കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറ്റവും കൂടുതല്‍ കാലം മന്ത്രി, എംഎല്‍എ; റെക്കോര്‍ഡുകളുടെ തോഴനായ പാലായുടെ ഏക എംഎല്‍എ

Google Oneindia Malayalam News

പാല: കെഎം മാണിയേപ്പോലെ ഇത്രയധികം റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ഒരു രാഷ്ട്രീയ നേതാവ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ വേറെയുണ്ടാവില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ച വ്യക്തി എന്നതാണ് അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 8760 ദിവസമാണമ് അദ്ദേഹം കേരളത്തില്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചതിന്‍റെ റെക്കോര്‍ഡും അദ്ദേഹത്തിന് തന്നെ. 13 ബജറ്റുകളാണ് അദ്ദേഹം കേരള നിയമസഭയില്‍ അവതരിപ്പിച്ചത്. കെഎം മാണിയെ അല്ലാതെ മറ്റാരേയും പാലായിലെ ജനങ്ങള്‍ ഇന്നേവരെ നിയമസഭയിലേക്ക് അയച്ചിട്ടില്ല. 1965 ലേത് ഉള്‍പ്പടെ തുടര്‍ച്ചായായി 13 തവണയാണ് അദ്ദേഹം പാലായില്‍ നിന്ന് വിജയിച്ചത്.

<strong>കെഎം മാണി അന്തരിച്ചു.. വിട വാങ്ങിയത് കേരള രാഷ്ട്രീയ ചരിത്രത്തിലെ അതികായൻ! മരണം 5 മണിയോടെ</strong>കെഎം മാണി അന്തരിച്ചു.. വിട വാങ്ങിയത് കേരള രാഷ്ട്രീയ ചരിത്രത്തിലെ അതികായൻ! മരണം 5 മണിയോടെ

കെ.ആർ. ഗൗരിയമ്മയ്ക്കു ശേഷം, 50 വർഷം തികച്ച എംഎൽഎ. ഏറ്റവും കൂടുതൽ കാലം (2019 ഏപ്രിൽ 9 വരെ 18719 ദിവസം / 51 വർഷം 3 മാസം 9 ദിവസം) എംഎൽഎ ആയ വ്യക്തി ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ (12) അംഗം. ഏറ്റുവും കൂടുതൽ നിയമസഭകളിൽ (7) മന്ത്രി എന്നവയെല്ലാം അദ്ദേഹത്തിന്‍റെ റെക്കോര്‍ഡ് നേട്ടങ്ങളാണ്.

kmman

ഏറ്റവും കൂടുതൽ കാലം ധന വകുപ്പും (11 വർഷം 8 മാസം) നിയമ വകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്ത മന്ത്രിയെന്ന റെക്കോര്‍ഡും പാലാക്കാരുടെ സ്വന്തം മാണി സാറിന് സ്വന്തമാണ്.

English summary
records-of-km-mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X