കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; 2013 ൽ സംഭവിച്ചത്....

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. 230 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുമ്പ് 2013ലാണ് മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. നവംബർ 25 നായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞടുപ്പ്. വിദി വന്നത് ഡിസംബർ എട്ടിനും. 230 സീറ്റിൽ 165 സീറ്റിലും വിജയക്കൊടി പാറിച്ച് ബിജെപിയാണ് കഴിഞ്ഞ നിയമസസഭ തിരഞ്ഞെടുപ്പിനുശേഷം മധ്യപ്രദേശില്ഡ ഭരണം കയ്യാളിത്.

<strong>ബിജെപിയേക്കാൾ വർഗീയത പിണറായിക്ക്; ബിജെപിയിൽ ചേരില്ല, സഹകരണം മാത്രമെന്ന് പിസി ജോർജ്...</strong>ബിജെപിയേക്കാൾ വർഗീയത പിണറായിക്ക്; ബിജെപിയിൽ ചേരില്ല, സഹകരണം മാത്രമെന്ന് പിസി ജോർജ്...

230ൽ വെറും 58 സീറ്റിൽ മാത്രമേ കോൺഗ്രസിന് വിജയിക്കാനായിട്ടുള്ളൂ. മൂന്നാം തണ ശിവരാജ് സിങ് ചൗഹാൻ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാകുകയും ചെയ്തു. 2008 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2013ലെ ബിജെപിയുടെ പ്രകടനം മികച്ചതായിരുന്നു. കോൺഗ്രസിന് 2008ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 13 സീറ്റ് 2013ൽ കുറഞ്ഞു. 2008ൽ 71 സീറ്റിൽ കോൺഗ്രസ് വിജയം കൈവരിച്ചിരുന്നു.

Madhya Pradesh

നിയമസഭ തിരഞ്ഞെടുപ്പിൽ 2003ൽ 173 സീറ്റും 2008ൽ 143 സീറ്റും 2013സ്‍ 165 സീറ്റും ബിജെപി വിജയിച്ച് കയറിയപ്പോൾ കോൺഗ്ഗസിന് യഥാക്രമം, 38, 71, 58 സീറ്റുകളിലാണ് വിജയക്കൊടി പാറിക്കാൻ സാധിച്ചത്. 2013 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും വോട്ട് ഷെയർ വർധിച്ചിട്ടുണ്ട്.

2003 ൽ 42.5ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് ഷെയറെങ്കിൽ 2013 ആകുമ്പോഴേക്കും അത് 44.87 ശതമാനത്തിലേക്ക് എത്തി. അതേസമയം കോൺഗ്രസിനാകട്ടെ 3.97 ശതമാനമാണ് വർധനവുണ്ടായത്. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് നേരത്തെ തീരുമാനമായതുകൊണ്ട് തന്നെ. ശിവരാജ് സിങ് ചൗഹാനായിരുന്നു 2013ലെ ബിജെപി ക്യാംപെയിൻ ചുക്കാൻ പിടിച്ചത്.

ജ്യോതിരാഥിത്യ സിന്ധ്യ കോൺഗ്രസ് ക്യാംപെയിനുകളിൽ പ്രധാന പങ്കു വഹിച്ചു. രാഹുൽ ഗാന്ധിയും മധ്യപ്രദേശിലെ നിരവധി തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്തു. ത്രിഡി വെർച്യുൽ ലൈവ് ടെക്നോളജി ഉപയോഗിച്ച് ഒരു സ്ഥലത്ത് നിന്നുകൊണ്ട് തന്നെ പല റാലികളെയും അബിസംബോധന ചെയ്തിരുന്നു. 2012 ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയും ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു.

ട്വിറ്റർ, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ ഉപയോഗിച്ച് യുവാക്കൾക്കിടയിൽ ക്യാംപെയിൻ നടത്താനും ബിജെപിക്ക് സാധിച്ചു. രണ്ട് മണ്ഡലങ്ങളിലായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ചൗഹാൻ മത്സരിച്ചത്. വിദിഷയിലും ബുദ്ധിനിയും ചൗഹാൻ വിജയക്കൊടി പാറിക്കുകയും ചെയ്തു.

എന്നാൽ 2018ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചൗഹാൻ വ ലിയയ കടമ്പ തന്നെ കടക്കേണ്ടി വരും. നാലാം തവണയാണ് അദ്ദേഹം ജനവിധി തേടുന്നത്. ക്രമസമാധാന പ്രശ്നം, ഏറ്റവും കൂടുതൽ ബലാത്സംഗം നടക്കുന്നത് മധ്യപ്രശിലാണ്, നിരവധി കർഷകർ സംസ്ഥാനത്ത് കടക്കെണിയിലാണ്, വൈദ്യുതിയും ജലവിരണവും സംസ്ഥാനത്തെ പ്രധാനപ്രശ്നമാണ്. ഇതിന്റെയൊക്കെ മറുപടിയായിരിക്കും ബുധനാഴ്ച നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ്.

English summary
Recalling 2013 Madhya Pradesh polls: Chouhan becomes CM for 3rd time, Congress puts up abysmal show
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X