കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയില്‍ പ്രതിപക്ഷം തിളങ്ങും, കോണ്‍ഗ്രസ് തകര്‍ന്നത് ഗുണകരമായെന്ന് കെസിആറിന്റെ മകന്‍!!

Google Oneindia Malayalam News

ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഗുണകരമാകുമെന്ന് കെസിആറിന്റെ മകന്‍ കെടി രാമറാവു. തെലങ്കാന രാഷ്ട്രസമിതിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയാണ് രാമറാവു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് പ്രതിപക്ഷമെന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ ലോക്‌സഭയില്‍ ചെയ്യാനാവും. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞത് ലോക്‌സഭയിലെ അവരുടെ പ്രകടനത്തെയും ബാധിക്കുമെന്ന് രാമറാവു പറഞ്ഞു.

1

പ്രാദേശിക പാര്‍ട്ടികള്‍ എല്ലാവര്‍ക്കും കൂടി കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റുകളും വോട്ടുകളും ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മോദിയില്‍ വിശ്വസിച്ചത് കൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്തത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ ടിആര്‍എസിന് ആശങ്കകളില്ലെന്നും രാമറാവു പറഞ്ഞു. അതേസമയം തെലങ്കാനയില്‍ ടിആര്‍എസ് തൂത്തുവാരുമെന്ന് കരുതിയിരുന്നെങ്കിലും ഇത്തവണ മികച്ച നേട്ടമുണ്ടാക്കാന്‍ ബിജെപിക്കാണ് സാധിച്ചത്.

16 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പാര്‍ട്ടിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഫലത്തില്‍ മാറ്റമുണ്ടായി. പാര്‍ട്ടിക്ക് നാലര ലക്ഷത്തോളം വോട്ടുകളുടെ കുറവുണ്ടായി. അതുകൊണ്ട് ഏഴ് സീറ്റുകള്‍ കുറഞ്ഞെന്നും കെടിആര്‍ പറഞ്ഞു. ടിആര്‍എസ്സിന് 9 സീറ്റുകളാണ് സംസ്ഥാനത്ത് നിന്ന് ലഭിച്ചത്. തെലങ്കാനയില്‍ 17 സീറ്റുകളാണ് ഉള്ളത്. ബിജെപിയുടെ വിജയത്തില്‍ ചില സംശയങ്ങളുണ്ടെന്നും കെടിആര്‍ പറഞ്ഞു.

ടിആര്‍എസിന്റെ കോട്ടയായ ആദിലാബാദില്‍ ബിജെപി വിജയിച്ചത് അദ്ഭുതപ്പെടുത്തുന്നതാണ്. നിസാമാബാദില്‍ കെസിആറിന്റെ മകള്‍ കവിതയും പരാജയപ്പെട്ടിരുന്നു. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് അവരെ പരാജയപ്പെടുത്താനായി 175 രാഷ്ട്രീയ പ്രവര്‍ത്തകരെ കര്‍ഷകരാണെന്ന വ്യാജേന രംഗത്തിറക്കിയെന്ന് കെടിആര്‍ ആരോപിച്ചു. ഇത് തോല്‍വിക്ക് പ്രധാന കാരണമായതെന്നാണ് വിലയിരുത്തല്‍. താങ്ങുവില സംബന്ധിച്ച പ്രതിഷേധമാണ് കര്‍ഷകര്‍ ഇവര്‍ക്കെതിരെ മത്സരിക്കാനുള്ള തീരുമാനത്തിന് കാരണമായത്.

രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് കക്ഷി നേതാവാകും, കോണ്‍ഗ്രസില്‍ സമവായ നീക്കം, അധ്യക്ഷ സ്ഥാനത്തേക്കില്ല!രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് കക്ഷി നേതാവാകും, കോണ്‍ഗ്രസില്‍ സമവായ നീക്കം, അധ്യക്ഷ സ്ഥാനത്തേക്കില്ല!

English summary
regional parties have crucial role in opposition says kcrs son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X