Get Updates
Get notified of breaking news, exclusive insights, and must-see stories!

പരസ്യത്തിനായി 526 കോടി ചെലവഴിച്ച ആംആദ്മി പാര്‍ട്ടി 97 കോടി രൂപ തിരിച്ചടയ്ക്കണം

ദില്ലി: പരസ്യത്തിനായി 526 കോടി ചെലവഴിച്ച ദില്ലിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ 97 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്ന് ദില്ലി ലഫ്. ഗവര്‍ണര്‍ ഉത്തരവിട്ടു. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ് പരസ്യത്തിനായി ഇത്രയും തുക ചെലവഴിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സര്‍ക്കാരിന്റെ പണമുപയോഗിച്ചാണ് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും പ്രചരണം നടത്തിയതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. എത്രയും പെട്ടെന്ന് 97 കോടി രൂപ എഎപിയില്‍നിന്ന് ഈടാക്കാന്‍ ലഫ്. ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. വിഷയത്തേക്കുറിച്ച് വിശദമായ അന്വേഷണത്തിനും ലഫ്. ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്.

aap-logo

മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാളിന്റെയും പാര്‍ട്ടിയുടെയും പബ്ലിസിറ്റിക്കായി വന്‍തുക ചെലവഴിച്ച സര്‍ക്കാര്‍ വന്‍ അഴിമതിയാണ് നടത്തിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനായുള്ള പരസ്യം നല്‍കാനായി 526 കോടി രൂപ ചെലവഴിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍, ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം നിയോഗിച്ച മൂന്നംഗ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു.

സര്‍ക്കാര്‍ സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ 100 കോടിയോളം രൂപയാണ് ചിലവഴിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതേസമയം, പരസ്യത്തിന്റെ ചെലവ് പ്രത്യേകം പരാമര്‍ശിച്ചതിനാലാണ് ഭീമമായ തുകയായി തെറ്റിധരിക്കുന്നതെന്നായിരുന്നു ഇതേക്കുറിച്ച് എഎപി സര്‍ക്കാരിന്റെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+