കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി-ശിവസേന സഖ്യം മുട്ടുമടക്കും; വിമതര്‍ പണികൊടുക്കുമെന്ന് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര ഇക്കുറിയും ബിജെപി-ശിവസേന സഖ്യം തൂത്തുവാരുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എക്സിറ്റ് പോളുകളേയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം. ഇത്തവണ സംസ്ഥാനത്ത് ബിജെപിയും ശിവസേനയും പരാജയം രുചിക്കുമെന്നും സഖ്യം പറഞ്ഞു.

rahulsharad

ഏകദേശം 50 ഓളം നിയോജക മണ്ഡലങ്ങളില്‍ ബിജെപിക്കും ശിവസേനയക്കും വിമതരുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. ഇവര്‍ സഖ്യത്തിന്‍റെ വിജയ സാധ്യതയെ ഇല്ലാതാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ചില മണ്ഡലങ്ങളില്‍ ഈ നേതാക്കള്‍ പരസ്പരം കാലുവാരിയിട്ടുണ്ടെന്നും നേതാക്കള്‍ പറയുന്നു.

വിമതര്‍ മാത്രമല്ല ചിലയിടങ്ങളിലെ ഉയര്‍ന്ന പോളിങ്ങ് ശതമാനവും ബിജെപി-ശിവസേന സഖ്യത്തിന് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷം പറയുന്നു. ഇത്തവണ കോഹ്ലാപൂര്‍, സംഗ്ലി എന്നീ മണ്ഡലങ്ങളില്‍ ഉയര്‍ന്ന പോളിങ്ങ് ശതമാനമാണ് രേഖപ്പെടുത്തിയത്. കാഗല്‍ പോലുള്ള മണ്ഡലങ്ങളില്‍ ഇത്തവണ വോട്ടിങ്ങ് ശതമാനം 78.32 ശതമാനായിരുന്നു. മഹാരാഷ്ട്രയില്‍ ഇത്തവണ പ്രളയത്തില്‍ ഏറ്റവും അധികം ബാധിച്ച പ്രദേശമാണ് കാഗല്‍. ഇവിടുത്തെ ഉയര്‍ന്ന വോട്ടിങ്ങ് ശതമാനം ഭരണകക്ഷിക്കെതിരായ ജനവികാരമായിട്ടാണ് പ്രതിപക്ഷം വിലയിരുത്തുന്നത്.

കോന്നിയും വട്ടിയൂര്‍ക്കാവും കൈവിടും?; പരാജയപ്പെട്ടാല്‍ ഉരുളുക കോണ്‍ഗ്രസിലെ 'വന്‍ തലകള്‍'കോന്നിയും വട്ടിയൂര്‍ക്കാവും കൈവിടും?; പരാജയപ്പെട്ടാല്‍ ഉരുളുക കോണ്‍ഗ്രസിലെ 'വന്‍ തലകള്‍'

'ദിലീപിനോട് അടങ്ങാത്ത പക, മഞ്ജു ഉൾപ്പടെയുള്ളവരെ തെറ്റിച്ചു, മഹാഭാരതം ഇല്ലാക്കഥ': ഷോണിന്‍റെ കുറിപ്പ്

'മറ്റ് കോൺഗ്രസ് നേതാക്കളും അവരുടെ ടാർജറ്റാണ്, പൊരുതി പുറത്ത് വരണം', ഡികെയോട് സോണിയാ ഗാന്ധി!

English summary
Rebels will drag BJP in Maharashtra says Congress-NCP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X