Get Updates
Get notified of breaking news, exclusive insights, and must-see stories!

മുറി വൃത്തിയാക്കിയില്ല; സുഹൃത്ത് സഹപാഠിയെ കുത്തിക്കൊന്നു

കോയമ്പത്തൂര്‍: മുറി വൃത്തിയാക്കുന്നതുമായി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. കോയമ്പത്തൂര്‍ പീലമേടില്‍ ആണ് ദാരുണ സംഭവം അരങ്ങേറിയത്. എന്‍.ജി.പി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികളായ സുഹൃത്തുക്കള്‍ മുറി വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തര്‍ക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.

സംഭവത്തില്‍ എസ് ധനീഷ്(21) ആണ് കൊല്ലപ്പെട്ടത്. ധനീഷും സഹപാഠികൂടിയായ ആര്‍ സന്തോഷും(25) കോളേജിനടുത്തുള്ള റൂമില്‍ ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞദിവസം കോളേജില്‍ നിന്നും റൂമിലെത്തിയശേഷം സന്തോഷ് ധനീഷിനോട് മുറി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കഴിഞ്ഞയാഴ്ച താനാണ് റൂം വൃത്തിയാക്കിയതെന്നും സന്തോഷിന്റെ ഊഴമാണെന്നും ധനീഷ് പ്രതികരിച്ചു.

knife-murder

ഇതാണ് അനിഷ്ട സംഭവത്തിന്റെ തുടക്കമെന്ന് പോലീസ് പറഞ്ഞു. തര്‍ക്കം മൂത്തതോടെ അടുക്കളയില്‍ നിന്നും കറിക്കത്തി കൈയ്യിലെടുത്ത് സന്തോഷ് ധനീഷിനെ കുത്തുകയായിരുന്നു. ഇതേസമയം തന്നെ റൂമിലെത്തിയ കോളേജിലെ സഹപാഠികള്‍ ധനീഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുറിവ് മാരകമായതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ വിശദമായ അന്വേഷണത്തിനുശേഷം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. എസ് പ്രവീണ്‍, പ്രദീപ് എന്നീ വിദ്യാര്‍ഥികള്‍ സംഭവത്തിന് ദൃക്‌സാക്ഷികളാണ്. ഇവരുടെ ബൈക്കിലായിരുന്നു ധനീഷിനെ ആശുപത്രിയില്‍ എത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+