പുകയില ഉപയോഗിക്കരുതെന്ന് ഭര്‍ത്താവിന്റെ താക്കീത്, ഭാര്യ ആത്മഹത്യ ചെയ്തു
പുകയില ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് താക്കീത് നല്‍കിയതിന് പിന്നാലെ ഭാര്യ തൂങ്ങി മരിച്ചു. ഗുജറാത്തിലെ വത്‌വയിലാണ് സംഭവം. ദീപിക ബദോരിയയാണ് ഭര്‍ത്താവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതെന്ന് വത്‌വ പൊലീസ് അറിയിച്ചു.
വളരെ ചെറുപ്പത്തിലെ പുകയിലക്ക് അടിമായായിരുന്നു ദീപികയെന്ന് പൊലീസ് പറയുന്നു. ഇവരുടെ ഭര്‍ത്താവിന്റെ കുടുംബാങ്ങള്‍ക്ക് ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ദീപികയുടെ അച്ഛനമ്മമാര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പുകയില ഉപയോഗിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായതായി ദീപികയുടെ ഭര്‍ത്താവ് ജഗദീഷ് ബഡോറിയ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടന്നു വരുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications