കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് എഫക്ട് സ്വര്‍ണ വിപണിയില്‍, സ്വർണ വില സർവ്വകാല റെക്കോർഡിൽ!

Google Oneindia Malayalam News

ദില്ലി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വിപണികളെല്ലാം മാന്ദ്യത്തിലാണ്. എന്നാല്‍ സ്വര്‍ണത്തിന് തിളക്കം ഒട്ടും കുറയുന്നില്ല. കൊവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡ് തൊട്ടു. ഇന്നത്തെ നിരക്ക് പ്രകാരം സ്വര്‍ണം പവന് 32,800 രൂപയാണ് വില. അവധി വ്യാപാരത്തിലാണ് വിലക്കയറ്റം. ഗ്രാമിന് 4100 രൂപയാണ് വില.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സ്വര്‍ണ വില 32,320ലെത്തി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്. വിപണികളെല്ലാം തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോഴും സുരക്ഷിത നിക്ഷേപമാണ് എന്നതാണ് സ്വര്‍ണത്തിന്റെ മാറ്റ് കൂട്ടുന്നത്. മഹാവീര്‍ ജയന്തി പ്രമാണിച്ച് ഇന്ത്യയില്‍ തിങ്കളാഴ്ച വിപണി അവധി ആയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇന്നലെ ഉണ്ടായ നേട്ടമാണ് രാജ്യത്ത് സ്വര്‍ണവില ഉയരാനുളള കാരണം.

gold

അമേരിക്ക ഉള്‍പ്പെടെയുളള വമ്പന്‍ രാജ്യങ്ങളടക്കം കൊവിഡിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്. ആഗോള ഓഹരി വിപണി അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുന്നു. ഈ പുതിയ സാഹചര്യമാണ് സ്വര്‍ണം വാങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത് എന്നാണ് വിലയിരുത്തല്‍. സ്വര്‍ണം സുരക്ഷിതമായ നിക്ഷേപമായി കണ്ട് നിക്ഷേപകര്‍ കളം മാറിയതോടെ വിപണയില്‍ മഞ്ഞ ലോഹത്തിന് ആവശ്യമേറുന്നു.

രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണ വിലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഡോളറിന് എതിരെ രൂപയുടെ നിലവാരം 75.91 ആണിപ്പോള്‍. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് ഇന്ന് 25 ഡോളര്‍ ഉയര്‍ന്നിരിക്കുകയാണ്. ട്രോയ് ഔണ്‍സിന് 1660 ഡോളറാണ് നിലവിലെ വില. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സ്വര്‍ണ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജ്വല്ലറികള്‍ അടച്ചിട്ടിരിക്കുകയാണ്. കേരളത്തില്‍ പവന് 32000 രൂപയാണ് വില.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ജ്വല്ലറികള്‍ അടച്ചിട്ടിരിക്കുകയാണ്. കേരളത്തില്‍ പവന് 32000 രൂപയാണ് വില. മാര്‍ച്ച് ആദ്യവാരത്തിലാണ് സ്വര്‍ണ വില 32000ന് മുകളിലേക്ക് പോയത്. മാര്‍ച്ച് 17ന് ശേഷം സ്വര്‍ണ വില 29,600ലേക്ക് താഴ്ന്നു. മാര്‍ച്ച് 19 ശേഷം വില ഘട്ടം ഘട്ടമായി 30,400 രൂപയിലെത്തി. മാര്‍ച്ച് അവസാനമാണ് 32,000 കടന്ന് സ്വര്‍ണ വില റെക്കോര്‍ഡിട്ടത്.

അസുഖം വന്നപ്പോൾ മുന്തിയ ആശുപത്രിയിൽ ചികിത്സ, ഇപ്പോൾ വ്യാജപ്രചാരണം! ശ്രീനിവാസനെതിരെ ഡോക്ടർഅസുഖം വന്നപ്പോൾ മുന്തിയ ആശുപത്രിയിൽ ചികിത്സ, ഇപ്പോൾ വ്യാജപ്രചാരണം! ശ്രീനിവാസനെതിരെ ഡോക്ടർ

കൊവിഡ് 19: അമേരിക്കയോട് സഹായത്തിന് കൈ നീട്ടില്ലെന്ന് ഇറാൻ, ഉപരോധത്തിൽ ഞെരുങ്ങി രാജ്യം!കൊവിഡ് 19: അമേരിക്കയോട് സഹായത്തിന് കൈ നീട്ടില്ലെന്ന് ഇറാൻ, ഉപരോധത്തിൽ ഞെരുങ്ങി രാജ്യം!

English summary
Record rise in Gold price in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X