ശാരീരിക ബന്ധത്തിന് വിസമ്മതിക്കുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരത: ഛത്തീസ്ഗഢ് ഹൈക്കോടതി
റായ്പൂര്‍: ദമ്പതികള്‍ ശാരീരിക ബന്ധത്തിന് വിസമ്മതിക്കുന്നത് ദാമ്പത്യ ബന്ധത്തിലെ ക്രൂരതയ്ക്ക് തുല്യമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. വിവാഹ മോചനം തേടിക്കൊണ്ടുള്ള യുവാവിന്റെ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ആരോഗ്യകരമായ ദാമ്പത്യത്തിന് ശാരീരിക ബന്ധം അനിവാര്യമാണെന്ന് ജസ്റ്റിസുമാരായ പി സാം കോശി, പാര്‍ത്ഥ പ്രതിം സാഹു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വിലയിരുത്തി. യുവാവിന് വിവാഹമോചനവും ഹൈക്കോടതി അനുവദിച്ചു.
ഈ കേസില്‍ ഭാര്യ ക്രൂരത ചെയ്തിട്ടുണ്ട് എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ആരോഗ്യകരമായ ദാമ്പത്യ ജീവിതത്തിന് ശാരീരിക ബന്ധം അനിവാര്യമാണ്. കഴിഞ്ഞ 10 വര്‍ഷമായി ദമ്പതികള്‍ തമ്മില്‍ ശാരീരിക ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഇത് പരാതിക്കാരനോട് ഭാര്യ ക്രൂരമായാണ് പെരുമാറിയത് എന്നാണ് കാണിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.

2007 നവംബര്‍ 25 നാണ് ബിലാസ്പൂര്‍ സ്വദേശിയായ യുവാവിന്റേയും ബെമെതാര ജില്ലയിലെ യുവതിയുടേയും വിവാഹം. വിവാഹത്തിന് ശേഷം 2008 ല്‍ തീജ് ഉത്സവത്തിന് സ്വന്തം നാട്ടിലേക്ക് പോയ ഭാര്യ രക്ഷാബന്ധന് ശേഷമാണ് ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങിയത്. 2010 ല്‍ വീണ്ടും സ്വദേശത്തേക്ക് പോയ ഇവര്‍ പിന്നീട് 2014വരെ പ്രധാന ഉത്സവങ്ങള്‍ക്കോ ജന്മദിനങ്ങള്‍ക്കോ പോലും ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങിയിരുന്നില്ല.
ഇതിനിടെ 2011 ജൂലൈയില്‍ ഹര്‍ജിക്കാരന്റെ പിതാവ് മരിച്ചു. ഈ സമയത്ത് യുവതി കുറച്ചുകാലം ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്നു. എന്നാല്‍ താമസിയാതെ വീണ്ടും സ്വന്തം മാതാ പിതാക്കളുടെ അടുത്തേക്ക് തന്നെ പോയി. 2014 ജൂലൈ 26നാണ് യുവതി ഭര്‍തൃവീട്ടിലേക്ക് അവസാനമായി വന്നത്. ഇതിന് പിന്നാലെ മാതാ പിതാക്കളുടെ വീട്ടിലേക്ക് തന്നെ മടങ്ങി പോയി.
ഹര്ജിക്കാരന് ഭാര്യയെ ഫോണില്‍ വിളിച്ച് മടങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. പകരം, ബെമെതാരയില്‍ വന്ന് തന്റെ കൂടെ സ്ഥിര താമസമാക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. ഭാര്യയുടെ പെരുമാറ്റത്തില്‍ സഹികെട്ടാണ് താന്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തതെന്ന് യുവാവ് പറയുന്നു. ഹിന്ദു വിവാഹ നിയമ പ്രകാരമാണ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ 2017 ഡിസംബര്‍ 13-ന് കുടുംബ കോടതി യുവാവിന്റെ അപേക്ഷ നിരസിച്ചിരുന്നു. ഇതിനെതിരെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ നല്കിയ അപ്പീലിലാണ് ഇപ്പോള്‍ വിവാഹ മോചനം അനുവദിച്ച് കൊണ്ട് വിധി വന്നിരിക്കുന്നത്.
Recommended Video
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന്












Click it and Unblock the Notifications