• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യത്ത് കുതിച്ച് ഉയർന്ന് കൊവിഡ് കേസുകൾ;പ്രതിദിന വർധനവ് 80,000 കടന്നു!! രോഗികൾ 38 ലക്ഷത്തിന് മുകളിൽ

ദില്ലി; രാജ്യത്ത് കൊവിഡ് ബാധ അതിരൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു. 38,53,407 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

24 മണിക്കൂറിനിടെ 1043 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 67,376 ആയി. നിലവിൽ 8,15,538 പേരാണ് ചികിത്സയിൽ തുടരുന്നത്. 29,70,492 പേർക്കാണ് ഇതുവരെ രോഗമുക്തി. 77.09 ശതമാനമാണ് രോഗമുക്തി നിരക്ക്.

കോവിഡ് -19 പരിശോധനയ്ക്കായി ബുധനാഴ്ച 11,72,179 സാമ്പിളുകൾ ശേഖരിച്ചു. ഇതോടെ സാമ്പിളുകളുടെ എണ്ണം 4,55,09,380 ആയതായി ഐസിഎംആർ അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ, 17,433 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 25,195 പേരാണഅ സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.

cmsvideo
    രോഗലക്ഷണമില്ലാത്തത് ഏറ്റവും അപകടകരം | Oneindia Malayalam

    അതേസമയം മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ കോവിഡ് മരണനിരക്ക് തുടർച്ചയായി കുറഞ്ഞുവരികയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ചയിലെ കണക്കു പ്രകാരം ആഗോള മരണനിരക്ക് 3.3 ശതമാനം ആണെങ്കിൽ ഇന്ത്യയിൽ അത് 1.76 ശതമാനമാണ്.

    ദശലക്ഷം പേരിലെ മരണസംഖ്യ ലോകത്ത് ഏറ്റവും കുറവായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഗോള ശരാശരി ദശലക്ഷം പേരിൽ110 മരണം എന്നതാണ്. അതേസമയം ഇന്ത്യയിൽ ദശലക്ഷം പേരിൽ 48 ആണ് മരണസംഖ്യ. ബ്രസീലിൽ 12 മടങ്ങും യുകെയിൽ 13 മടങ്ങും ഇത് കൂടുതലാണ്.

    കോവിഡ് ചികിത്സയിൽ സ്വീകരിക്കേണ്ട മാതൃകാ സുരക്ഷാമാനദണ്ഡങ്ങളും കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പുവരുത്തി മരണ നിരക്ക് കുറയ്ക്കുന്നതിന് ഐ സി യു ഡോക്ടർമാരുടെ സേവനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹിയിലെ എയിംസിൽ 'ഇ - ഐസിയു' സംവിധാനം ആരംഭിച്ചിട്ടുണ്ട്.

    സംസ്ഥാനങ്ങളിലെ കോവിഡ് ആശുപത്രി ഐസിയു കളിൽ ജോലിചെയ്യുന്ന ഡോക്ടർമാർക്കായി എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും ഈ രംഗത്തെ വിദഗ്ധർ ടെലി / വീഡിയോ കൺസൾട്ടേഷൻ വഴി ആശയവിനിമയം നടത്തി വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

    English summary
    Record increase in covid cases in the india; daily cases has crossed 80,000
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X