നിശ്ചയത്തിന് ശേഷം വിവാഹം മുടക്കിയാല്‍ ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കണം!!
ദില്ലി: വിവാഹ നിശ്ചയത്തിന് ശേഷം മുടങ്ങി പോകുന്ന വിവാഹങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. 2012ല്‍ താനെ കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
ദില്ലി സ്വദേശിയായ വരന്റെ പേരില്‍ താനെ സ്വദേശിനി പെണ്‍കുട്ടിയുടെ പിതാവ് 2012 ലാണ് കേസ് ഫയല്‍ ചെയ്തത്. ലക്ഷങ്ങള്‍ ചിലവാക്കി വിവാഹ നിശ്ചയം നടത്തിയതിന് ശേഷം പെണ്‍കുട്ടിയെ കുറിച്ച് പലകാര്യങ്ങളും മറച്ചുവെച്ചു എന്ന് പറഞ്ഞായിരുന്നു വിവാഹം വേണ്ടെന്ന് വെച്ചത്.

വഞ്ചനാ കുറ്റത്തിന് പെണ്‍കുട്ടിയുടെ പിതാവ് വരന്റെ പേരില്‍ പരാതി നല്‍കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട വാദത്തിനൊടുവിലാണ് കേസില്‍ വിധി വന്നത്. തങ്ങള്‍ക്കും ലക്ഷങ്ങള്‍ ചിലവായി എന്ന് കാണിച്ച് വരന്റെ വീട്ടുകാര്‍ വാദിച്ചെങ്കിലും കോടതി വിധി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അനുകൂലമായിരുന്നു.
കേസില്‍ 1.50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് ശ്രമിച്ചെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. കേസുമായി സുപ്രീം കോടതിയില്‍ എത്തിയിട്ടും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കാണ് നീതി ലഭിച്ചത്.












Click it and Unblock the Notifications