ത്തണമെന്ന് വസുന്ധര രാജയ്ക്ക് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ കത്താരിയ മണ്ഡലം ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറല്ല. അതേസമയം യുവതലമുറയെ വളരാന്‍ അദ്ദേഹം അനുവദിക്കില്ലെന്നാണ് പ്രധാന ആരോപണം. കോണ്‍ഗ്രസും ബിജെപി വിമതരും ഇതോടെ യോജിച്ചാണ് ഇവിടെ മത്സരിക്കുന്നത്.

ജെയ്‌നുകളും കൈയ്യൊഴിഞ്ഞു

ജെയ്‌നുകളും കൈയ്യൊഴിഞ്ഞു

വര്‍ഷങ്ങളായി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം മോഹിച്ച് കഴിയുന്നവര്‍ ഇത്തവണയും നിരാശപ്പെട്ടതോടെയാണ് പാര്‍ട്ടിക്കെതിരെ തിരിഞ്ഞത്. കത്താരിയയുടെ അടുപ്പക്കാരനായ. ദല്‍പത് സുരാനയാണ് വിമത സ്ഥാനാര്‍ത്ഥി. അതേസമയം കത്താരിയ വിമത ഭീഷണി ഭയന്ന് ജെയ്ന്‍ വിഭാഗത്തെ സമീപിച്ചെങ്കിലും അവരും കൈയ്യൊഴിഞ്ഞിരിക്കുകയാണ്. ജെയ്ന്‍ വിഭാഗം നേതാവാണ് സുരാന. ഇവര്‍ കോണ്‍ഗ്രസിന് വോട്ട് മറയ്ക്കുമെന്നാണ് വ്യക്തമാകുന്നത്.

ബിജെപിയുടെ വോട്ടുബാങ്ക്

ബിജെപിയുടെ വോട്ടുബാങ്ക്

ബിജെപിയുടെ വോട്ടുബാങ്ക് തന്നെയാണ് സുരാനയും ലക്ഷ്യമിടുന്നത്. ജനതാ സേനാ ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. കോണ്‍ഗ്രസിനാണ് ഇത് ഏറ്റവും ഗുണം ചെയ്യുക. ബിജെപിയുടെ വോട്ട്ബാങ്ക് ഭിന്നിച്ച് പോയാല്‍ തന്നെ കോണ്‍ഗ്രസ് ഇവിടെ വന്‍ ജയം നേടും. അതേസമയം കത്താരിയ തോല്‍ക്കാന്‍ വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്നും, കോണ്‍ഗ്രസ് ജയിച്ചാലും പ്രശ്‌നമില്ലെന്ന് സുരാന പറയുന്നു. ആര്‍എസ്എസിന്റെ പിന്തുണയോടെ അദ്ദേഹം നടത്തുന്ന നീക്കങ്ങള്‍ പാര്‍ട്ടിയിലെ യുവാക്കളെ തളര്‍ത്തുകയാണെന്നും സുരാന ആരോപിക്കുന്നു.

ശക്തമായ വോട്ടുബാങ്ക്

ശക്തമായ വോട്ടുബാങ്ക്

മണ്ഡലത്തില്‍ 44000 ജെയ്ന്‍ വോട്ടര്‍മാരുണ്ട്. ഈ വോട്ടുകള്‍ ഭിന്നിച്ച് പോയാല്‍ അത് കത്താരിയയുടെ തോല്‍വിയിലേക്ക് നയിക്കും. അത് ബ്രാഹ്മണ സംഘടനകളുടെ പിന്തുണയും സുരാനയ്ക്ക് ലഭിച്ചിട്ടുണ്ട്. കത്താരിയയെ പരാജയപ്പെടുത്തുമെന്ന് മംഗേലാല്‍ ജോഷി എന്ന ബ്ര്ാഹ്മണ നേതാവ് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ആര്‍എസ്എസിനകത്തെ ചില ഗ്രൂപ്പുകളും സുരാനയെ പിന്തുണയ്ക്കുന്നുണ്ട്. ഇതൊക്കെ മറികടക്കാന്‍ കത്താരിയക്ക് ശേഷിയില്ലെന്നാണ് വിലയിരുത്തല്‍.

വിമത ഭീഷണി കടുക്കുന്നു

വിമത ഭീഷണി കടുക്കുന്നു

സുരാനയ്‌ക്കെതിരെ പ്രവീണ്‍ റത്താലിയയും മത്സരിക്കുന്നുണ്ട്. മമോദി ഭക്തനാണ് ഇയാള്‍. നമോ വിചാര്‍ മഞ്ചിന്റെ സംസ്ഥാന അധ്യക്ഷനാണ് റത്താലിയ. കോണ്‍ഗ്രസിനെ പോലെ കുടുംബ ഭരണത്തെ പ്രോത്സാഹിപ്പിക്കുകയാണ് കത്താരിയയെന്ന് റത്താലിയ ആരോപിക്കുന്നു. 70 വയസ്സ് കഴിഞ്ഞിട്ടും അദ്ദേഹം അധികാരത്തിന് വേണ്ടി പാര്‍ട്ടിയില്‍ കടിച്ച് തൂങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. കത്താരിയയുടെ മണ്ഡലത്തില്‍ ജിഎസ്ടിയും നോട്ടുനിരോധനവും കാരണം നിരവധി പേര്‍ക്ക് തൊഴില്‍ ഇല്ലാതായിട്ടുണ്ട്. അത് പരിഹരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും വിലയിരുത്തലുണ്ട്.

രജപുത്രരും ഇടഞ്ഞു

രജപുത്രരും ഇടഞ്ഞു

കത്താരിയയുമായി രജപുത്രരും ഇടഞ്ഞിരിക്കുകയാണ്. കത്താരിയയെയും ബിജെപിയെയും അധികാരത്തില്‍ നിന്ന് ഇറക്കാന്‍ ഇവര്‍ സംസ്ഥാനം മുഴുവന്‍ പ്രചാരണത്തിലാണ്. മേവാറിലും ജയ്പൂരിലും ഉദയ്പൂരിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനാണ് രജപുത്രരുടെ തീരുമാനം. കോണ്‍ഗ്രസിന്റെ ഗിരിജ വ്യാസ് അതുകൊണ്ട് തന്നെ വമ്പന്‍ പ്രതീക്ഷയിലാണ്. 1999ല്‍ വ്യാസ് ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. ബ്രാഹ്മണ നേതാവാണ് അദ്ദേഹം. മുസ്ലീങ്ങള്‍, താക്കൂര്‍, എസ്‌സി, ഗുജ്ജാര്‍ എന്നിവരുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്.

ബോളിവുഡ് സൂപ്പര്‍ താരം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍..... കോണ്‍ഗ്രസുമായി ഏറ്റുമുട്ടും!!ബോളിവുഡ് സൂപ്പര്‍ താരം ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍..... കോണ്‍ഗ്രസുമായി ഏറ്റുമുട്ടും!!

ഉപേന്ദ്ര കുശ്വാഹ രാഹുല്‍ ഗാന്ധിയെ കാണും..... ഡിസംബര്‍ പത്തിന് പ്രതിപക്ഷ യോഗത്തിലെത്തും!!ഉപേന്ദ്ര കുശ്വാഹ രാഹുല്‍ ഗാന്ധിയെ കാണും..... ഡിസംബര്‍ പത്തിന് പ്രതിപക്ഷ യോഗത്തിലെത്തും!!

English summary
rebels could spoil home minister Katarias chances of sixth consecutive term from udaipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X