മനസാക്ഷി മരവിയ്ക്കുന്ന ക്രൂരത...100 രൂപ നല്‍കാന്‍ വിസമ്മതിച്ച യാത്രക്കാരനോട് യാചകന്‍ ചെയ്തത്
കാണ്‍പൂര്‍: നൂറു രൂപ കൊടുക്കാന്‍ വിസമ്മതിച്ചതിന് യാത്രക്കാരനുമായി യാചകന്‍ ട്രെയിനിനു മുന്നില്‍ ചാടി. ഔരയ്യ ജില്ലയിലെ ഫാഭൂന്ദ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. 25കാരനുമായ യാചകനാണ് യാത്രക്കാരനുമായി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് യാചകന്‍.
ലാല്‍പൂര്‍ സ്വദേശിയായ ശ്രാവേഷ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ട്രെയിന്‍ കാത്ത് നില്‍ക്കുകയായിരുന്ന ശ്രാവേഷിനോട് നൂറു രൂപ ആവശ്യപ്പെട്ട് യാചകന്‍ എത്തുകയായിരുന്നു. പണം കൊടുക്കാന്‍ വിസമ്മതിച്ചതോടെ ശ്രവേഷിനെ യാചകന്‍ അസഭ്യം പറയാന്‍ തുടങ്ങി.

തുടര്‍ന്ന് ശ്രാവേഷിനെ കടന്ന് പിടിയ്ക്കുകയും റെയില്‍വേ ട്രാക്കിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തു. ദില്ലി-കൊല്‍ക്കത്ത രാജധാനി എക്‌സ്പ്രസിന് മുന്നിലേയ്ക്കാണ് യുവാവുമായി യാചകന്‍ ചാടിയത്. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
യാചകന്‍ ട്രാക്കിലൂടെ വലിച്ചിഴച്ച് കൊണ്ടു പോകുമ്പോള്‍ യാത്രക്കാര്‍ ഒന്നടങ്കം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. ട്രാക്കില്‍ ചിന്നിച്ചിതറിയ ശരീരം പിന്നീട് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.












Click it and Unblock the Notifications