കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ റെഡ് അലര്‍ട്ട്: 25 ഇടങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത, ജാഗരൂകരായിരിക്കാന്‍ നിര്‍ദേശം!!

Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയില്‍ അതി കാലവര്‍ഷം നാശം വിതക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരിവിലും റെഡ് അലര്‍ട്ട്. അടുത്ത രണ്ട് ദിവസം ബെംഗളൂരു നഗരത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നഗരത്തിലെ 28 സ്ഥലങ്ങള്‍ വെള്ളപ്പൊക്ക സാധ്യതയുള്ളവയാണെന്നും ജനങ്ങളോട്ട് ജാഗരൂരകയായിരിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകത്തില്‍ ഇതിനകം മഴക്കെടുതിയില്‍ 16 പേരാണ് മരിച്ചത്. ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഷിമോഗയിലും കുടകിലും ഉത്തര കര്‍ണാടകയിലും വന്‍ നാശനഷ്ടങ്ങളാണ് മഴക്കെടുതിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കണ്ണീര്‍ക്കയമായി പുത്തുമലയും കവളപ്പാറയും: രക്ഷാപ്രവര്‍ത്തനം രാവിലെ പുനരാരംഭിക്കും, മഴ തുടരുന്നുകണ്ണീര്‍ക്കയമായി പുത്തുമലയും കവളപ്പാറയും: രക്ഷാപ്രവര്‍ത്തനം രാവിലെ പുനരാരംഭിക്കും, മഴ തുടരുന്നു

ഇവിടങ്ങളില്‍ 200 എംഎം മഴ ലഭിക്കുമെന്നും 18 ഇടങ്ങളില്‍ ജലനിരപ്പ് അറിയാനുള്ള സോളാറില്‍ പ്രവര്‍ത്തിക്കുന്ന സെന്‍സറുകളും സ്ഥാപിക്കും. കാറുകളും ബൈക്കുകളും വീടിന്റെ ബേസ്മെന്‍റില്‍ നിന്ന് മാറ്റാനും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ ബിബിഎംപി 63 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ബിബിഎംപി ആസ്ഥാനത്ത് എട്ട് സോണല്‍ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും. പൊട്ടിവീണ മരങ്ങള്‍ നീക്കം ചെയ്യുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി 21 സംഘങ്ങളെയും തയ്യാറാക്കിയിട്ടുണ്ട്. ഇതിലേക്കായി ഏഴ് അധിക സംഘങ്ങളെയും വിന്യസിക്കും.

rains-in-mumbai9-

ഉത്തര കന്നഡ, മലനാട് തീരപ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുണ്ട്. നഗരത്തില്‍ ഏത് സാഹചര്യമുണ്ടായാലും ഒരുങ്ങിയിരിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച അര്‍ബന്‍ ഡവലപ്പ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ബെംഗളൂരുവില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലടക്കം ഇതോടെ വെള്ളം കയറുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. നഗരത്തിലെ 80തോളം കേന്ദ്രങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും യുഡിഡി ചൂണ്ടിക്കാണിക്കുന്നു.

മായങ്ക ടെക്നോ പാര്‍ക്ക്, മന്ത്രി മാള്‍, സില്‍ക്ക് ബോര്‍ഡ് ജംങ്ഷന്‍, യശ്വന്ത്പൂര്‍ ടിടിഎംസി, ജെസി റോഡ്, കോറമംഗല 4 ബ്ലോക്ക്, യെഡ്ഡിയൂര്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും യുഡിഡി മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വെള്ളക്കെട്ടുകളെ പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് വരുന്നായി സംസ്ഥാന ദുരന്ത നിവാരണ സേനയും യുഡിഡിയും വ്യക്തമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് വെള്ളം പമ്പുചെയ്തുുനീക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

English summary
Red alert in Bengaluru, flood warning in 25 locations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X