ചെങ്കോട്ട ആക്രമണം; അരി പൊടിക്കുന്ന മില്ലില്‍ സ്ഫോടകവസ്തു നിര്‍മാണം; ഗ്രൈന്ഡറില് രാസവസ്തുക്കള്‍ പൊടിച്ചു
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം 15 പേരുടെ മരണത്തിനിടയാക്കിയ കാര്‍ ബോംബ് സ്ഫോടനക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചത് ഫരീദാബാദിലെ ഒരു ഫ്ളോര്‍ മില്ലില്‍. ധാന്യങ്ങള്‍ പൊടിപ്പിക്കുന്ന ഈ ഫ്ളോര്‍ മില്ലില്‍ വച്ചാണ് സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള രാസവസ്തുക്കള്‍ നേര്‍ത്ത പൊടിയാക്കി മാറ്റിയത്. തുടര്‍ന്നാണ് ഇവ സ്ഫോടക വസ്തുക്കളാക്കി മാറ്റിയെടുത്തത്.
സ്ഫോടനക്കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ ഗനായിയാണ് സ്ഫോടക വസ്തുക്കളുടെ നിര്‍മാണത്തിന് നേതൃത്വം വഹിച്ചത്. ഫരീദാബാദിലെ ഒരു ടാക്സി ഡ്രൈവറുടെ വീട്ടില്‍ ഒരു മുറി വാടകയ്ക്ക് എടുത്തശേഷം ഇവിടെയുണ്ടായിരുന്ന ഫ്ളോര്‍ മില്‍ കെമിക്കല്‍ ഫാക്ടറിയാക്കി മാറ്റുകയായിരുന്നു.

സ്ഫോടനക്കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ മുസമ്മിലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ചെങ്കോട്ട സ്ഫോടനത്തിന് തലേദിവസം ഫരീദാബാദിലെ ഇയാളുടെ വാടക മുറിയില്‍ നിന്ന് 360 കിലോഗ്രാം അമോണിയം നൈട്രേറ്റും മറ്റ് സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. പ്രതിമാസം 1,500 രൂപയ്ക്കാണ് ഈ മുറി വാടകയ്ക്കെടുത്തിരുന്നത്.
ഫ്ളോര്‍ മില്ലില്‍ ഒരു ഗ്രൈന്‍ഡര്‍, മറ്റ് ഇലക്ട്രോണിക് യന്ത്രങ്ങളും സൂക്ഷിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ച്, ഡോക്ടര്‍ മുസമ്മില്‍ ഈ ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് യൂറിയ പൊടിച്ചെടുക്കുകയും, അതില്‍ നിന്ന് അമോണിയം നൈട്രേറ്റ് വേര്‍തിരിച്ച് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുകയുമായിരുന്നു. ഇത് വളരെക്കാലമായി തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു.
മുസമ്മിലിന്റെ താമസസ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്ത തെളിവുകള്‍ സൂചിപ്പിക്കുന്നത് പ്രതികള്‍ രണ്ട് വര്‍ഷത്തിലേറെയായി ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നാണ്.
ഫ്ളോര്‍ മില്ലും ഗ്രൈന്‍ഡറും മറ്റ് യന്ത്രങ്ങളും തന്റെ സഹോദരിയുടെ വിവാഹ സമ്മാനങ്ങളാണെന്ന് പറഞ്ഞാണ് ആദ്യം ടാക്സി ഡ്രൈവറുടെ വീട്ടില്‍ എത്തിച്ചതെന്നും പിന്നീട് വാടക മുറിയിലേക്ക് മാറ്റിയതാണെന്നും ഡോക്ടര്‍ മൊഴി നല്കി.
പ്രതികള്‍ക്ക് വിദേശത്തുള്ള ഭീകര സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി എന്‍ഐഎ. കണ്ടെത്തി. പ്രതികളിലൊരാള്‍ക്ക് 'ഹന്‍സുള്ള' എന്ന വ്യാജ പേരിലുള്ള വിദേശ ഹാന്ഡ്ലര് എന്‍ക്രിപ്റ്റഡ് ആപ്പുകള്‍ വഴി 42 ബോംബ് നിര്‍മ്മാണ വീഡിയോകള്‍ അയച്ചുകൊടുത്തതായി കണ്ടെത്തി. ഈ വീഡിയോകളിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ഡോക്ടര്‍ സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിച്ചതെന്നും സൂചനയുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications