കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന തന്ത്രവും പയറ്റി കോണ്‍ഗ്രസ്! വിമതരെ ബന്ധപ്പെട്ടു, അവര്‍ അസ്വസ്ഥരെന്ന് സിദ്ധരമായ്യ,

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്.വിശ്വാസ പ്രമേയത്തിന്‍ മേല്‍ ഇന്ന് തന്നെ വോട്ടെടുപ്പ് നടക്കുമെന്നാണ് സ്പീക്കര്‍ രമേശ് കുമാര്‍ സഭയെ അറിയിച്ചിരിക്കുന്നത്. വിമത എംഎല്‍എമാരുടെ രാജി സ്വീകരിക്കുന്നതിലും അവരെ അയോഗ്യരാക്കുന്നതിലും തിരുമാനമെടുക്കുക വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ അവസാനിച്ച ശേഷമാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

<strong>ഇവിഎമ്മും വിവിപാറ്റും തമ്മില്‍ പൊരുത്തക്കേട്! തുറന്ന് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍</strong>ഇവിഎമ്മും വിവിപാറ്റും തമ്മില്‍ പൊരുത്തക്കേട്! തുറന്ന് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

എന്നാല്‍ സഖ്യസര്‍ക്കാരിനെ രക്ഷിക്കാനുള്ള അവസാന നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. എംഎല്‍എമാരുടെ രാജി സ്വീകരിക്കുന്നത് വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നാണ് കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ്

അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ്

നിയമസഭയില്‍ വിശ്വാസപ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച ഇപ്പോഴും പുരോഗമിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് ആറിന് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നാണ് സ്പീക്കര്‍ സഭയെ അറിയിച്ചിരിക്കുന്നത്. ഇന്ന് തന്നെ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും സ്പീക്കര്‍ രമേശ് കുമാറിനെ കണ്ടിരുന്നു. എന്നാല്‍ വോട്ടെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. മന്ത്രി കൃഷ്ണ ഭൈര ഗൗഡയാണ് സ്പീക്കറോട് വോട്ടെടുപ്പ് നീട്ടാന്‍ അഭ്യര്‍ത്ഥിച്ചരിക്കുന്നത്.

അസാധാരണ സാഹചര്യം

അസാധാരണ സാഹചര്യം

അസാധരണമായ സാഹചര്യമാണ് സഖ്യസര്‍ക്കാര്‍ നേരിടുന്നത്. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് വിമത എംഎല്‍എമാരുടെ രാജി പരിഗണിക്കാന്‍ സ്പീക്കര്‍ തയ്യാറാകണം, ഭൈര പറഞ്ഞു. രാജി സ്വന്തം തിരുമാനപ്രകാരം ആയിരുന്നോ? എംഎല്‍എമാര്‍ ജനാധിപത്യത്തിന് എതിരാണോ? അദ്ദേഹം ചോദിച്ചു. രാജ്യം ഇപ്പോള്‍ അപ്രാഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ബിജെപിയുടെ കൈകളില്‍ ജനാധിപത്യത്തിന്‍റെ രക്തം പുരണ്ടിട്ടുണ്ടെന്നും ഭൈര പറഞ്ഞു.

സുപ്രീം കോടതിയുടെ നിലപാട്

സുപ്രീം കോടതിയുടെ നിലപാട്

പണവും പദവിയും നല്‍കിയാണ് ബിജെപി നേതാക്കളെ വിലയ്ക്കെടുക്കാന്‍ നോക്കുന്നത്. രാജിവെച്ച എംഎല്‍എ ബിസി പാട്ടീലിന് ബിജെപി പണവും മുഖ്യമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഭൈര പറഞ്ഞു. അതേസമയം എംഎല്‍എമാര്‍ തിരികെ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സിദ്ധരമായ്യ രംഗത്തെത്തി. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തും. അതേസമയം കേസ് നിലവില്‍ സുപ്രീം കോടതിയുടെ പരിധിയിലാണ്. വിപ്പ് സംബന്ധിച്ചുള്ള കോണ്‍ഗ്രസിന്‍റെ ഹരജിയില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും, സിദ്ധരാമയ്യ പറഞ്ഞു.

വിമതര്‍ തിരിച്ചെത്തും

വിമതര്‍ തിരിച്ചെത്തും

മുംബൈയില്‍ കഴിയുന്ന വിമത എംഎല്‍എമാര്‍ തങ്ങള്‍ ഇവിടെ അസ്വസ്ഥരാണെന്ന് അറിയിച്ചിട്ടുണ്ട്. അവര്‍ സമാധാനത്തോടെയല്ല അവിടെ കഴിയുന്നതെന്നും ഇതില്‍ നിന്ന് വിട്ട് വരണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സിദ്ധരമായ്യ പറഞ്ഞു. വിമതര്‍ മടങ്ങി വരികയാണെങ്കില്‍ അവര്‍ സഖ്യസര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. ജനങ്ങളുടെ പിന്തുണയുള്ളവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാം. അതേസമയം കൂടോത്രങ്ങളിലൂടെയോ കുതന്ത്രങ്ങളിലൂടെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കരുതെന്നും സിദ്ധരമായ്യ വ്യക്തമാക്കി.

 സ്പീക്കര്‍ തുണയ്ക്കുമോ?

സ്പീക്കര്‍ തുണയ്ക്കുമോ?

അതേസമയം മുംബൈയില്‍ കഴിയുന്ന വിമത എംഎല്‍എമാരോട് ചൊവ്വാഴ്ച 11 ന് സ്പീക്കര്‍ തന്‍റെ ഓഫീസില്‍ എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇവരെ വിളിച്ചുവരുത്തി അയോഗ്യത നടപടികള്‍ സ്വീകരിക്കുമോയെന്നതാണ് ഇനി ഉറ്റുനോക്കുന്നത്. ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുകയാണെങ്കില്‍ കുമാരസ്വാമി സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിനെ സ്പീക്കര്‍ തുണയ്ക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

<strong>കര്‍ണാടകത്തില്‍ വീണ്ടും ട്വിസ്റ്റ്!! മായാവതി കനിഞ്ഞു! സര്‍ക്കാരിന് നേരിയ ആശ്വാസം.. പക്ഷേ</strong>കര്‍ണാടകത്തില്‍ വീണ്ടും ട്വിസ്റ്റ്!! മായാവതി കനിഞ്ഞു! സര്‍ക്കാരിന് നേരിയ ആശ്വാസം.. പക്ഷേ

<strong>കേരളത്തിലെ 6 കോണ്‍ഗ്രസ് എംപിമാരും 3 എംഎല്‍എമാരും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് പിസി ജോര്‍ജ്ജ്</strong>കേരളത്തിലെ 6 കോണ്‍ഗ്രസ് എംപിമാരും 3 എംഎല്‍എമാരും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് പിസി ജോര്‍ജ്ജ്

English summary
Rebels have told that they are not living comfortably,claims sidharamaiah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X