ലോക്സഭ തിരഞ്ഞെടുപ്പ് 2019: ബിജെപിക്ക് തലവേദനയാവുന്ന പരിഷ്കാരങ്ങള്‍, നോട്ട് നിരോധനവും ജിഎസ്ടിയും!!

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പേയുള്ള സര്‍വേകളിലെല്ലാം കേന്ദ്രത്തില്‍ ബിജെപി അധികാരം തുടരുമെന്ന് പറയുമ്പോഴും പാര്‍ട്ടി തുടര്‍ച്ചയായി അവഗണിക്കുന്ന ചില പ്രശ്നങ്ങള്‍ ഇത്തവണ വന്‍ തലവേദനയാകും. പ്രതിസന്ധികള്‍ മറികടക്കാന്‍ പാര്‍ട്ടിയിലെ ഊര്‍ജ്വസ്വലരായ ഒരു വിഭാഗം കഠിന പരിശ്രമം നടത്തുന്നുണ്ടെങ്കിലും വലിയ തോതില്‍ തിരിച്ചടിയാകുന്ന, പ്രത്യക്ഷത്തില്‍ ഉറങ്ങിക്കിടക്കുന്ന പ്രശ്നങ്ങള്‍ ഈ തിരഞ്ഞെടുപ്പിലും നിലനില്‍ക്കുന്നുണ്ട്. പഴയൊരു ഉദാഹരണമെടുത്താല്‍ സിവില്‍ സൊസൈറ്റി സംഘടനകളുടെ പഠന റിപ്പോര്‍ട്ടില്‍ മാത്രമുണ്ടായിരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം 2009ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാനായില്ല.
കര്‍ണാടകത്തിലെ ധാര്‍വാര്‍ഡില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു, 70 പേര് കെട്ടിടത്തിനുള്ളില്‍
എന്നാല്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താനായി കൊണ്ടുവന്ന 2005ലെ ഗാര്‍ഹിക പീഡന നിരോധന നിയമം യുപിഎ സര്‍ക്കാരിന് അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണ പിന്തുടര്ച്ച നല്കാന് വളരെയധികം ഉപകരിച്ചു. സ്ത്രീകള്‍ക്ക് സ്വന്തം വീടുകളില്‍ തന്നെ നേരിടേണ്ടി വരുന്ന പീഡനങ്ങളെ കുറിച്ച് അതിന്റെ തീവ്രതയെ കുറിച്ച് ആര്‍ക്കും വലിയ തിരിച്ചറിവുണ്ടായിരുന്നില്ല. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ ഈ നീക്കത്തിന് വലിയ തോതിലൊരു ജനകീയ അംഗീകാരം ലഭിച്ചു. പുറമേ കാണാത്ത എന്നാല്‍ നിരവധി പേര് ബുദ്ധിമുട്ടിയ പ്രശ്നങ്ങള്‍ 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രാഷ്ട്രീയ ഭാവിയെ തന്നെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്.

നോട്ട് നിരോധനം
കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ പരസ്യ തന്ത്രങ്ങള്‍ വഴി നോട്ട് നിരോധനം മൂലമുണ്ടായ കുറെയധികം പ്രതിസന്ധികള്‍ മറികടക്കാന്‍ സഹായിച്ചിട്ടുണ്ട്. എങ്കിലും 2018 ജനുവരിയില്‍ സിഎസ്ഡിഎസ് നടത്തിയ സര്‍വേയില്‍ 53% പേരും നോട്ട് നിരോധനത്തെ ഒരു നിര്‍ണായക തീരുമാനമായും 48 ശതമാനമാളുകള്‍ ഇത് സാമ്പത്തിക വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാണെന്നും വിലയിരുത്തി. പക്ഷേ സര്വേകള്ക്കുപരിയായി നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രത്യക്ഷ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച നിരവധി പേരുണ്ട്. നോട്ട് നിരോധനത്തെ കുറിച്ച് പോസിറ്റീവായി മറുപടി നല്കിയവര് പോലും അതിന്റെ ദൂഷ്യഫലങ്ങള്‍ പരോക്ഷമായി നേരിട്ടവരാണ്.

സര്‍ക്കാരിനുള്ള പിന്തുണ കുറഞ്ഞു
2017 മെയ് മാസത്തിലും 2018 മെയ് മാസത്തിലും സിഎസ്ഡിഎസ് നടത്തിയ സര്‍വേകള്‍ പ്രകാരം എന്‍ഡിഎ സര്‍ക്കാരിനുള്ള കച്ചവടക്കാരുടെ പിന്തുണ 50 ശതമാനത്തില്‍ നിന്ന് 40 ശതമാനമായും കര്‍ഷകരുടെ പിന്തുണ 49 ശതമാനത്തില്‍ നിന്നും 37 ശതമാനമായും കുറഞ്ഞിട്ടുണ്ട്. അടുത്ത കാലത്തുണ്ടായ കര്‍ഷക റാലികള്‍ ഇതിനെ സാധൂകരിക്കുന്നു. നോട്ട് നിരോധനത്തെ കുറിച്ച് പോസിറ്റീവായി മറുപടി നല്കിയവര് പോലും അതിന്റെ ദൂഷ്യഫലങ്ങള്‍ പരോക്ഷമായി നേരിട്ടവരാണ്. അതായത് സാമ്പത്തിക വളര്‍ച്ചയിലെ മുരടിപ്പ്, കച്ചവടക്കാര്‍, ചെറുകിട വ്യവസായികള്‍, കര്‍ഷകര്‍ എന്നിവര്‍ക്കുണ്ടായ നഷ്ടം തുടങ്ങിയവ.

എംജിഎന്‍ആര്‍ഇജിഎ
ഗ്രാമീണ വോട്ടര്‍മാരെ വലിയ തോതില്‍ സ്വാധീനിക്കുന്ന എം.ജി.എന്‍.ആര്.ഇ.ജി.എയുടെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥ പ്രത്യക്ഷത്തില്‍ ഉറങ്ങിക്കിടക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിന് മൂന്ന് തരത്തിലുള്ള കാരണങ്ങളുണ്ട്. കേന്ദ്രത്തില്‍ നിന്നുള്ള അപര്യാപ്തമായ ഫണ്ട്, സംസ്ഥാന സര്‍ക്കാരുകളുടെ (ഭൂരിഭാഗവും ബിജെപി നേതൃത്വം വഹിക്കുന്നു) മിനിമം വേതന നിരക്കിന് കീഴിലുള്ള വേതന നിരക്ക്, പേയ്മെന്റുകളിലെ വ്യാപകമായ കാലതാമസം.

എംജിഎന്‍ആര്‍ഇജിഎയിലെ പ്രതിസന്ധി
ഈ പ്രശ്നങ്ങള്‍ 2015-16 കാലഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. അക്കാലത്ത് പദ്ധതിയുടെ കീഴിലുള്ള ആസ്തികള്‍ക്ക് ഏറ്റവും മോശം വര്‍ഷമായിരുന്നു. അതിന്റെ അടുത്ത വര്‍ഷം പ്രശ്നങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വീണ്ടും താഴേക്ക് വന്നു. അന്നുമുതല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരുന്നു. മാത്രമല്ല എംജിഎന്‍ആര്‍ഇജിഎയ്ക്കുള്ള 2017-19 വര്‍ഷത്തെ ബജറ്റ് വിഹിതം 2010-11 വര്‍ഷത്തേക്കാള്‍ വളരെ കുറവായിരുന്നു. ഭക്ഷ്യധാന്യ മന്ത്രി ബിരേന്ദര്‍ സിംഗ്, ബി.ജെ.പി സംസ്ഥാന സര്ക്കാരുകരുകളും ഈ പ്രശ്നത്തെ കുറിച്ച് അറിയിക്കുകയും ഫണ്ടില്‍ വര്‍ധവനവ് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെങ്കിലും കേന്ദ്രത്തിന്റെ പ്രതികരണം നിരാശാജനകമായിരുന്നു. ഇത് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് വന്‍ പ്രതിസന്ധിയുണ്ടാക്കി. കാരണം ജോലി തേടുന്ന നിരവധി പേരെ നിരാശരാക്കുന്നതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

പട്ടികജാതി / പട്ടിക നിയമം
1989 ലെ അട്രോസിറ്റീസ് ആക്ട് പൊളിച്ചെഴുതാനുള്ള സുപ്രീംകോടതിയുടെ കഴിഞ്ഞ ഏപ്രിലിലെ വിധി മോദി സര്‍ക്കാരിന് കനത്ത വെല്ലുവിളിയാകും. ദലിതരുടെ പുനരധിവാസത്തിനുളള സര്‍ക്കാര്‍ നടപടികള്‍ വളരെ നിരാശാജനകവും മറ്റു ജാതികളെ കോപാകുലരാക്കുകയും ചെയ്യുന്നതായിരുന്നു. ദലിതരോടുള്ള അസംതൃപ്തി പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന ജാതിക്കാര്‍ അവരെ ക്രൂരമായി ആക്രമിക്കാനിടയാക്കി. ഉദാഹരണത്തിന് ഉന, ഗുജറാത്ത്, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉത്തര്‍പ്രദേശ്, മഹാരാഷ്ട്രയിലെ ഭീമഗോറേഗാവ്, മധ്യപ്രദേശിലെ ഗ്വാളിയോറില്‍ എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങള്‍. തന്റെ മുന്‍ഗാമികളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ദലിതര്‍ക്കായി ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെടുന്നു. പക്ഷേ അദ്ദേഹത്തിന്റെ നാടകീയ നീക്കങ്ങള്‍ അംബേദ്കര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന തീര്‍ഥാടന കേന്ദ്രങ്ങളില്‍ പോലും ആക്രമണങ്ങളുണ്ടാക്കുന്നതിന് ഇടയാക്കി.

ജിഎസ്ടിയും ആധാറും
ഗുഡ്സ് ആന്‍ഡ് സര്‍വ്വീസ് ടാക്സ് (ജി എസ് ടി) ആണ് പ്രത്യക്ഷത്തില്‍ ഉറങ്ങിക്കിടക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. 2018 ജനുവരിയില്‍ സിഎസ്ഡിഎസ് നടത്തിയ സര്‍വേയില്‍ 58% ആളുകളും ജിഎസ്ടി വളരെ വലിയ പ്രശ്നമായി കാണുന്നു. വ്യാപാരികളുടെയും ബിസിനസുകാരുടെയും ഇടയില്‍ നീരസം ഉയര്‍ന്നതോടെ 2018 മെയ് മാസം ഇത് 73% ആയി വര്‍ദ്ധിച്ചു. ജിഎസ്ടി കാരണം സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനവും(പ്രധാനമായും ബി.ജെ.പി. ഭരിക്കുന്ന ഇടങ്ങള്‍) കുറഞ്ഞു. അതിനാല്‍ വോട്ടര്‍മാരുടെ പിന്തുണ കുറയാന്‍ ഇത് കാരണമാകും.

ആധാറിലും കുടുങ്ങും!!
ഏറ്റവും പ്രധാനപ്പെട്ടതും ചുരുങ്ങിയ ശ്രദ്ധയും ലഭിച്ച മറ്റൊരു പ്രധാന പ്രശ്നമാണ് ആധാര്‍. ചില മന്ത്രിമാരുടെ പ്രതിഷേധമല്ലാതെ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന 2015, 2016 വര്‍ഷങ്ങളിലെ സുപ്രീംകോടതി വിധികളെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. 2018ലെ സുപ്രീംകോടതി വിധി ന്യായവും കേന്ദ്രസര്‍ക്കാര്‍ ഇതേപോലെ തള്ളിക്കളയുകയായിരുന്നു. വ്യക്തികളുടെ വിവരചോര്‍ച്ചയുണ്ടായെന്ന് സര്‍ക്കാര്‍ നിഷേധിച്ചാലും ഇല്ലെങ്കിലും അതല്ല യഥാര്‍ഥ പ്രശ്നം. വോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു പ്രശ്നമേയല്ല. പക്ഷേ ആധാര്‍ എടുക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചത് കൊണ്ട് മാത്രം വളരെയധികം ആനുകൂല്യങ്ങളും സേവനങ്ങളും തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടതിനെ കുറിച്ച് വോട്ടര്‍മാര്‍ക്ക് കൃത്യമായ ധാരണയുണ്ട്.

ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസ്സം!!
ദുരിതബാധിതരായ നിരവധി ആളുകള്‍ക്ക് സബ്സിഡി നിരക്കില്‍ ഭക്ഷ്യ ഇന്ധനങ്ങള്‍, പെന്ഷന്, വൈകല്യം ബാധിച്ചവര്‍ക്കുള്ള ആനുകൂല്യങ്ങള്‍, തൊഴില്‍ അവസരങ്ങള്‍, എംഎന്‍ആര്‍ഇജിഎ, സ്കൂള്‍ എന്റോള്‍മെന്റുകള്‍, സൗജന്യ ഉച്ചഭക്ഷണ പരിപാടികള്‍, മാതൃസ്ഥാപനങ്ങള്‍, നിര്‍ണായക മരുന്ന് എന്നിവ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് നഷ്ടമുണ്ടാക്കി. ഇവര്‍ക്കെല്ലാം വോട്ടവകാശം ഉണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇവരുടെ തീരുമാനം വലിയ തോതില്‍ ബാധിക്കുമെന്നുറപ്പാണ്.