മദ്യപിക്കുന്നത് തടഞ്ഞ ഭാര്യയെ കുത്തിക്കൊന്നു
ഗാസിയാബാദ്: മദ്യപിക്കുന്നതില്‍ നിന്നും തടഞ്ഞ ഭാര്യയെ ഗൃഹനാഥന്‍ കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ സിഹാനി ഗേറ്റിലാണ് സംഭവം ഉണ്ടായത്. തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടമ്മയായ ഉഷയാണ് കൊല്ലപ്പെട്ടത്. 30 വയസ്സായിരുന്നു.
വീട്ടിലിരുന്ന് മദ്യപിക്കുന്നതില്‍ നിന്നും ഉഷ ഭര്‍ത്താവ് സൗരജിനെ തടഞ്ഞിരുന്നു. ഇതിന്റെ ദേഷ്യം തിര്‍ക്കാനാണ് സൗരജ് ഉഷയെ കുത്തിക്കൊന്നത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട പലതവണ ശരീരത്തില്‍ ആഞ്ഞ് കുത്തുകയായിരുന്നു. രക്തം വാര്‍ന്നാണ് ഉഷ മരിച്ചത്.

ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ജീവനക്കാരനാണ് സൗരജ്. ഉഷയുടെ കൊലപാതകത്തെ തുടര്‍ന്ന് പോലീസ് തിങ്കളാഴ്ച വകുന്നേരം ഇയാളെ അറസ്റ്റ് ചെയ്തു. നന്ദഗ്രാം സ്വദേശിയാണ് ഇയാള്‍. മദ്യപിക്കുന്നത് തടഞ്ഞതിനാണ് ഇയാള്‍ ഭാര്യയെ കൊന്നത്. ഉഷയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു.
മദ്യപാനത്തിന് അടിമയായ സൗരജ് മദ്യപിച്ച് ലക്കുകെട്ട് ഭാര്യയുമായി വഴക്കുണ്ടാക്കുക സാധാരണയാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ അമിത മദ്യപാനത്തില്‍ മനസുമടുത്താണ് ഉഷ സൗരജിനെ മദ്യപിക്കുന്നതില്‍ നിന്നും വിലക്കിയത്.












Click it and Unblock the Notifications