കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യയില്‍ മഴ!! ന്യൂനമര്‍ദ്ദത്തില്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും റെഡ് അലേര്‍ട്ട്!

  • By Desk
Google Oneindia Malayalam News

ചെന്നൈ: കേരളത്തില്‍ മഴ തുടരുന്നതിനൊപ്പം തമിഴ്നാട്ടില്‍ ശക്തമായ മഴ. ചെന്നൈയ്ക്ക് പുറമേ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചതോടെ തമിഴ്നാട്ടില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാടിന് പുറമേ കേരളത്തിലും കര്‍ണാടകത്തിലും റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ ഇടുക്കി, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് റെ‍ഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തമിഴ്നാട്ടില്‍ ഏത് സാഹചര്യമുണ്ടായാലും നേരിടാന്‍ സജ്ജമാണെന്ന് ദുരന്തനിവാരണസേന വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച കേരളത്തിലെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

ശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ഫോണ്‍ ബന്ധം നിലക്കാതിരിക്കാന്‍ മൊബൈല്‍ ടവറുകള്‍ ഉയരമുള്ള പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2015ല്‍ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കത്തിലെ അവസ്ഥകള്‍ കണക്കിലെടുത്താണ് ഈ നിര്‍ദേശം.

-rain-chennai50

കര്‍ണാടകത്തിലെ 12 ജില്ലകളിലാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കര്‍ണാടകത്തിലെ ദക്ഷിണ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദ്ദമാണ് മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴയ്ക്ക് കാരണമായിട്ടുള്ളത്. കടലില്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ കഴിഞ്ഞ 100 വര്‍ഷത്തിലെ ഏറ്റവും വലിയ മഴയാണ് ആഗസ്റ്റില്‍ കേരളത്തില്‍ ലഭിച്ചത്.

English summary
Red Alert in Tamil Nadu: Heavy rain lashes Chennai; schools, colleges to remain shut today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X