രാമനാമം ജപിച്ചാല്‍ നശിച്ചുപോകുമെന്ന് വിദ്യാഭ്യാസമന്ത്രി!
ലഖ്‌നൊ: ഇന്ത്യയിലുള്ള എല്ലാവരും രാമന്റെ മക്കളാണെന്നും എല്ലാവരും രാമനാമം ജപിക്കണം എന്നുമാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിന്റെ ആളുകള്‍ പറയുന്നത്. ബി ജെ പി ഭരണമെന്നാല്‍ രാമരാജ്യമാണ് എന്ന് വരെ പറയുന്നവരുണ്ട് കൂട്ടത്തില്‍. എന്നാല്‍ ഇതാ, രാമന്‍ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന അയോധ്യ സ്ഥിതി ചെയ്യുന്ന ഉത്തര്‍ പ്രദേശില്‍ നിന്നും ഒരു വേറിട്ട ശബ്ദം.
രാമന്റെ നാമം ആവര്‍ത്തിച്ച് ജപിച്ചാല്‍ നിങ്ങള്‍ നശിച്ചുപോകും എന്നാണ് ഉത്തര്‍ പ്രദേശിലെ വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥികളോട് പറയുന്നത്. ഐ സി എസ് സി, സി ബി എസ് സി, യു പി ബോര്‍ഡ് വിദ്യാര്‍ഥികള്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കവേയാണ് സെക്കണ്ടറി എജുക്കേഷന്‍ സഹമന്ത്രിയായ വിജയ് ബഹാദൂര്‍ പാല്‍ ഇങ്ങനെ പറഞ്ഞത്.

രാമന്റെ നാമം പിന്നെയും പിന്നെയും ജപിച്ചുകൊണ്ടിരുന്നാല്‍ നിങ്ങള്‍ നശിച്ചുപോകും. മുഖ്യമന്ത്രി അഖിലേഷ് യാദവ്, സംസ്ഥാന നിയമസഭയിലെ മറ്റ് 5 മന്ത്രിമാര്‍ എന്നിവരും വിജയ് ബഹാദൂര്‍ പാല്‍ ഇത് പറഞ്ഞത്. താന്‍ രാമനെ ബഹുമാനിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന ആളാണ് എന്ന് വിജയ് ബഹാദൂര്‍ പാല്‍ പിന്നീട് പറഞ്ഞു.
14 വര്‍ഷത്തെ വനവാസത്തിന് പോകുകയും ജീവിതത്തില്‍ ഒരുപാട് കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവരികയും ചെയ്ത ശ്രീരാമനെ തനിക്ക് ബഹുമാനമാണ്. എന്നാല്‍ യാഥാസ്ഥിതിക ചിന്തകള്‍ കൊണ്ട് കുട്ടികളെ മണ്ടന്‍മാരാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരായിട്ടാണ് താന്‍ സംസാരിച്ചത്. രാമന്റെ പേര് ഒരു ഉദാഹരണമായി പറഞ്ഞു എന്നേയുള്ളൂ എന്നും പാല്‍ വിശദീകരിച്ചു.












Click it and Unblock the Notifications