കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസോറാമിൽ വീണ്ടും കോൺഗ്രസ് ഭരണത്തിലെത്തുമോ? ഇനി മണിക്കൂറുകൾ മാത്രം, 2013ലെ കണക്കൂകൾ ഇങ്ങനെ...

Google Oneindia Malayalam News

Recommended Video

cmsvideo
മിസോറാമിൽ വീണ്ടും കോൺഗ്രസ് ഭരണത്തിലെത്തുമോ? | Oneindia Malayalam

ദില്ലി: മിസോറാം ഇനി ആര് ഭരിക്കണമെന്ന് വിധിയെഴുതാൻ മണിക്കൂറുകൾ മാത്രം. മിസോറാമിൽ 40 സീറ്റുകൾക്കാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2013 വീണ്ടും ആവർത്തിക്കുമോ? 2013ലെ മിസോറാം നിയമസഭ തിരഞ്ഞെടുപ്പിൽ എന്ത് സംഭവിച്ചെന്ന് കണ്ണോടിക്കാം. 40 സീറ്റിൽ 34 സീറ്റിലും വെന്നിക്കൊടി പാറിച്ചാണ് കോൺഗ്രസ് 2013ൽ മിസോറാം പിടിച്ചെടുത്തത്.

<strong>മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; 2013 ൽ സംഭവിച്ചത്....</strong>മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; 2013 ൽ സംഭവിച്ചത്....

മിസോറാമിൽ 31 സീറ്റിൽ മത്സരിച്ച എംഎൻഎഫ് അഞ്ച് സീറ്റ് മാത്രമാണ് നേടിയത്. മിസോറാം പീപ്പിൾസ് കോൺറൻസ് വെറും ഒരു സീറ്റിൽ ഒതുങ്ങുകയും ചെയ്തു. അതേസമയം 2008ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 32 സീറ്റ് നേടിയാണ് കോൺഗ്രസ് വിജയിച്ചത്. എംഎൻഎഫിന് അന്ന് വെറും മൂന്ന് സീറ്റ് മാത്രമേ ലഭിച്ചിരുന്നുള്ളൂ. സോറം നാഷണലിസ്റ്റ് പാർട്ടി രണ്ട് സീറ്റിലും മാരലാന്റ് ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റിലുമായിരുന്നു 2008ൽ വിജയിച്ചത്.

Congress

2013 നവംബർ 25നായിരുന്നു കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. 142 സ്ഥാനാർത്ഥികളായിരുന്നു മത്സരിച്ചിരുന്നത്. 40 കോൺഗ്രസ്, 40 മിസോറാം ഡെമോക്രാറ്റിക് അലിയൻസ് സ്ഥാനാർത്ഥികൾ, 31 മിസോ നാഷണൽ ഫ്രണ്ട്, 8 മിസോറാം പീപ്പിൾസ് കോൺഫറൻസ്, ഒരു മരലാന്റ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവയായിരുന്നു അത്. കൂടാതെ 38 സോറം നാഷണൽ പാർട്ടി, 17 ബിജെപി, 2 നാഷണൽ കോൺഗ്രസ് പാർട്ടി, ഒരു ജയ് മഹാ ബാരത് പാർട്ടി സ്ഥാനാർത്ഥികളും 2013ലെ മിസോറാം നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.

അതേസമയം നവംബർ 28ന് നടന്ന തിരഞ്ഞെടുപ്പിൽ റിജിയണൽ പാർട്ടിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും എംഎൻഎഫ് ആ തിരഞ്ഞെടുപ്പിൽ അപ്രത്യക്ഷമാകുകയായിരുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളും നോക്കുകയാണെങ്കിൽ കോൺഗ്രസ് വലിയ വിജയം തന്നെ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ നേടിയിട്ടുണ്ട്. എന്നാൽ രണ്ട് തിരഞ്ഞെടുപ്പുകളിലും വോട്ട് ഷെയറിൽ വലിയ വ്യത്യാസമുണ്ടായിരുന്നു.

2013ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ടിങ് ശതമാനം 44.63 ശതമാനമായിരുന്നു. എംഎൻഎഫിന് ലഭിച്ചതാകട്ടെ 28.65 ശതമാനം. എന്നാൽ 2008ലാകട്ടെ കോൺഗ്രസിന് 38.89 ശതമാനം വോട്ട് ലഭിച്ചപ്പോൾ എംഎൻഎഫിന് 30.65 ശതമാനം വോട്ട് ലഭിച്ചിരുന്നു. 2018ലും കോൺഗ്രസ് വിജയക്കൊടി പാറിക്കുകയാണെങ്കിൽ മൂന്നാം തവണയും ലാൽധൻഹവ്‌ല മിസോറാം മുഖ്യമന്ത്രിയാകും.

English summary
Recalling Mizoram elections 2013: Will Congress beat anti-incumbency this time?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X