കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിശ്ചയത്തിന് ശേഷം വിവാഹം മുടക്കിയാല്‍ ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കണം!!

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: വിവാഹ നിശ്ചയത്തിന് ശേഷം മുടങ്ങി പോകുന്ന വിവാഹങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. 2012ല്‍ താനെ കോടതിയില്‍ ഫയല്‍ ചെയ്ത കേസിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

നോസ്റ്റര്‍ഡോമസിന്റെ ' മോദി, ഒബാമ' പ്രവചനങ്ങള്‍ സത്യമാകുമോ? 2014 - 2026 കാലഘട്ടത്തിലെ പ്രവചനംനോസ്റ്റര്‍ഡോമസിന്റെ ' മോദി, ഒബാമ' പ്രവചനങ്ങള്‍ സത്യമാകുമോ? 2014 - 2026 കാലഘട്ടത്തിലെ പ്രവചനം

ദില്ലി സ്വദേശിയായ വരന്റെ പേരില്‍ താനെ സ്വദേശിനി പെണ്‍കുട്ടിയുടെ പിതാവ് 2012 ലാണ് കേസ് ഫയല്‍ ചെയ്തത്. ലക്ഷങ്ങള്‍ ചിലവാക്കി വിവാഹ നിശ്ചയം നടത്തിയതിന് ശേഷം പെണ്‍കുട്ടിയെ കുറിച്ച് പലകാര്യങ്ങളും മറച്ചുവെച്ചു എന്ന് പറഞ്ഞായിരുന്നു വിവാഹം വേണ്ടെന്ന് വെച്ചത്.

 courtorder

വഞ്ചനാ കുറ്റത്തിന് പെണ്‍കുട്ടിയുടെ പിതാവ് വരന്റെ പേരില്‍ പരാതി നല്‍കുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട വാദത്തിനൊടുവിലാണ് കേസില്‍ വിധി വന്നത്. തങ്ങള്‍ക്കും ലക്ഷങ്ങള്‍ ചിലവായി എന്ന് കാണിച്ച് വരന്റെ വീട്ടുകാര്‍ വാദിച്ചെങ്കിലും കോടതി വിധി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അനുകൂലമായിരുന്നു.

പോണ്‍ സ്റ്റാറിനെ ജീവിത പങ്കാളിയാക്കാന്‍ നിങ്ങള്‍ തയ്യാറാണോ ? ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മറുപടി...പോണ്‍ സ്റ്റാറിനെ ജീവിത പങ്കാളിയാക്കാന്‍ നിങ്ങള്‍ തയ്യാറാണോ ? ഇന്ത്യന്‍ പെണ്‍കുട്ടികളുടെ മറുപടി...

കേസില്‍ 1.50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് ശ്രമിച്ചെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. കേസുമായി സുപ്രീം കോടതിയില്‍ എത്തിയിട്ടും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കാണ് നീതി ലഭിച്ചത്.

English summary
Boy's family broke off engagement saying that the girl's family had suppressed facts about her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X