കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കോട്ട ആക്രമണം; 'മോസ്റ്റ് വാണ്ടഡ്' പ്രതി മനീന്ദര്‍ സിങിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ദില്ലി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. മനീന്ദർ സിംഗ് എന്ന മോണിയെയാണ് പിടികൂടിയത്. ദില്ലി പോലീസിന്റെ സ്പെഷ്യൽ സെല്ലിലെ അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് വാളുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ജനുവരി 26 മുതൽ വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നതിനെ തുടര്‍ന്ന് ഇദ്ദേഹത്തിനായി പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു.

കർഷക യൂണിയനുകൾ സംഘടിപ്പിച്ച ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ നടന്ന പ്രതിഷേധത്തിനിടെ വാളേന്തി നില്‍ക്കുന്ന ഇദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. എസി മെക്കാനിക്കായി ജോലി ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹമെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. 'ചെങ്കോട്ട അക്രമക്കേസിൽ 'മോസ്റ്റ് വാണ്ടഡ്' മനീന്ദർ സിങ്ങിനെ പിറ്റാംപുരയിലെ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ച് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. അറസ്റ്റിനെത്തുടർന്ന് ദില്ലി സ്വരൂപ് നഗറിലെ മനീന്ദർ സിങ്ങിന്റെ വീട്ടിൽ നിന്ന് രണ്ട് വാളുകളും കണ്ടെടുത്തു'-ദില്ലി പൊലീസ് വ്യക്തമാക്കുന്നു.

delhi

രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധമാക്കി, ടോള്‍പ്ലാസകളില്‍ നിന്നുള്ള ചിത്രങ്ങള്‍

രണ്ട് മാസത്തിലേറെയായി കർഷകർ പ്രതിഷേധിക്കുന്ന സിംു അതിർത്തിയിൽ താൻ സ്ഥിരമായി ഉണ്ടായിരുന്നെന്ന് ചോദ്യം ചെയ്യലിൽ പ്രതി മനീന്ദർ സിംഗ് വ്യക്തമാക്കിയതായും ദില്ലി പൊലീസ് വ്യക്തമാക്കുന്നു. പ്രതിഷേധ സ്ഥലത്ത് കർഷക നേതാക്കൾ നടത്തിയ പ്രസംഗങ്ങളാണ് തനിക്ക് പ്രചോദനമായതെന്ന് മനീന്ദർ സിംഗ് പോലീസിനോട് പറഞ്ഞു.

പ്രിയതാരം പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam

English summary
Red Fort attack; The main accused Maninder Singh has been arrested by the Delhi Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X