Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷം; നടൻ ദീപ് സിദ്ധു അറസ്റ്റിൽ

ദില്ലി; റിപബ്ലിക് ദിനത്തൽ വിവാദ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ കൊടി ഉയർത്താൻ നേതൃത്വം നൽകിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ധു അറസ്റ്റിൽ. ദില്ലി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. 13 ദിവസത്തിന് ശേഷം പഞ്ചാബിൽ വെച്ചാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായിരുക്കുന്നതെന്നാണ് വിവരം.സിദ്ധുവിനേയും മറ്റ് മൂന്ന് പേരെ കുറിച്ചു വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ചെങ്കോട്ടയിലേക്കുള്ള ട്രാക്ടര്‍ റാലിക്ക്‌ നേതൃത്വം നല്‍കിയതും ചെങ്കോട്ടയില്‍ അതിക്രമിച്ച് കയറി സിഖ് പതാക ഉയര്‍ത്തിയും സിദ്ധുവിന്റെ നേതൃത്വത്തിലായിരുന്നു.ചെങ്കോട്ടയിൽ നടന്ന അനിഷ്ട സംഭവങ്ങൾക്ക് പിന്നിൽ തങ്ങളല്ലെന്നും ദീപ് സിദ്ധുവിൻറെ നേതൃത്വത്തിൽ സമരം അട്ടിമറിക്കാനുള്ള നീക്കമായിരുന്നു ചെങ്കോട്ട അക്രമം എന്നുമായിരുന്നു കർഷക സംഘടനകൾ ആരോപിച്ചത്. സിദ്ധു ബിജെപി ഏജന്റാണെന്നും കർഷക സംഘടനകൾ ആരോപിച്ചിരുന്നു. സിദ്ധു ബിജെപി നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

deep sidhu

ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയുമായി അടുത്ത ബന്ധമുള്ളയാണ് സിദ്ധുവെന്നും ചെങ്കോട്ട സംഘർഷത്തിന് തലേ ദിവസം കർഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടൽ നടത്തിയിരുന്നുവെന്നും കർഷക നേതാക്കൾ ആരോപിച്ചിരുന്നു. കർഷകരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ച് വിട്ടത് സിദ്ധുവാണെന്നും ചെങ്കോട്ട സംഘർഷത്തിന് പിന്നിൽ ഗൂഡാലോചന ഉണഅടെന്നും ഇതിൽ അന്വേഷണം നടത്തണമെന്നും സാമൂഹ്യപ്രവർത്തകനും സ്വരാജ് ഇന്ത്യ നേതാവുമായ യോഗേന്ദ്ര യാദവ് ഉൾപ്പെടെയുള്ളവർ ആവശ്യം ഉയർത്തിരുന്നു.

അതേസമയം സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ സിദ്ധു കർഷക സംഘടനകളുടെ വാദങ്ങളെ തള്ളി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. സിഖ് പതാകയാണ് തങ്ങൾ ഉയർത്തിയതെന്നും പ്രതിഷേധിക്കാനുള്ള തങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അത് ചെയ്തതെന്നുമായിരുന്നു ദീപ് സിദ്ധു പറഞ്ഞത്. കർഷക സംഘടനകൾക്കെതിരെ ഒളിവിരുന്ന് പല വീഡിയോകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+