Get Updates
Get notified of breaking news, exclusive insights, and must-see stories!

റെക്കോഡ് വാക്സിനേഷൻ;കഴിഞ്ഞ 5 ദിവസത്തിനിടെ വിതരണം ചെയ്തത് 3.3 കോടി വാക്സിൻ ഡോസ്

ദില്ലി; സൗജന്യ വാക്സിനേഷൻ നയം ആരംഭിച്ച ജൂൺ 21 നും 26 നും ഇടയിൽ രാജ്യത്ത് വിതരണം ചെയ്തത് 3.3 കോടി ഡോസ് വാക്സിൻ. പ്രതിവാര വിതരണത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. നേരത്തേ ഏപ്രിൽ മൂന്നിനും ഒൻപതിനും ഇടയിൽ 2.47 കോടി ഡോസുകൾ നൽകിയതായിരുന്നു റെക്കോഡ് വാക്സിനേഷൻ.

ജൂൺ 21 ന് 80ലക്ഷം പേർക്കായിരുന്നു വാക്സൻ നൽകിയത്. യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലൻഡിലെ ജനസംഖ്യയ്ക്ക് തുല്യവും നോർഡിക് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലുമാണിത്. അതേസമയം വെള്ളിയാഴ്ചയോടെ മൂന്ന് കോടിയിൽ അധികം വാക്സിൻ വിതരണം ചെയ്ത സംസ്ഥാനമായി മഹാരാഷ്ട്ര മാറി. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും രണ്ട് കോടിയ്ക്കും മൂന്ന് കോടിയ്ക്കും ഇടയിൽ വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.

covid-vaccine

അതിനിടെ രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് 31 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,19,169 ഡോസ് വാക്‌സിനാണ് നൽകിയത്. കേന്ദ്രസർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 31,17,01,800 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.1.45 കോടിയിലധികം (1,45,21,067) കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണ്.അധികമായി 19,10,650 ഡോസ് വാക്സിന്‍ വരുന്ന മൂന്നു ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു.

സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ

അതേസമയം തുടര്‍ച്ചയായ 19-ാം ദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,698 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.രാജ്യത്തിപ്പോള്‍ ചികിത്സയിലുള്ളത് 5,95,565 പേരാണ്. 86 ദിവസത്തിനുശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം 6 ലക്ഷത്തില്‍ താഴെയാകുന്നത്.ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,303-ന്റെ കുറവാണുണ്ടായത്. രാജ്യത്തെ ആകെ രോഗബാധിതരുടെ 1.97% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,818 പേരാണ് രോഗമുക്തരായത്.

ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+