കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവയവദാനം അനിസ്ലാമികമാണോ ? മുസ്ലീങ്ങള്‍ പിന്നിലെന്നു കണക്കുകള്‍..

  • By Pratheeksha
Google Oneindia Malayalam News

ഹൈദരാബാദ്: അവയവദാനത്തില്‍ മുസ്ലീം സമുദായത്തില്‍ നിന്നുളളവര്‍ പിന്നാക്കം നില്‍ക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ആന്ധ്ര സര്‍ക്കാരിനു കീഴിലുളള അവയവദാന കോ ഓര്‍ഡിനേഷന്‍ അതോറിറ്റി ജീവന്‍ദാന്‍ പുറത്തുവിട്ട കണക്കു പ്രകാരമാണിത്.

തെലുങ്കാനയില്‍ നിന്നുള്ള മുസ്ലീങ്ങളാണ് അവയവ ദാനത്തില്‍ പിന്നാക്കം നില്‍ക്കുന്നവരിലധികവും. മൂന്നു വര്‍ഷത്തിനുള്ളില്‍ മസ്തിഷ്‌ക്കമരണ സംഭവിച്ച് അവയവദാനം നടത്തിയ 240 ഓളം പേരില്‍ ഒരാള്‍ പോലും മുസ്ലീം സമുദായത്തില്‍ നിന്ന് ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ജീവന്‍ദാന്‍ കമ്മിറ്റി പറയുന്നത്. ആയിരത്തോളം പേര്‍ക്കാണ് ഇത് പുതുജീവനേകിയത്.

organ

മുസ്ലീംങ്ങള്‍ ധാരാളമുള്ള ഏരിയയില്‍ അവയവദാനത്തെ കുറിച്ച് വേണ്ടത്ര അവബോധം നല്‍കാത്തതാണ് ഇതിനു കാരണമെന്നും ഇവര്‍ വ്യക്തമാക്കുന്നു. അവയവങ്ങള്‍ സ്വീകരിച്ചവരില്‍ 40 ഓള പേര്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണ്. അവയവദാനത്തെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഒരു അംബാസഡറെ നിയമിക്കുവാനും ജീവന്‍ ദാന്‍ അതോറിറ്റിയ്ക്കു പദ്ധതിയുണ്ട്.

English summary
While the state cadavar organ transplantation authority — Jeevandan — reached a milestone by ensuring donated organs and tissues from 241 brain-dead patients gave the gift of life to 1,000 beneficiaries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X