മൊബൈല്‍ഫോണ്‍ കിട്ടിയില്ല; 13കാരന് തൂങ്ങിമരിച്ചു
ജയ്പൂര്‍: മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കാത്തതില്‍ മാതാപിതാക്കളോട് ദേഷ്യപ്പെട്ട് 13 കാരന് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ സുശീല്‍പുരയിലെ ശിവ്പുര കോളനിയിലാണ് രവികുമാര്‍ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ചത്. ക്ലാസില്‍ കൂട്ടുകാര്‍ക്കെല്ലാം മൊബൈല്‍ഫോണും കംപ്യൂട്ടറും ഉണ്ടെന്നും തനിക്കും മൊബൈല്‍ഫോണ്‍ വേണമെന്നും കുട്ടി വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മൊബൈല്‍ഫോണ്‍ വാങ്ങിക്കൊടുക്കാതെ അച്ഛനമ്മമാര്‍ കുട്ടിയെ നിര്‍ബന്ധിച്ച് സ്കൂളിലേക്ക് അയക്കാന്‍ ശ്രമിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രവികുമാര്‍ സ്കൂളില്‍ പോകാതെ വീട്ടിലിരിക്കുകയായിരുന്നു. സ്കൂള്‍ പൂട്ടി എന്ന് പറഞ്ഞാണ് കുട്ടി വീട്ടിലിരുന്നത്. എന്നാല്‍ സ്കൂള്‍ പൂട്ടിയിട്ടില്ല എന്ന് കണ്ടുപിടിച്ച അച്ഛന് വ്യാഴാഴ്ച രാവിലെ രവികുമാറിനെ വിളിച്ചുണര്‍ത്തി സ്കൂളിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചു.

ചായ എടുക്കാന്‍ വേണ്ടി അടുക്കളയിലേക്ക് പോയ രവികുമാര്‍ ബെല്‍ട്ട് ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മൊബൈല്‍ഫോണും കംപ്യൂട്ടറും വേണം എന്ന് പറഞ്ഞ് രവികുമാര്‍ വീട്ടില്‍ ബഹളം വെക്കാറുണ്ടായിരുന്നത്രെ. എന്നാല്‍ തുന്നല്‍ക്കാരനായ അച്ഛന് ദിലീപിന് മൊബൈല്‍ഫോണും കംപ്യൂട്ടറും വാങ്ങാനുള്ള പണമുണ്ടായിരുന്നില്ല.
സുശീല്‍പുര സര്‍ക്കാര്‍ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് രവികുമാര്‍. മൊബൈല്‍ ഫോണും കംപ്യൂട്ടറും വാങ്ങിക്കൊടുക്കാതിരുന്നതും സ്കൂളില്‍ പോകാന്‍ നിര്ബന്ധിച്ചതുമാണ് കുട്ടിയെ കൊണ്ട് ഈ കടുംകൈ ചെയ്യിച്ചതെന്നാണ് പോലീസ് പറയുന്നത്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും!












Click it and Unblock the Notifications