കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍ച്ചയില്‍ നിന്നും കരകയറുന്ന സമ്പദ് വ്യവസ്ഥ: നാലാം പാദത്തില്‍ ജിഡിപിയില്‍ 1.6 ശതമാനം വളര്‍ച്ച

Google Oneindia Malayalam News

ദില്ലി: കൊവിഡ് രണ്ടാംവ്യാപനം രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കെ സമ്പദ് വ്യവസ്ഥയില്‍ ആശ്വാസത്തിന്‍റെ സൂചനകളുമായി പുതിയ ജിഡിപി റിപ്പോര്‍ട്ട്. ജനുവരി-മുതല്‍ മാര്‍ച്ച് വരേയുള്ള കാലയളവില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 1.6 ശതമാനം വളര്‍ച്ച കൈവരിച്ചെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം വ്യക്തമാക്കുന്നത്. അതേസമയം 2020-21 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച വിലയിരുത്തുമ്പോള്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 7.3 ശതമാനം ഇടിഞ്ഞിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ തന്നെയുണ്ടായ കൊവിഡ് വ്യാപനവും ലോക്ക് ഡൗണുമാണ് തിരിച്ചടിയായത്. ആദ്യപാദത്തില്‍ 24.4 ശതമാനം തകര്‍ച്ചയാണ് സമ്പദ്ഘടന നേരിട്ടത്. രണ്ടാം പാദമായ ജുലൈ-സെപ്തംബര്‍ ഘട്ടത്തില്‍ 7.5 ശതമാനം തകര്‍ച്ചയിലായിരുന്നു ജിഡിപി.

ലക്ഷദ്വീപ്: പ്രമേയം പാസ്സാക്കിയ കേരള നിയമസഭയുടെ നടപടി പരിഹാസ്യമെന്ന് കെ സുരേന്ദ്രന്‍ലക്ഷദ്വീപ്: പ്രമേയം പാസ്സാക്കിയ കേരള നിയമസഭയുടെ നടപടി പരിഹാസ്യമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

അണ്‍ലോക്ക് പ്രക്രിയകള്‍ ആരംഭിച്ചതോടെ ഡിസംബര്‍ പാദത്തില്‍ ജിഡിപിയെ പതിയ കരകയറ്റാന്‍ തുടങ്ങി. ഒക്ടോബര്‍ - ഡിസംബര്‍ പാദത്തില്‍ 0.4 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് രാജ്യം കയ്യടക്കിയത്. ഈ പ്രവണത ജനുവരി-മാര്‍ച്ച കാലത്തും തുടരുകയായിരുന്നു. നാലാപാദത്തില്‍ ജിഡിപി ശണ്ട് ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ഐസിആര്‍എ പ്രവചിച്ചിരുന്നത്.

ഗ്രൂപ്പ് നീക്കങ്ങൾക്ക് കടുംവെട്ട്... നേതാക്കളുടെ നീക്കം തള്ളി സോണിയാ ഗാന്ധി.. നിർണായക തിരുമാനം ഉടൻഗ്രൂപ്പ് നീക്കങ്ങൾക്ക് കടുംവെട്ട്... നേതാക്കളുടെ നീക്കം തള്ളി സോണിയാ ഗാന്ധി.. നിർണായക തിരുമാനം ഉടൻ

അതേസമയം കഴിഞ്ഞ സമ്പത്തിക വര്‍ഷത്തില്‍ 18.21 ലക്ഷം കോടിരൂപയാണ് ധനക്കമ്മിയില്‍ രേഖപ്പെടുത്തിയത്. ജിഡിപിയുടെ 9.3ശതമാനം വരുമിത്. ഫെബ്രുവരിയില്‍ നടന്ന കേന്ദ്ര ബജറ്റില്‍ ജിഡിപിയുടെ 9.5 ശതമാനം ധനക്കമ്മി ധനമന്ത്രാലയം പ്രവചിച്ചിരുന്നു. സര്‍ക്കാര്‍ പ്രവചിച്ചതിലും .2 ശതമാനം താഴെയാണ് ധനക്കമ്മിയെന്നാണ് സിജിഎ (കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ്) അറിയിച്ചത്.

gdp-

നാലാം പാദത്തിലെ ജിവിഎ (ഗ്രോസ് വാല്യൂ ആഡഡ്) നിരക്ക് 3.7 ശതമാനമാണ് വളര്‍ന്നത്. സാമ്പത്തിക വര്‍ഷത്തിലാകെ ഇത് 6.2 ശതമാനം താഴേക്ക് പോയി. രാജ്യത്ത് മൊത്തം ഉത്പാദിപ്പിച്ച സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യമാണ് ജിവിഎ. നാലാം പാദത്തില്‍ സ്വകാര്യ ഉപഭോഗം 2.7 ശതമാനമായി കൂടി. ഈ ഘട്ടത്തില്‍ തന്നെ ആകെ നിക്ഷേപം 10.6 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മൊത്തം സാമ്പത്തിക വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ 10.8 ശതമാനം തകര്‍ച്ചയാണ് നിക്ഷേപങ്ങളില്‍ രാജ്യത്തുണ്ടായത്.

സൂപ്പര്‍ ലുക്കില്‍ തിളങ്ങി ഷാരൂഖിന്റെ മകള്‍ സുഹാന; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Humanity Shamed in Mahoba District of Bundelkhand

English summary
Recovering economy: GDP growth of 1.6 per cent in the fourth quarter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X