കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുവന്ന ഉറുമ്പ്‌ ചട്ട്‌ണി കൊവിഡിനെ പ്രതിരോധിക്കും';പഠിച്ച്‌ തീരുമാനമെടുക്കാന്‍ ആയുഷ്‌ മന്ത്രാലയത്തോട്‌ ‌ കോടതി

Google Oneindia Malayalam News

ന്യൂഡല്‍ഹി; ലോകപ്രശസ്‌ത ഷെഫായ ഗോര്‍ഡന്‍ രാംസെ തന്റെ മെനുവില്‍ ഉള്‍പ്പെടുത്തിയ ചുവന്ന ഉറുമ്പുകളെ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ചട്ട്‌ണി കൊവിഡ്‌ പ്രതിരോധ മരുന്നായി ആയുഷ്‌ മന്ത്രാലയം സ്വീകരിച്ചേക്കും. ഇത്‌ സംബന്ധിച്ച്‌ തീരുമാനം എടുക്കാന്‍ മൂന്ന്‌ മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ആയുഷ്‌ മന്ത്രലയത്തോടും ഐസിഎംആറിനോടും ഒറീസ ഹൈക്കോടതി നിര്‍ദേശം നല്‍കി. ചുവന്ന ഉറുമ്പ്‌ ചട്ട്‌ണി കൊവിഡ്‌ പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ സാധിക്കുമോയെന്നു കണ്ടെത്താനാണ്‌ നിര്‍ദേശം.

ഒറീസ, ചത്തീസ്‌ഖട്ട്‌ തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആദിവാസി ഗോത്രങ്ങള്‍ വിവധ രോഗങ്ങള്‍ക്ക്‌ മരുന്നായി ഉപയോഗിക്കുന്ന ഒന്നാണ്‌ ചുവന്ന ഉറുമ്പുകളെ ചേര്‍ത്ത്‌ ഉണ്ടാക്കുന്ന ചട്ട്‌ണി സൂപ്പ്‌ എന്നിവ. കടുത്ത പനി ,കഫക്കെട്ട്‌, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, എന്നവക്കെല്ലാം നല്ല മരുന്നാണ്‌ ഈ ചട്ട്‌ണി.

covid 19

ബരിപാഡ സ്വദേശിയായ നയധാര്‍ പഥിയാളാണ്‌ ചുവന്ന ഉറുമ്പ്‌ ചട്ട്‌ണി കൊവിഡ്‌ പ്രതിരോധത്തിനായി ഉപയോഗിക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌.കഴിഞ്ഞ ജൂണിലാണ്‌ ചുവന്ന ചട്ട്‌ണി കൊവിഡ്‌ പ്രതിരോധത്തിനുപയോഗിക്കാമെന്ന കണ്ടെത്തലുമായി നയധാര്‍ എത്തുന്നത്‌. പിന്നീട്‌ ചട്ട്‌ണി കൊവിഡ്‌ പ്രതിരോധമരുന്നായി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചു. പരാതിയില്‍ അഭിപ്രയാങ്ങളൊന്നും രേഖപ്പെടുത്താത്ത കോടതി ആയുഷ്‌ മന്ത്രാലയം ഡയറക്ടര്‍ ജനറലിനും സിഎസ്‌ഐആറിനും കൈമാറി.
മൂന്ന്‌ മാസത്തിനുള്ളില്‍ കാര്യങ്ങള്‍ പഠിച്ച്‌ ഉചിതമായ തീരുമാനം എടുക്കാനാണ്‌ കോടതി ഉത്തരവിട്ടത്‌.ചുവന്ന ഉറുമ്പ്‌ ചട്ട്‌ണിയില്‍ അടങ്ങിയിരിക്കുന്ന ഫോമിക്‌ ആസിഡ്‌, പ്രോട്ടീന്‍. കാല്‍സ്യം,വിറ്റാമിന്‍ ബി12,സിങ്ക്‌, അയേണ്‍ എന്നിവ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ഇത്‌ കൊവിഡിനെ പ്രതിരോധിക്കാന്‍ സാഹായിക്കുമെന്നും നയധാര്‍ പാഥല്‍ അവകാശപ്പെടുന്നു. ഒറീസ, പശ്ചിമബംഗാള്‍, ആന്ധ്രാ പ്രദേശ്‌, അസ്സം, ഹിമാചല്‍ പ്രദേശ്‌, മണിപ്പൂര്‍, നാഗാലാന്റ്‌, ബീഹാര്‍,ഹിമാചല്‍ പ്രദേശ്‌, ത്രുപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി ഗോത്രങ്ങള്‍ വിവധ രോഗങ്ങള്‍ക്ക്‌ ഫലപ്രദമായ മരുന്നായി ചുവന്ന ഉറുമ്പ്‌ ചട്ട്‌ണി ഉയോഗിക്കുന്നുണ്ടെന്നും. ചുവന്ന ഉറുമ്പ്‌ ചട്ട്‌ണി ഉപയോഗിക്കുക്കുന്നതിനാണ്‌ ആദിവാസിഗോത്രങ്ങള്‍ തോമസിക്കുന്ന പ്രദേശങ്ങളില്‍ കൊവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്തതെന്ന്‌ തന്റെ ഗവേഷണത്തില്‍ തെളിഞ്ഞതായും നയധാര്‍ പാഥല്‍ അവകാശപ്പടുന്നു.

Recommended Video

cmsvideo
India start dry run for covishield

English summary
red ants chutney may choose ayush ministry a possible remedy of covid 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X