കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാദേശിക പാർട്ടികൾ സർക്കാർ രൂപികരിച്ചേക്കും; സാധ്യത തള്ളാതെ കോൺഗ്രസ് നേതാവ്

Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസ് പ്രധാനമന്ത്രി പദത്തിന് വാശി പിടിക്കില്ല

ദില്ലി: എഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ അവസാന ഘട്ടം മാത്രമാണ് ഇനി അവശേഷിക്കുന്നത്. മെയ് 23 ന് ഫലം അറിയുമ്പോൾ ഭരണത്തുടർച്ചയുണ്ടാകുമെന്ന് ബിജെപിയും അധികാരം തിരിച്ച് പിടിക്കുമെന്ന് കോൺഗ്രസും ആത്മവിശ്വാസത്തിലാണ്. തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രദേശിക പാർട്ടികളെ ഒന്നിച്ച് നിർത്തി ഫെഡറൽ മുന്നണി രൂപികരിക്കാനുള്ള നീക്കങ്ങളും സജീവമാണ്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലാണ് മൂന്നാം മുന്നണി രൂപികരിക്കാനുള്ള നീക്കങ്ങൾ ശക്തമാകുന്നത്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന കണക്ക് കൂട്ടലില്‍ പ്രാദേശിക കക്ഷികളുടെ ഒരു സഖ്യം രൂപീകരിച്ച് കേന്ദ്രത്തിലെത്താമെന്നാണ് കെസിആറിന്റെ കണക്ക് കൂട്ടൽ. പ്രാദേശിക പാർട്ടികളുടെ സഖ്യം സർക്കാർ രൂപികരിക്കാനുള്ള സാധ്യത മുതിർന്ന കോൺഗ്രസ് നേതാക്കളും തള്ളിക്കളയുന്നില്ല.

ഗോഡ്സെ പരാമർശം കത്തുന്നു; കമൽഹാസന് നേരെ ചീമുട്ടയേറ്, പ്രചാരണ പരിപാടികൾ മാറ്റിവയ്ക്കണമെന്ന് പോലീസ്ഗോഡ്സെ പരാമർശം കത്തുന്നു; കമൽഹാസന് നേരെ ചീമുട്ടയേറ്, പ്രചാരണ പരിപാടികൾ മാറ്റിവയ്ക്കണമെന്ന് പോലീസ്

 കേന്ദ്രത്തിൽ ആര്

കേന്ദ്രത്തിൽ ആര്

രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന സഖ്യത്തിന്റെ പിന്തുണയോടെ പ്രാദേശിക പാർട്ടികളുടെ നേതൃത്വത്തിൽ സർക്കാർ രൂപികരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നാണ് മുതിർന്ന നേതാവ് വീരപ്പമൊയ്ലി വ്യക്തമാക്കുന്നത്. എന്നാൽ പ്രാദേശിക പാർട്ടികളുടെ നേതൃത്വത്തിൽ രൂപം കൊള്ളുന്ന സർക്കാർ പെട്ടെന്ന് നിലംപതിക്കുന്നതാണ് മുൻകാല അനുഭവമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു

 മൂന്നാം മുന്നണി പരീക്ഷണങ്ങൾ

മൂന്നാം മുന്നണി പരീക്ഷണങ്ങൾ

ഇന്ത്യയുടെ ചരിത്രത്തിൽ ഇത് വരെ 5 തവണ മാത്രമാണ് ബിജെപി- കോൺഗ്രസ് ഇതര പ്രധാനമന്ത്രി ഉണ്ടായിട്ടുള്ളത്. എന്നാൽ ഈ സർക്കാരുകൾ 2 വർഷത്തിൽ കൂടുതൽ അധികാരത്തിൽ തുടർന്നിട്ടില്ല. വിപി സിംഗിന്റെയും ചരൺ സിംഗിന്റെയുമൊക്കെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ സർക്കാരുകൾ പരാജയമായിരുന്നുവെന്നും വീരപ്പമൊയ്ലി ചൂണ്ടിക്കാട്ടി. പ്രാദേശിക പാർട്ടികൾ നയിക്കുന്ന സർക്കാർ അധികാരത്തിലെത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല. പക്ഷെ ആ സർക്കാർ ദുർബലമായിരിക്കുമെന്നും വീരപ്പമൊയ്ലി അഭിപ്രായപ്പെട്ടു.

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

പ്രാദേശിക പാർട്ടികൾ ബിജെപിക്കെതിരെ നിലകൊള്ളുനന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ യുപിഎ സർക്കാർ അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്നും വീരപ്പമൊയ്ലി പറഞ്ഞു.

അധികാരത്തിലെത്തും

അധികാരത്തിലെത്തും

കോൺഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ യുപിഎയുടെ ഭാഗമല്ലാത്ത മറ്റ് പാർട്ടികളുടെ പിന്തുണ തേടി സർക്കാർ രൂപികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ നന്മയ്ക്കായി ഏതുവിധേനയും ബിജെപിയെ പുറത്താക്കുകയാണ് ലക്ഷ്യമെന്നും വീരപ്പമൊയ്ലി പറഞ്ഞു.

വൈഎസ്ആർ കോൺഗ്രസ്

വൈഎസ്ആർ കോൺഗ്രസ്

ജഗൻ മോഹൻ റെഡ്ഡി നേതൃത്വം നൽകുന്ന വൈഎസ്ആർ കോൺഗ്രസ് യുപിഎയുമായി കൈകോർക്കാനുള്ള സാധ്യതയും വീരപ്പമൊയ്ലി തള്ളിക്കളയുന്നില്ല. അധികാരത്തിലെത്തിയാൽ ആന്ധ്രാ പ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യം പരിഗണിക്കാമെന്നാണ് കോൺഗ്രസിന്റെ വാദ്ഗാനം. ഈ സാഹചര്യത്തിൽ വൈഎസ്ആർ കോൺഗ്രസ് യുപിഎയിൽ ചേരാനോ പുറത്ത് നിന്ന് പിന്തുണ നൽകാനോയുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

കെസിആറിന്റെ നീക്കം

കെസിആറിന്റെ നീക്കം

തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലാണ് ഫെഡറൽ മുന്നണി നീക്കങ്ങൾ സജീവമാക്കുന്നത്. ഡിഎംകെ അധ്യക്ഷൻ സ്റ്റാലിനുമായി കെസിആർ കൂടിക്കാഴ്ച നടത്തിയെങ്കിലും കോൺഗ്രസ് ഇല്ലാതെ ഒരു സഖ്യത്തിനില്ലെന്നാണ് സ്റ്റാലിന്റെ നിലപാട്. ഉപമുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണ് കെസിആറിന്റെ നീക്കങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് കെസിആറിന്റെ നീക്കമെന്നാണ് വീരപ്പമൊയ്ലി വിലയിരുത്തുന്നത്.

 പ്രധാനമന്ത്രി പദം

പ്രധാനമന്ത്രി പദം

അതേ സമയം തിരഞ്ഞെടുപ്പ് ഫലം വന്നാൽ പ്രധാനമന്ത്രി പദത്തിന് വേണ്ടി കോൺഗ്രസ് വാശി പിടിക്കില്ലെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. എൻഡിഎ അധികാരത്തിൽ എത്തുന്നത് തടയുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രതിപക്ഷ പാർട്ടികൾക്കിടയിലും ധാരണ ഉണ്ടാക്കാനായാൽ മാത്രമെ നേതൃത്വം ഏറ്റെടുക്കുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

അവസാന ഘട്ടത്തിന് മുമ്പ്

അവസാന ഘട്ടത്തിന് മുമ്പ്

ലോക്സഭാ തിരഞ്ഞെടുപ്പിലെ അവസാന ഘട്ടത്തിന് മുമ്പ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. സഖ്യനീക്കങ്ങളിൽ നിർണായക ചലനമുണ്ടാക്കുന്നതാണ് ഈ നിലപാട്. തൃണമൂൽ നേതാവ് മമതാ ബാനർജി ഉൾപ്പെടെയുളള നേതാക്കളെ ലക്ഷ്യംവെച്ചാണ് പിടിവാശികളൊന്നും ഇല്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയത്.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Regioanl parties may form government, but it will be unstable, Says Congress leader Veerapa Moily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X